ഭാരത് ഡൈനാമിക്സ് ലിമിറ്റഡ് (BDL) നിരവധി ഒഴുവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. യോഗ്യരും താൽപ്പര്യമുള്ളവരുമായ ഉദ്യോഗാർത്ഥികൾ ഓൺലൈനായി അപേക്ഷിക്കേണ്ടതാണ്.
ഇന്ത്യഗവണ്മെന്റിന്റെ പ്രതിരോധ മന്ത്രാലയത്തിന് കീഴിൽ വരുന്ന മിനിരത്ന കാറ്റഗറി-1 പൊതുമേഖലാ സംരംഭമാണ് ഭാരത് ഡൈനാമിക്സ് ലിമിറ്റഡ് (BDL). തന്ത്രപരമായ മേഖലയിൽ രാഷ്ട്രനിർമ്മാണത്തിന് സംഭാവന നൽകുന്നതിന് ചലനാത്മക വ്യക്തികൾക്ക് വെല്ലുവിളി നിറഞ്ഞതും പ്രതിഫലദായകവുമായ ഒരു കരിയർ BDL വാഗ്ദാനം ചെയ്യുന്നു.
തസ്തികകളുടെ പേരും വിദ്യാഭ്യാസ യോഗ്യതകളും
ജനറൽ മാനേജർ ( HR)
അംഗീകൃത സർവകലാശാലയിൽ നിന്നും MBA ഫസ്റ്റ് ക്ലാസ്സ് / എച്ച്ആർ / പിഎം & ഐആർ / പേഴ്സണൽ മാനേജ്മെന്റ് / സോഷ്യൽ സയൻസ് / സോഷ്യൽ വെൽഫെയർ / സോഷ്യൽ വർക്ക് എന്നിവയിൽ 2 വർഷത്തെ ബിരിദാനന്ദര ബിരുദം അല്ലെങ്കിൽ തത്തുല്യം.
മാനേജർ ( സിവിൽ )
അംഗീകൃത സർവകലാശാലയിൽ നിന്നും എഞ്ചിനീയറിംഗിൽ (അല്ലെങ്കിൽ 05 വർഷത്തെ ഇന്റഗ്രേറ്റഡ് കോഴ്സ്) സിവിൽ സാങ്കേതിക വിദ്യയിൽ ഫസ്റ്റ് ക്ലാസ് ബിരുദം അല്ലെങ്കിൽ തത്തുല്യം.
അസിസ്റ്റന്റ് മാനേജർ ( എക്സ്പ്ലോസീവ്സ് )
അംഗീകൃത സർവകലാശാലയിൽ നിന്നും കെമിക്കൽ എഞ്ചിനീയറിംഗ് അല്ലെങ്കിൽ ടെക്നോളജി / ഇലക്ട്രിക്കൽസ് / മെക്കാനിക്കൽ / ഇലക്ട്രോണിക്സ് / തുടങ്ങിയവയിൽ ഫസ്റ്റ് ക്ലാസ്സ് ബിരുദം. അല്ലെങ്കിൽ തത്തുല്യം.
ജൂനിയർ മാനേജർ (റഷ്യൻ / ഇംഗ്ലീഷ് വിവർത്തനം)
എഞ്ചിനീയറിംഗ് ഏതെങ്കിലും വിഷയത്തിൽ MS അല്ലെങ്കിൽ റഷ്യയിൽ നിന്നും തത്തുല്യ പഠനം. അല്ലെങ്കിൽ ഫസ്റ്റ് ക്ലാസ്സ് ബിരുദം.
പൊതു നിർദ്ദേശങ്ങൾ
ഇന്ത്യൻ പൗരന്മാർക്ക് മാത്രമേ അപേക്ഷിക്കുവാൻ അർഹതയുള്ളൂ.
സർക്കാർ, അർദ്ധ സർക്കാർ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയിൽ ജോലി ചെയ്യുന്ന അപേക്ഷകർ അഭിമുഖസമയത്ത് ഉദ്യോഗാർത്ഥി ‘ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ്’ ഹാജരാക്കേണ്ടതാണ്.
EWS വിഭാഗത്തിന് കീഴിൽ സംവരണം ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ ഏറ്റവും പുതിയ EWS സർട്ടിഫിക്കറ്റ് നിർദ്ദേശിച്ച പ്രൊഫോർമയിൽ മാത്രം സമർപ്പിക്കേണ്ടതാണ്.
SC / ST / OBC (NCL) / EWS / Disability സർട്ടിഫിക്കറ്റ് ഇംഗ്ലീഷ് / ഹിന്ദി അല്ലാത്ത ഒരു ഭാഷയിൽ നൽകിയിട്ടുണ്ടെങ്കിൽ, ഉദ്യോഗാർത്ഥികൾ ഹിന്ദിയിലോ ഇംഗ്ലീഷിലോ സ്വയം സാക്ഷ്യപ്പെടുത്തിയ വിവർത്തനം ചെയ്ത പകർപ്പ് സമർപ്പിക്കേണ്ടതുണ്ട്.
ഉദ്യോഗാർത്ഥികൾ ഓൺലൈനായി മാത്രം അപേക്ഷിക്കേണ്ടതാണ്.
ഓൺലൈൻ അപേക്ഷാ ഫോമിൽ നൽകിയിരിക്കുന്ന എല്ലാ വിശദാംശങ്ങളും അന്തിമമായി പരിഗണിക്കും, മാറ്റങ്ങളൊന്നും അനുവദിക്കില്ല. അതിനാൽ, അപേക്ഷാ ഫോമിലെ എല്ലാ വിശദാംശങ്ങളും ശ്രദ്ധാപൂർവ്വം പൂരിപ്പിക്കാൻ ഉദ്യോഗാർത്ഥികളോട് നിർദ്ദേശിക്കുന്നു.
എല്ലാ പോസ്റ്റുകൾക്കും നല്ല ആശയവിനിമയ കഴിവുകൾ ആവശ്യമാണ്.
കമ്പനിയുടെ റിക്രൂട്ട്മെന്റ് ചട്ടങ്ങൾ അനുസരിച്ച് തിരഞ്ഞെടുപ്പ് പ്രക്രിയയും മറ്റ് നിയമങ്ങളും പിന്തുടരുന്നതാണ്.റിക്രൂട്ട്മെന്റ് നിയമങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്.
അപേക്ഷ അയക്കേണ്ട അവസാന ഡേറ്റ് : 16/08/2022
അപേക്ഷ അയക്കുന്നതിനു മുൻപായി ഉദ്യോഗാർഥികൾ ഒഫീഷ്യൽ നോട്ടിഫിക്കേഷൻ പരിശോധിക്കേണ്ടതാണ് : Click Here