മികച്ച ശമ്പളത്തോട് കൂടി മെച്ചപ്പെട്ട രീതിയിൽ ഒരു ജോലി. അലഞ്ഞു തിരിഞ്ഞ് ക്ഷീണിക്കണ്ട അവസരങ്ങൾ നിങ്ങളുടെ വിരൽ തുമ്പിൽ ഷാർജ ആസ്ഥാനമായ മിഡിൽ ഈസ്റ്റിലെ തന്നെ ഏറ്റവും കുറഞ്ഞ ചിലവിലെ ആദ്യത്തെ എയർലൈനായ എയർ അറേബ്യയിൽ നിരവധി അവസരങ്ങൾ. താഴെയുള്ള ലിങ്കുകൾ പരിശോധിച്ച് യോഗ്യതയ്ക്കും കഴിവിനും അനുസരിച്ച ജോലികൾ കണ്ടെത്തു അപേക്ഷിക്കൂ..
എങ്ങനെ അപേക്ഷിക്കാം?
താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി ജോബ് പോർട്ടലിലേക്ക് പ്രവേശിക്കാവുന്നതാണ്. ശേഷം ഇ-മെയിലും മറ്റും നൽകി അക്കൗണ്ട് ഉണ്ടാക്കുക. ശേഷം ആവശ്യമായ വിവരങ്ങൾ നൽകി ജോലിക്ക് അപേക്ഷിക്കാവുന്നതാണ്.
2003 ഫെബ്രുവരി 3 നാണ് എയർഅറേബ്യ എസ്റ്റാബ്ലിഷ് ചെയ്തത്. മിഡിൽ ഈസ്റ്റിലെ തന്നെ ഏറ്റവും കുറഞ്ഞ ചിലവിൽ നടത്തുന്ന ആദ്യത്തെ എയർലൈൻ ആണ് എയർ അറേബ്യ.2003 28 ഒക്ടോബറിനാണ് എയർലൈൻ ഓപ്പറേഷൻസ് തുടക്കം കുറിക്കുന്നത്. ഷാർജയാണ് എയർ അറേബ്യയുടെ ആസ്ഥാനം
കാൾ സെന്റർ ഏജന്റ്
ജോലി വിവരണം
- ഹൈസ്കൂൾ വിദ്യാഭ്യാസം/ഡിപ്ലോമ അല്ലെങ്കിൽ തതുല്യ യോഗ്യത ഉണ്ടായിരിക്കണം
- ഇംഗ്ലീഷും അറബിക് ഉം നന്നായി കൈകാര്യം ചെയ്യാനറിയണം
- കേൾവി അല്ലെങ്കിൽ ഉച്ചാരണ പ്രശ്നങ്ങൾ ഉണ്ടായിരിക്കരുത്
- കസ്റ്റമേഴ്സിന്റെ പ്രശ്നങ്ങൾ മനസ്സിലാക്കി അവരെ ശരിയായ ദിശയിലേക്ക് നയിക്കാൻ കഴിയണം
ലൊക്കേഷൻ : ഷാർജ, യു. എ.ഇ
അക്കൗണ്ടന്റ്
ജോലി വിവരണം
- അക്കൗണ്ടിങ്, ഫിനാൻസ്, കോമേഴ്സ്, എന്നിവയിലേതിലെങ്കിലും ബാച്ച്ലർസ് ബിരുദം ഉണ്ടായിരിക്കണം, അല്ലെങ്കിൽ അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും തതുല്യ യോഗ്യത ഉണ്ടായിരിക്കണം
- ലോ കോസ്റ്റ് എയർലൈൻ എക്സ്പീരിയൻസ് ഉണ്ടെങ്കിൽ അഭികാമ്യം ആണ്
- കമ്പ്യൂട്ടറെയ്സ്ഡ് അക്കൗണ്ടിങ് സാഹചര്യത്തിൽ എക്സ്പീരിയൻസ്ഡ് ആയിരിക്കുക എന്നത് അത്യാവശ്യമാണ്
- അസാധ്യമായ സാമ്പത്തിക, വിശകലന റിപോർട്ടിങ് കഴിവുകൾ ഉണ്ടായിരിക്കണം
- ട്രഷറി/ക്യാഷ് മാനേജ്മെന്റ് റോൾ
ലൊക്കേഷൻ :യു. എ. ഇ
റിസെപ്ഷനിസ്റ്റ്
ജോലി വിവരണം
- ഹൈസ്കൂൾ/ഏതെങ്കിലുമൊരു സ്ട്രീമിൽ ഡിപ്ലോമയോ ആണ് യോഗ്യത
- ഓഫീസ് മെഷീൻസ് ഓപ്പറേറ്റ് ചെയ്യണം, ആവശ്യമെങ്കിൽ കമ്പ്യൂട്ടറും ഓപ്പറേറ്റ് ചെയ്യാനുള്ള കഴിവുണ്ടായിരിക്കണം
- ആവശ്യമായ കഴിവുകൾ ഉദ്യോഗാർഥികൾ കാണിക്കുകയാണെങ്കിൽ എക്സ്പീരിയൻസ് ആവശ്യമാണ്
- ഏതെങ്കിലുമൊരു ഇൻഡസ്ട്രിയിൽ സമാനറോളിൽ 1,2 വർഷത്തെ ഓഫീസ് സപ്പോർട്ട് എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
- പോസിറ്റീവ് മനോഭാവവും, പ്ലെസന്റ് പഴ്സണാലിറ്റിയും ആയിരിക്കണം
ലോക്കേഷൻ : ഷാർജ
ഫ്ലൈറ്റ് ഡാറ്റ സ്പെഷ്യലിസ്റ്
ജോലി വിവരണം
- ഐ. ടി. അക്കൗണ്ടിങ്/സ്റ്റാറ്റിസ്റ്റിക്സ് അല്ലെങ്കിൽ തതുല്യമായ ബാച്ച്ലർസ് ബിരുദം ഉണ്ടായിരിക്കണം
- സേഫ്റ്റി മാനേജ്മെന്റ് സിസ്റ്റംസ് ട്രയിനിങ് പൂർത്തിയാക്കിയിരിക്കണം
- ഗൂഗിൾ ഓഫീസ് അപ്ലിക്കേഷൻസ്, മൈക്രോ സോഫ്റ്റ് ഓഫീസ് തുടങ്ങിയവയിൽ പ്രാവീണ്യം ഉണ്ടായിരിക്കണം
- ഫ്ലൈറ്റ് ഡാറ്റ മോണിറ്ററിങ് സിസ്റ്റംസ് ട്രെയിനിങ് നിർബന്ധമായും പൂർത്തിയാക്കിയിരിക്കണം
- ഇംഗ്ലീഷ് ഭാഷ പ്രാവീണ്യം ഉണ്ടായിരിക്കണം
ലോക്കേഷൻ: ഷാർജ
ക്വാളിറ്റി അഷുറൻസ് എഞ്ചിനീയർ
ജോലി വിവരണം
- എയർക്രാഫ്റ്റ് എഞ്ചിനീയറിംഗിൽ ബാച്ലർ ബിരുദം അല്ലെങ്കിൽ തതുല്യമായ ഡിപ്ലോമ ബന്ധപ്പെട്ട മേഖലയിൽ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം
- മൈക്രോസോഫ്റ്റ് ഓഫീസ്, ഇന്റർനെറ്റ്, വെബ് സെർച്ച്, എന്നിവയിൽ വൈദഗ്ധ്യം ഉണ്ടായിരിക്കണം
- റിപ്പോർട്ടിങ്, പ്രസന്റേഷൻസ്, ആശയ വിനിമയകഴിവുകൾ ഉണ്ടായിരിക്കണം
- ഡോക്യൂമെന്റേഷൻ കൺട്രോൾ സിസ്റ്റംസ് എന്നിവയിൽ ആഴത്തിലുള്ള അറിവ് ഉണ്ടായിരിക്കണം
- വിശകലന ചിന്താഗതിയും, വിജയകരമായ റിസൾട്ട് ലഭിക്കാനുള്ള കമ്മിറ്റ്മെന്റ് ഉണ്ടായിരിക്കണം
- ട്രാൻസ്പോർട്ടേഷൻ മാനേജ്മെന്റ് സിസ്റ്റംസിൽ പ്രവർത്തിച്ചു പരിചയം ഉണ്ടാകണം
- ഉപഭോക്ത സേവനത്തിൽ 2-3 വർഷത്തെ പരിചയൻ ഉണ്ടാകണം
ലോക്കേഷൻ : ദുബായ്, യു. എ. ഇ
ഇ- ബിസിനസ് എക്സിക്യൂട്ടീവ്
ജോലി വിവരണം
- ഡിജിറ്റൽ മാർക്കറ്റിംഗ്/ അഫിലിയേറ്റ് മാർക്കറ്റിങ്ങ് ബിരുദം അല്ലെങ്കിൽ തതുല്യമായ യോഗ്യത ഉണ്ടായിരിക്കണം
- ടെക്നോളജി സിസ്റ്റംസും ടൂൾസും ഉപയോഗിക്കാൻ കഴിവുണ്ടാകണം, മൈക്രോസോഫ്റ്റ് ഓഫീസ് പ്രാഗല്ഭ്യം ഉണ്ടാകണം
- ഇംഗ്ലീഷ് ഫ്ലുവന്റായിരിക്കണം, അറബിക് അറിയാമെങ്കിൽ അഭികാമ്യം
- സമാനറോളിൽ 1-2 വർഷത്തെ മൈക്രോസോഫ്റ്റ് ഓഫീസ് പ്രവർത്തിപരിചയം ഉണ്ടാകണം
- വെബ്സൈറ്റ് മെയ്ന്റയിൻ ചെയ്യുക, ഇമെയിൽ, എസ്. എം. എസ് ക്യാമ്പയിൻസ് ചെയ്ത് മുൻപരിചയം ഉണ്ടാകണം
ലൊക്കേഷൻ : ഷാർജ
കാറ്റ്-എ-ടെക്നിഷ്യൻ
ജോലി വിവരണം
- കാറ്റ് എ ടെക്നിഷ്യൻ യോഗ്യതയുണ്ടായിരിക്കണം, എക്സ്പീരിയൻസ്ഡ് ആയിരിക്കണം
- യു. എ. ഇ. യുടെ ഡ്രൈവേഴ്സ് ലൈസൻസ് നേടിയെടുക്കാൻ കഴിവ് ഉണ്ടാകണം
- ടെക്നിക്കൽ കമ്മ്യൂണിക്കേഷൻസിന് വേണ്ടി ഇംഗ്ലീഷ് എഴുതാനും സംസാരിക്കാനും വായിക്കാനും കഴിവുണ്ടാകണം
- യു. എ. ഇ യിലെ സിവിൽ ഏവിയേഷൻ അതോറിറ്റി ആയ GCCA നൽകുന്ന B1 അടിസ്ഥാന ലൈസൻസോ കാറ്റഗറി A ലൈസൻസോ ഉണ്ടായിരിക്കണം
- ബേസ് ലൈൻ മെയിന്റനൻസ് സാഹചര്യത്തിൽ കുറഞ്ഞത് 4 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
ലോക്കേഷൻ : അബുദാബി