Thursday, August 11, 2022

അഗ്‌നിപഥ്: റിക്രൂട്ട്‌മെന്റ് റാലി : കോഴിക്കോട്

Date:

അഗ്നിപദ്ധ് റിക്രൂട്ട്മെൻ്റിൻ്റെ ഭാഗമായി വയനാട്, കോഴിക്കോട്, കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകളിൽ ഉള്ളവർക്ക് വേണ്ടിയുള്ള റാലി കോഴിക്കോട് ഈസ്റ്റ്ഹില്‍ ഗവ.ഫിസിക്കല്‍ എജ്യുക്കേഷന്‍ കോളജ് മൈതാനിയില്‍ ഒക്ടോബര്‍ ഒന്ന് മുതല്‍ 20 വരെ നടക്കും. അഗ്‌നിവീര്‍ ജനറല്‍ ഡ്യൂട്ടി, ടെക്‌നിക്കല്‍, ട്രേഡ്‌സ്‌മെന്‍, ക്ലര്‍ക്ക്, സ്‌റ്റോര്‍കീപ്പര്‍ ടെക്‌നിക്കല്‍ തുടങ്ങിയ പോസ്റ്റുകളിൽ അപേക്ഷിച്ച ആൺകുട്ടികൾക്ക് വേണ്ടിയാണ് ഈ റാലി. 

ഇതിനായി അപേക്ഷിക്കാൻ 10ാം ക്ലാസ്, എട്ടാം ക്ലാസ് യോഗ്യതയാണ് ആവിശ്യം. 

ഇതിനായുള്ള നോട്ടിഫിക്കേഷൻ ആഗസ്റ്റ് 1 ന് ഒഫിഷ്യൽ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. ആഗസ്റ്റ് 30 ആണ് അവസാന തിയതി. അഡ്മിറ്റ് കാർഡുകൾ സെപ്റ്റംബർ 5 മുതൽ 10 വരെയുള്ള തീയതികളിൽ ലഭ്യമാകും.ഈ കാർഡ് ആയിരിക്കും റാലിയിൽ പങ്കെടുക്കാൻ കൊണ്ടുവരേണ്ടത്.

സംശയ നിവാരണത്തിന് വിളിക്കുക : 0495- 2383953


ഒഫീഷ്യൽ നോട്ടിഫിക്കേഷൻ : Click Here

ഇതുകൂടി വായിക്കുക
  1. അഗ്നിപഥ്: പുതിയ റിക്രൂട്ട്മെന്റ് രീതികൾ
  2. അഗ്നിവീർ; അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങൾ

ബന്ധപ്പെട്ട കാര്യങ്ങൾ

സൗദി തൊഴിൽ വിസ സ്റ്റാമ്പ് ചെയ്യുന്നതിന് മുംബൈ കോൺസുലേറ്റിൽ പിസിസി നിർബന്ധം

പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഉണ്ടെങ്കിലേ ഇനിമുതൽ മുംബൈയിലെ സൗദി കോൺസുലേറ്റിൽ നിന്ന്...

ട്രാൻസ് ഗാർഡ് ഗ്രൂപ്പിൽ ജോലി നേടാം

വിദേശത്ത് ഒരു ജോലി നേടണം എന്നാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ ഇനി ടെൻഷനടിക്കുകയേ...