അഗ്നിപഥ് പദ്ധതിയുടെ ഭാഗമായി നടക്കുന്ന റിക്രൂട്ട്മെൻ്റിൻ്റേ ഭാഗമായി നാവികസേനയില്‍ ചേരാന്‍ അപേക്ഷകൾ ക്ഷണിച്ചു. ജൂലായ് 15 2022 മുതലാണ് ഇതിന് അവസരം. ജൂലായ് 30 വരെയാണ് അപേക്ഷകൾ സമർപ്പിക്കാനുള്ള സമയം. 17.5 വയസിനും 23 വയസിനും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷ സമർപ്പിക്കാം.
ഓൺലൈനായി നടത്തപ്പെടുന്ന പരീക്ഷ, ശരീര ക്ഷമതാ പരിശോധന, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. ഇത്തരത്തിൽ പ്രവേശനം നേടുന്നവർക്ക് ഈ വരുന്ന നവംബർ മുതൽ പരിശീലനം ആരംഭിക്കും.
അഗ്നിപഥ്- പുതിയ റിക്രൂട്ട്മെന്റ് രീതികൾ : Click Here
അപേക്ഷ സമർപ്പണത്തിനും കൂടുതൽ വിവരങ്ങൾക്കും ഔദ്യോഗിക സൈറ്റ് സന്ദർശിക്കാം: Click Here