Thursday, August 11, 2022

മഹിള സമഖ്യ സൊസൈറ്റിയില്‍ ആക്കൗണ്ട്‌സ് ഓഫീസര്‍ ഒഴിവ്

Date:

കേരള വിദ്യാഭ്യാസ വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള മഹിള സമഖ്യ സൊസൈറ്റിയില്‍ അക്കൗണ്ട്‌സ് ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു (Account Officer Vacancy). ഒരു ഒഴിവാണുള്ളത്. സംസ്ഥാന ഓഫീസിലേക്കാണ് നിയമനം ലഭിക്കുക.

അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബിരുദാനന്തരബിരുദം( കോമേഴ്‌സ് ഉള്ളവര്‍ക്ക് പ്രഥമ പരിഗണന ലഭിക്കും), സ്റ്റോര്‍ കീപ്പിംഗ്, അക്കൗണ്ടിംഗ് ആന്‍ഡ് ഓഡിറ്റിംഗ് എന്നീ മേഖലകളില്‍ സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലിചെയ്തുള്ള പരിചയം( മൂന്നു വര്‍ഷം) തുടങ്ങിയ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. 30 ന് മുകളില്‍ പ്രായമുള്ളവരെയാണ് പരിഗണിക്കുന്നത്. 33000 രൂപ ഓണറേറിയമായി ലഭിക്കും.

അപേക്ഷ വെള്ളപേപ്പറില്‍ തയാറാക്കി വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം, എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ എന്നിവ സഹിതം തപാല്‍ വഴി അയക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ഓഗസ്റ്റ് 20 . സ്ത്രീകള്‍ക്ക് മുന്‍ഗണനയുണ്ടാകും. അപേക്ഷ അയക്കേണ്ട വിലാസം

സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടര്‍, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി, സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമനപി ഒ, തിരുവനന്തപുരം.

കൂടുതല്‍ വിവരങ്ങള്‍ക്ക് 04712348666 എന്ന നമ്പറില്‍ വിളിക്കാം.ഇ മെയില്‍ [email protected].


കൂടുതൽ വിവരങ്ങൾക്കായി ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാം:Click Here.

Account Officer Vacancy

ബന്ധപ്പെട്ട കാര്യങ്ങൾ

സൗദി തൊഴിൽ വിസ സ്റ്റാമ്പ് ചെയ്യുന്നതിന് മുംബൈ കോൺസുലേറ്റിൽ പിസിസി നിർബന്ധം

പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഉണ്ടെങ്കിലേ ഇനിമുതൽ മുംബൈയിലെ സൗദി കോൺസുലേറ്റിൽ നിന്ന്...

ട്രാൻസ് ഗാർഡ് ഗ്രൂപ്പിൽ ജോലി നേടാം

വിദേശത്ത് ഒരു ജോലി നേടണം എന്നാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ ഇനി ടെൻഷനടിക്കുകയേ...