സൗദി ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ആശുപത്രികളിലേക്ക് സ്റ്റാഫ് നേഴ്സ് അല്ലെങ്കിൽ രജിസ്ട്രേഡ് നേഴ്സ് നിയമനം നടത്തുന്നു. നോർക്ക റൂട്ട്സ് വഴിയാണ് നിയമനം നടത്തുന്നത്. സ്ത്രീകൾക്കാണ് ഇതിൽ അവസരം.
ബി. എസ്. സി അല്ലെങ്കിൽ പോസ്റ്റ് ബി. എസ്. സി നേഴ്സിംഗ് പഠിച്ചവർക്ക് ആണ് ഇതിൽ അവസരം. രണ്ട് വർഷത്തെ പ്രവർത്തി പരിചയം ഉള്ളവർക്ക് ആണ് മുൻഗണന.
എങ്ങനെ അപേക്ഷിക്കാം
ബയോഡാറ്റ, എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, ഡിഗ്രി സർട്ടിഫിക്കറ്റ്, വൈറ്റ് ബാഗ്രൗണ്ടിലുള്ള ഫോട്ടോ എന്നിവ സ്കാൻ ചെയ്ത് ഈ ഇമെയിൽ വിലാസത്തിൽ അയച്ച് രജിസ്റ്റർ ചെയ്യുക: Click Here
അഭിമുഖത്തിൽ പങ്കെടുക്കാൻ താൽപര്യമുളള സ്ഥലവും ഇതിൽ മെൻഷൻ ചെയ്യേണ്ടതാണ്.
കൊച്ചി, ബാംഗ്ലൂർ, ഹൈദരാബാദ്, ഡൽഹി എന്നീ സ്ഥലങ്ങളിൽ വെച്ചാണ് ഇൻ്റർവ്യൂ നടക്കുന്നത്. അപേക്ഷ സമർപ്പിക്കുന്നവർക്ക് നോർക്ക റൂട്സിൽ നിന്നും ഇമെയിൽ സന്ദേശം അല്ലെങ്കിൽ ഫോൺ കോൾ ലഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ഇന്ത്യയിൽ നിന്നും 18004253939 എന്ന നമ്പരിലേക്കും വിദേശത്ത് നിന്നും 8802012335 എന്ന നമ്പരിലേക്കും വിളിക്കാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് നോർക്ക റൂട്സിൻ്റെ സൈറ്റ് സന്ദർശിക്കുക: Click Here