സൗദി വിസ സ്റ്റാമ്പിംഗ് സ്റ്റാറ്റസ് എങ്ങനെ പരിശോധിക്കാം?
ഓൺലൈനായി പാസ്പോർട്ട് നമ്പറും വിസ അപേക്ഷാ നമ്പറും നൽകുന്നതിലൂടെ വിസ സ്റ്റാമ്പിങ് സ്റ്റാറ്റസ് അറിയാനാകും. Enjazit വെബ്സൈറ്റ് വഴി സൗദി തൊഴിൽ വിസ സ്റ്റാമ്പിംഗ് സ്റ്റാറ്റസ് എങ്ങനെ പരിശോധിക്കാമെന്ന് നോക്കാം,
സൗദി വിസ സ്റ്റാമ്പിംഗ് സ്റ്റാറ്റസ് EnjazIT വെബ്സൈറ്റിലെ “Visa Service Platform” വഴി ഓൺലൈനായി പരിശോധിക്കാവുന്നതാണ്.
എങ്ങനെ?
ആദ്യം Enjazit പോർട്ടലിലേക്ക് പോകുക (അതിനുള്ള ലിങ്ക് തൊട്ടു താഴെ)
തുടർന്ന്,
ഭാഷയായി “english” തിരഞ്ഞെടുക്കുക.
ഹോംപേജിന്റെ താഴെയുള്ള “query” ഓപ്ഷൻ നോക്കുക.
” Search ” എന്നതിന് താഴെയുള്ള ഡ്രോപ്പ് ഡൗൺ മെനുവിൽ നിന്ന് “applied application” തിരഞ്ഞെടുക്കുക. തുടർന്ന് “application number” ബോക്സിൽ നിങ്ങളുടെ വിസ അപേക്ഷ നമ്പർ നൽകുക.
അതിനുശേഷം, പാസ്പോർട്ട് നമ്പർ ബോക്സിൽ, നിങ്ങളുടെ പാസ്പോർട്ട് നമ്പർ ടൈപ്പ് ചെയ്യുക.
ഇമേജ് കോഡ് കൂടി നൽകി “search” ബട്ടണിൽ ക്ലിക്ക് ചെയ്യുക. അടുത്ത വിൻഡോയിൽ, നിങ്ങളുടെ സൗദി വിസ സ്റ്റാമ്പിംഗ് സ്റ്റാറ്റസ് കാണാൻ കഴിയും.
എൻജാസിറ്റ് വെബ്സൈറ്റിൽ പാസ്പോർട്ട് നമ്പറും വിസ അപേക്ഷാ നമ്പറും ഉപയോഗിച്ച് നിങ്ങളുടെ സൗദി അറേബ്യ വർക്ക് വിസ സ്റ്റാറ്റസ് പരിശോധിക്കുന്നത് വേഗമേറിയതും എളുപ്പവുമായ പ്രക്രിയയാണ്.
ഈ ലേഖനത്തിൽ പറഞ്ഞിരിക്കുന്ന ഘട്ടങ്ങൾ പാലിക്കുന്നതിലൂടെ, നിങ്ങളുടെ സൗദി വർക്ക് വിസ സ്റ്റാമ്പിംഗ് നില എളുപ്പത്തിൽ പരിശോധിക്കാനും എല്ലാം ക്രമത്തിലാണെന്ന് ഉറപ്പാക്കാനും കഴിയും.