Sunday, July 3, 2022

ഏറ്റവും ചെറിയ തുകക്ക് വിമാന ടിക്കറ്റ് സ്വന്തമാക്കാനുള്ള വഴി

Date:

ഏറ്റവും മിതമായ നിരക്കിൽ വിമാന ടിക്കറ്റുകൾ കണ്ടെത്തുവാനുള്ള ഒരു മാർഗം ഇതാ

ട്രാവൽ ഏജൻസികൾ, ഓൺലൈൻ ട്രാവലിംഗ് സൈറ്റുകൾ, ബുക്കിംഗ് ആപ്പുകൾ എന്നിങ്ങനെ ധാരാളം വഴികളിലൂടെ ഇന്റർനെറ്റ് ഉപയോഗിച്ച് കുറഞ്ഞ നിരക്കിൽ വിമാന ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്.

അനായാസേന ഫ്ലൈറ്റ് ടിക്കറ്റുകളുടെ വിലനിലവാരം അറിയാനും മറ്റുള്ളവയുമായി താരതമ്യം ചെയ്യാനുമായി സ്കൈ സ്കാനർ കെ. എസ്. എ, ഗൂഗിൾ ഫ്ലൈറ്റ്സ് എന്നീ സൈറ്റുകൾ സന്ദർശിക്കാം. സമയാസമയങ്ങളിൽ ടിക്കറ്റ് നിരക്ക് ഈ സൈറ്റുകളിൽ അപ്ഡേറ്റ് ചെയ്യപ്പെടുന്നുണ്ട്.  നിങ്ങൾക്ക് അനുയോജ്യമാംവിധം ടിക്കറ്റുകൾ തിരഞ്ഞെടുക്കാനും ഓഫറുകൾ കരസ്ഥമാക്കാനും ഈ സൈറ്റുകൾ ഉപയോഗപ്പെടുത്താം.

താഴെക്കൊടുത്തിരിക്കുന്ന ലിങ്കുകളിലൂടെ ഈ വെബ്സൈറ്റുകൾ സന്ദർശിക്കാവുന്നതാണ്.👇

അടുത്തതായി ഈ സൈറ്റിൽ നിന്ന് ലഭിച്ച ടിക്കറ്റ് നിരക്കുകൾ കയാക്ക്, റെഹ്ലാത് തുടങ്ങിയ സൈറ്റുകൾ ഉപയോഗിച്ച് താരതമ്യം ചെയ്യുക.  നിങ്ങളുടെ ബജറ്റിനും യാത്ര തുടങ്ങാനും അവസാനിപ്പിക്കാനും ആഗ്രഹിക്കുന്ന തീയതികൾക്കും അനുസരിച്ച് ഓഫറുകൾ കണ്ടെത്തുവാനുള്ള ഫിൽറ്റർ ഓപ്ഷൻ ഈ സൈറ്റുകളിൽ ലഭ്യമാണ്.

ഈ വെബ്സൈറ്റുകളിലേക്ക് പോകുവാനായി താഴെയുള്ള ലിങ്ക് തുറക്കുക👇

Kayak | Rehlat

മിതമായ നിരക്കിൽ ടിക്കറ്റുകൾ ബുക്ക് ചെയ്യുവാൻ ആഗ്രഹിക്കുന്നവർ ഇപ്പോഴാണ് ടിക്കറ്റ് ബുക്ക് ചെയ്യേണ്ടതാണ് അറിഞ്ഞിരിക്കണം. ഏറ്റവും വിലകുറഞ്ഞ ടിക്കറ്റുകൾ 3-7 മാസം മുമ്പ് തന്നെ വിൽക്കപ്പെടുന്നതാണ്. യാത്രയ്ക്ക് തൊട്ടുമുമ്പുള്ള ദിവസങ്ങളിലാണ് ടിക്കറ്റ് ബുക്ക് ചെയ്യുന്നതെങ്കിൽ ടിക്കറ്റ് നിരക്കും കൂടുതലായിരിക്കും.

ടിക്കറ്റുകൾ വിലക്കുറവിൽ ബുക്ക് ചെയ്യാൻ സഹായിക്കുന്ന അനേകം സൈറ്റുകൾ ഇന്റർനെറ്റിൽ ലഭ്യമാണ്. അവയെല്ലാം പ്രവർത്തിക്കുന്നതും ഏകദേശം ഒരുപോലെയാണ്. ഓരോരുത്തർക്കും അഭികാമ്യമായ സേവനങ്ങൾ അവരവർ തന്നെ തെരഞ്ഞെടുക്കുക.

വിമാന ടിക്കറ്റ് നിരക്കുകൾ പരിശോധിക്കുന്നത് മുതൽ യാത്രാ സംബന്ധിയായ എല്ലാ ആവശ്യങ്ങൾക്കുമായി ആശ്രയിക്കാവുന്ന ആപ്പുകളും നിങ്ങൾക്ക് ഉപയോഗിക്കാവുന്നതാണ്.  ജനപ്രീതിയാർജിച്ച ഇത്തരമൊരാപ്പാണ് skyscanner. 

ശ്രദ്ധിക്കുക

ഉത്തരവാദിത്വപ്പെട്ട സൈറ്റുകളെയും സ്ഥാപനങ്ങളെയും ഉദ്ധരിച്ചാണ് ഇവിടെ വിവരങ്ങൾ നൽകിയിരിക്കുന്നത്. കൂടുതലറിയാനായ് അവ സന്ദർശിക്കുക.

Summary : How to get cheap flight tickets online for abroad travellers explained in malayalam

ബന്ധപ്പെട്ട കാര്യങ്ങൾ

വോയ്‌സ്, വീഡിയോ കോളുകൾക്കായി ഇത്തിസലാത്തിന്റെ സൗജന്യ ആപ്പ്

പ്രാദേശികവും അന്തർദേശീയവുമായ പണ കൈമാറ്റങ്ങൾ, വാർത്തകൾ, ഗെയിമുകൾ, ഹോം സേവനങ്ങൾ എന്നീ...

സൗദിയിൽ എക്സിറ്റ് റീ എൻട്രി വിസ എങ്ങനെ പ്രിന്റ് ചെയ്യാം?

അബ്‌ഷർ അക്കൗണ്ട് വഴിയും ജവാസാത്ത് വെബ്‌സൈറ്റ് വഴിയും ആശ്രിതർക്ക് എക്‌സിറ്റ് റീ...