Sunday, July 3, 2022

സൗദിയിൽ ഇനി വിമാന വിവരങ്ങൾ വാട്സാപ്പിൽ തന്നെ ലഭിക്കും

Date:

ഫ്ലൈറ്റ് സംബന്ധിച്ച സംശയങ്ങൾ ദുരീകരിക്കാനായി റിയാദ് എയർപോർട്ടിന്റെ വാട്സ്ആപ്പ് മെസേജിങ് സർവീസ്

കിംഗ് ഖാലെദ് ഇന്റർനാഷണൽ എയർപോർട്ട് (KKIA) ഫ്ലൈറ്റ് സംബന്ധിച്ച വിവരങ്ങൾ അറിയുന്നതിനായി ഒരു വാട്സ്ആപ്പ് മെസേജിങ് സർവീസ് ആരംഭിച്ചിട്ടുണ്ട്. ഇംഗ്ലീഷിലും അറബിയിലും ഈ സേവനം ഉപയോഗിക്കാവുന്നതാണ്.

താഴെ കൊടുത്തിരിക്കുന്ന ലിങ്കിലൂടെ KKIA യുടെ വാട്സ്ആപ്പ് ചാറ്റ് ബോട്ട് സർവീസ് തുറക്കാവുന്നതാണ്👇

ഇംഗ്ലീഷിൽ ചാറ്റ് ചെയ്യുന്നതിനായി  “English” എന്ന് ടൈപ്പ് ചെയ്ത് അയയ്ക്കേണ്ടതുണ്ട്. ഈ മെസ്സേജിന് റിപ്ലൈ വരുന്ന മെനുവിൽ നിന്ന് ഇംഗ്ലീഷ് തിരഞ്ഞെടുക്കുക.

അപ്പോൾ റിപ്ലൈ ആയി ലഭിക്കുന്ന മെനുവിൽ നിന്ന്  “Flight information” തെരഞ്ഞെടുത്താൽ എയർപോർട്ടിൽ നിന്ന് പുറപ്പെടുന്ന വിമാനങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ലഭിക്കും.

ഫ്ലൈറ്റ് നോട്ടിഫിക്കേഷൻ, എയർലൈനുകളെക്കുറിച്ചുള്ള വിവരങ്ങൾ, ഫ്ലൈറ്റ് ബുക്കിംഗ് എന്നിങ്ങനെയുള്ള സേവനങ്ങൾ ഇങ്ങനെ ആക്സസ് ചെയ്യാം.

ഫ്ലൈറ്റ് നോട്ടിഫിക്കേഷൻ തെരഞ്ഞെടുത്ത് നിങ്ങളുടെ ഫ്ലൈറ്റ് നമ്പർ, എയർലൈനിന്റെ  പേര്, നിങ്ങളുടെ ലക്ഷ്യസ്ഥാനം എന്നിവ നൽകിയാൽ ആ ഫ്ലൈറ്റിനെക്കുറിച്ചുള്ള വിവരങ്ങൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്.

അല്ലെങ്കിൽ ഈ ഓപ്ഷനു താഴെയുള്ള മെനുവിൽ നിന്ന് arrival /departure ഫ്ലൈറ്റ് ആണോ എന്നും ഫ്ലൈറ്റ് പുറപ്പെടുന്ന/എത്തിച്ചേരുന്ന തീയതിയും നൽകിയാൽ നൽകിയ വിവരങ്ങൾക്ക് അനുസൃതമായി എയർപോർട്ടിലേക്ക് എത്തുകയും എയർപോർട്ടിൽ നിന്ന് പുറപ്പെടുകയും ചെയ്യുന്ന വിമാനങ്ങളുടെ ലിസ്റ്റ് ലഭിക്കുന്നതാണ്.

ഈ ലിസ്റ്റിൽ ഏറ്റവും അവസാനത്തെ ഓപ്ഷൻ ആയ “More results” തെരഞ്ഞെടുത്താൽ. നിങ്ങൾക്ക് “main menu“വിലേക്ക് പോകാം.

ഇവിടെ പാർക്കിംഗ്, ലഗേജ്,കോവിഡ്-19 മാനദണ്ഡങ്ങൾ, സുരക്ഷാ നിർദ്ദേശങ്ങൾ എന്നിങ്ങനെ യാത്രാ സംബന്ധമായ മറ്റ് പ്രധാന വിവരങ്ങൾ അറിയുവാൻ കഴിയും.

റിയാദ് എയർപോർട്ട് യാത്രയ്ക്ക് തെരഞ്ഞെടുക്കുന്നവർ അറിഞ്ഞിരിക്കേണ്ട എല്ലാ വിവരങ്ങളും ഈ വാട്സ്ആപ്പ് സർവീസ് പ്രദാനം ചെയ്യുന്നു.

ഇത് പോലുള്ള സൗദി പ്രവാസി അറിയിപ്പുകൾ സൗജന്യമായി ലഭിക്കാൻ വാട്സാപ്പ് ഗ്രൂപ്പിൽ ചേരുക 👇

https://chat.whatsapp.com/Jnbd0tFDSvKXM

ശ്രദ്ധിക്കുക

ഉത്തരവാദിത്വപ്പെട്ട സൈറ്റുകളെയും സ്ഥാപനങ്ങളെയും ഉദ്ധരിച്ചാണ് ഇവിടെ വിവരങ്ങൾ നൽകിയിരിക്കുന്നത്. കൂടുതലറിയാനായ് അവ സന്ദർശിക്കുക.

Summary: Saudi Riyadh Airport Flight notification, AIrlines Information and other alerts through whatsapp

ബന്ധപ്പെട്ട കാര്യങ്ങൾ

വോയ്‌സ്, വീഡിയോ കോളുകൾക്കായി ഇത്തിസലാത്തിന്റെ സൗജന്യ ആപ്പ്

പ്രാദേശികവും അന്തർദേശീയവുമായ പണ കൈമാറ്റങ്ങൾ, വാർത്തകൾ, ഗെയിമുകൾ, ഹോം സേവനങ്ങൾ എന്നീ...

സൗദിയിൽ എക്സിറ്റ് റീ എൻട്രി വിസ എങ്ങനെ പ്രിന്റ് ചെയ്യാം?

അബ്‌ഷർ അക്കൗണ്ട് വഴിയും ജവാസാത്ത് വെബ്‌സൈറ്റ് വഴിയും ആശ്രിതർക്ക് എക്‌സിറ്റ് റീ...