സൗദിയിൽ നിങ്ങളുടെ ബോർഡർ നമ്പർ കണ്ടെത്താം
സൗദിയിലേക്ക് എത്തുന്ന എല്ലാ പ്രവാസികൾക്കും ബോർഡർ നമ്പർ എന്നറിയപ്പെടുന്ന പ്രത്യേകമായൊരു നമ്പർ കോഡ് ലഭിക്കുന്നതാണ്. ജോലിസംബന്ധമായ പല ആവശ്യങ്ങൾക്കുമായി ഇത് ഉപയോഗിക്കേണ്ടിവരും. മാത്രമല്ല പല ഗവൺമെന്റ് വെബ്സൈറ്റുകളിലും ഈ നമ്പർ ആവശ്യപ്പെടുന്നുണ്ട്.
അബ്ഷർ പോർട്ടൽ മുഖേന ബോർഡർ നമ്പർ എന്താണെന്ന് കണ്ടെത്താവുന്നതാണ്.
ബോർഡർ നമ്പർ കണ്ടെത്തുന്ന വിധം
താഴെ കൊടുത്തിരിക്കുന്ന ലിങ്കിലൂടെ അബ്ഷറിന്റെ ഒഫീഷ്യൽ പോർട്ടൽ തുറക്കുക👇
Absher Portal – ഇവിടെ തുറക്കുക
തുടർന്ന്,
- ഹോം പേജിലെ “individuals” ഓപ്ഷൻ തിരഞ്ഞെടുക്കുക.
- സൈറ്റ് ഉപയോഗിക്കുന്നതിനായി ഇംഗ്ലീഷ് ഭാഷ തിരഞ്ഞെടുക്കുക.
- പേജിൽ ഏറ്റവും താഴെ വലതു ഭാഗത്തായി കാണുന്ന “Query Border Number” എന്ന ഓപ്ഷൻ സെലക്ട് ചെയ്യുക.
- അടുത്തതായി തുറന്നുവരുന്ന പേജിൽ പ്രവാസികൾ “Non GCC Citizen” ഓപ്ഷൻ തിരഞ്ഞെടുക്കുക.
- അടുത്ത പേജിൽ നിങ്ങളുടെ “Visa Number” നൽകുക.(നിങ്ങളുടെ പാസ്പോർട്ടിൽ നിന്നും വിസാ നമ്പറും ഇഷ്യൂ ചെയ്ത ഡേറ്റും അറിയാവുന്നതാണ്)
- “Visa Issue Date” നൽകി. തന്നിരിക്കുന്ന ഇമേജ് കോഡ് എന്റർ ചെയ്യുക.
- റിസൾട്ട് ലഭിക്കാനായി താഴെയുള്ള “Inquire” ബട്ടൻ ക്ലിക്ക് ചെയ്യുക.
അടുത്ത പേജിൽ നിങ്ങളുടെ ബോർഡർ നമ്പർ കാണാൻ കഴിയുന്നതാണ്.