- തവക്കൽന ആപ്ലിക്കേഷൻ വഴി ഡ്രൈവിംഗ് ലൈസൻസും ഇസ്തിമാറയും ലഭിക്കുന്നതിന്; (digital Tawakkalna and isthimara)
- തവക്കൽന ആപ്ലിക്കേഷൻ താഴെയുള്ള ലിങ്കിലൂടെ ഡൗൺലോഡ് ചെയ്യുക.
- നിങ്ങളുടെ അബ്ഷർ ഐഡിയും പാസ്വേഡും ഉപയോഗിച്ച് അതിൽ ലോഗിൻ ചെയ്യുക.
- “Digital documents” ക്ലിക്ക് ചെയ്യുക.
- താഴേക്ക് സ്ക്രോൾ ചെയ്ത് “driving licence” അല്ലെങ്കിൽ “isthimara” ക്ലിക്ക് ചെയ്യുക.
- നിങ്ങളുടെ ഡ്രൈവിംഗ് ലൈസൻസിന്റെയോ ഇസ്തിമാറയുടെയോ ഫുൾ എച്ച്ഡി ചിത്രം നിങ്ങൾക്ക് മൊബൈൽ സ്ക്രീനിൽ കാണാൻ കഴിയും.
എന്താണ് ഇതിൻ്റെ പ്രയോജനം?
നിങ്ങളുടെ ഫിസിക്കൽ ഡ്രൈവിംഗ് ലൈസൻസോ ഇസ്തിമാറയോ കൈവശം വച്ചിട്ടില്ലെങ്കിൽ, നിങ്ങൾക്ക് ഇലക്ട്രോണിക് കാർഡുകൾ സൗദി ഉദ്യോഗസ്ഥരെ കാണിക്കാം. ഇതുവഴി ലൈസൻസില്ലാതെ വാഹനമോടിച്ചാൽ 900 റിയാൽ പിഴ ഒഴിവാക്കാം.