Thursday, August 11, 2022

“പാപ്പൻ”:അസാധാരണ ക്രൈം,സാധാരണ ക്രൈംത്രില്ലർ

Date:

Rating: 3/5

ആർ.ജെ ഷാന്റെ തിരക്കഥയിൽ സുരേഷ് ഗോപിയെ നായകനാക്കി ജോഷി സംവിധാനം ചെയ്ത “പാപ്പൻ” ഒരു ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ചിത്രമാണ് (Pappan Movie Review). സർവീസിൽ നിന്ന് പുറത്തായ പോലീസ് ഉദ്യോഗസ്ഥൻ എബ്രഹാം മാത്യു മാത്തനായാണ് സുരേഷ് ഗോപി വേഷമിടുന്നത്.

സുരേഷ് ഗോപിയെക്കൂടാതെ നീത പിള്ള, ഗോകുൽ സുരേഷ്, കനിഹ, ഷമ്മി തിലകൻ, വിജയരാഘവൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു.


ചിത്രത്തിന്റെ ട്രെയിലർ കാണാം:Click Here.

ഒരു പരമ്പരക്കൊലപാതകത്തിന്റെ അന്വേഷണമാണ് സിനിമയുടെ ഇതിവൃത്തം. ഈ അന്വേഷണം പുരോഗമിക്കുമ്പോൾ എബ്രഹാം മാത്യു മാത്തന്റെ ഭൂതകാലവും ഈ കൊലപാതകങ്ങളുമായി അദ്ദേഹത്തിനുള്ള ബന്ധവും ചുരുളഴിയുന്നു.

വളരെ സങ്കീർണ്ണമായ ഒരു കഥ വലിച്ചു നീട്ടലുകളൊന്നുമില്ലാതെ തന്നെ അവതരിപ്പിക്കുവാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. ആദ്യപകുതിയിലും രണ്ടാം പകുതിയിലും സിനിമയുടെ പേസിന് ഭംഗമൊന്നും വരുന്നില്ല. ക്ലൈമാക്സ് വരെ പ്രേക്ഷകന്റെ ഉദ്വേഗം നിലനിർത്താനും അതിനെ ക്ലൈമാക്സിൽ സംതൃപ്തമാക്കാനും സിനിമയ്ക്ക് കഴിഞ്ഞിട്ടുണ്ട്.

മലയാളത്തിൽ അടുത്തകാലത്തിറങ്ങിയ സാധാരണ ക്രൈം ത്രില്ലർ ചിത്രങ്ങളുടെയെല്ലാം സ്വഭാവ സവിശേഷതകൾ അതേ പടി ഉൾക്കൊള്ളുന്ന ചിത്രം തന്നെയാണ് “പാപ്പ”നും. ഭൂതകാലം വേട്ടയാടുന്ന നായകൻ, അന്വേഷിക്കുന്ന കേസുമായുള്ള നായകന്റെ വ്യക്തിപരമായ ബന്ധം, അസാധാരണ ബുദ്ധിശക്തിയുള്ള ശത്രു, എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങി നിൽക്കുന്ന പോലീസ്, എന്നിങ്ങനെയുള്ള ചേരുവകൾക്കൊപ്പം തന്നെ സ്ഥിരം ക്രൈം ത്രില്ലറുകളിൽ കാണാറുള്ള ക്ലീഷേകൾ എല്ലാം ഈ സിനിമയിൽ തുടക്കം മുതൽ ഒടുക്കം വരെയുണ്ട്. സിനിമയിലെ പല സന്ദർഭങ്ങളും മറ്റു പല സിനിമകളിലും കണ്ടു മറന്നത് പോലെ തോന്നാം. എടുത്തു പറയത്തക്കതായ എന്തെങ്കിലുമൊരു പുതുമയോ മികവോ “പാപ്പ”നില്ല. മാത്രമല്ല ഒട്ടും വിശ്വാസയോഗ്യമല്ലാത്ത സിനിമയുടെ തിരക്കഥ പ്ലോട്ട് ഹോളുകളും അവശേഷിപ്പിക്കുന്നുണ്ട്.

ഒരു അസാധാരണ കുറ്റാന്വേഷണകഥ അതിശയോക്തമായി അവതരിപ്പിക്കുന്ന ഒരു സാധാരണ ക്രൈം ത്രില്ലറാണ് പാപ്പൻ. ഇത്തരം ഒരു സിനിമയിൽ വേണ്ടിയിരിക്കേണ്ട ഘടകങ്ങളെല്ലാം കൃത്യമായ അളവിൽ സമീപിക്കുവാൻ സിനിമയ്ക്ക് സാധിച്ചിട്ടുള്ളതിനാൽ തിയേറ്ററിൽ പോയി കാണുന്നവരെ “പാപ്പൻ” നിരാശപ്പെടുത്തില്ല. എന്നാൽ ക്രൈം ത്രില്ലറുകൾ ധാരാളം കാണുന്ന ഒരു പ്രേക്ഷകനെ തൃപ്തിപ്പെടുത്താൻ തക്കവണ്ണം ഒന്നും “പാപ്പൻ” നൽകുന്നുമില്ല.


ഐ.എം.ഡി.ബി സ്കോർ നോക്കാം:
Click Here

.

Pappan Movie Review

ഇത്കൂടി വായിക്കുക;
  1. കണ്ടിരിക്കേണ്ട അഞ്ച് ഇന്ത്യൻ ഷോർട്ട് ഫിലിമുകൾ
  2. 2022ലെ മികച്ച അഞ്ച് സ്മാർട്ട്‌ഫോണുകള്‍
  3. തെരുവോരക്കാഴ്ചകൾ ഇനി ഫോണിലൂടെ കാണാം
  4. ഇങ്ങനെ ഒരാൾ ലോകത്തെവിടെയുമില്ല!

ബന്ധപ്പെട്ട കാര്യങ്ങൾ

സൗദി തൊഴിൽ വിസ സ്റ്റാമ്പ് ചെയ്യുന്നതിന് മുംബൈ കോൺസുലേറ്റിൽ പിസിസി നിർബന്ധം

പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഉണ്ടെങ്കിലേ ഇനിമുതൽ മുംബൈയിലെ സൗദി കോൺസുലേറ്റിൽ നിന്ന്...

ട്രാൻസ് ഗാർഡ് ഗ്രൂപ്പിൽ ജോലി നേടാം

വിദേശത്ത് ഒരു ജോലി നേടണം എന്നാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ ഇനി ടെൻഷനടിക്കുകയേ...