ത്രില്ലര്‍ സിനിമകള്‍ ഇഷ്ടപ്പെടുന്നവര്‍ ധാരളമാണ്. മികച്ച ക്രൈം ത്രില്ലറുകളായി ലോകമെമ്പാടും വിലയിരുത്തപ്പെടുന്ന കുറച്ചു സിനിമകളെക്കുറിച്ച് അറിയാം (Must Watch Crime Thrillers). കഴിഞ്ഞ മൂന്നു പതിറ്റാണ്ടിനുള്ളിലിറങ്ങിയ ചിത്രങ്ങളാണ് ഇവിടെ ഉൾപ്പെടുത്തിയിട്ടുള്ളത്.
1, മെമന്റോ (Momento)
2000 ല്‍ റീലീസ് ചെയ്ത മിസ്റ്ററി ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന സിനിമയാണ് മെമന്റോ. ത്രില്ലര്‍ സിനിമകളിലൂടെ ലോകശ്രദ്ധ നേടിയ ക്രിസ്റ്റഫര്‍ നോളന്റെ മാസ്റ്റർപീസ് എന്ന് വിശേഷിപ്പിക്കാവുന്ന ചിത്രം. മറവി രോഗം ബാധിച്ച ഒരു മനുഷ്യന് തന്റെ ഭാര്യയുടെ മരണത്തിനുത്തരവാദിയായ ആളെ തിരഞ്ഞിറങ്ങുന്നതാണ് കഥയുടെ ഇതിവൃത്തം. തമിഴിൽ പുറത്തിറങ്ങിയ സൂര്യ നായകനായ ‘ഗജിനി’ ആശയം കടമെടുത്തിരിക്കുന്നത് മെമന്റോയിൽ നിന്നാണ്. ഈ സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത ഇതിന്റെ കഥ പറയുന്ന രീതിയാണ്. കഥയുടെ ക്ലൈമാക്സ് ആദ്യം കാണിക്കുകയും തുടക്കം അവസാനം കാണിക്കുകയും ചെയ്യുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
സിനിമയുടെ imdb റേറ്റിംഗ്: 8.4
ട്രെയിലർ കാണാം:Click Here.
2. ദ സൈലന്‍സ് ഓഫ് ദ ലാമ്പ്സ് (The Silence of The Lambs)
1991 ല്‍ ഇറങ്ങിയ സിനിമ ഡിറ്റക്ടീവ് ത്രില്ലര്‍ വിഭാഗത്തില്‍പെടുന്നതാണ്. സീരിയൽ കില്ലിംഗ് പ്രതിപാദിക്കുന്ന സിനിമകളുടെയെല്ലാം പിതാമഹനാണ് ഈ സിനിമയെന്നു പറയാം. ഒരു സീരിയല്‍ കില്ലറെ പിടികൂടാന്‍ മറ്റൊരു സീരിയല്‍ കില്ലറുടെയും മനോരോഗവിദഗ്ധന്റെയും സഹായം തേടുന്ന തുടക്കക്കാരിയായ എഫ്.ബി.എ ഏജന്റിനെ ചുറ്റിപ്പറ്റിയാണ് കഥ പുരോഗമിക്കുന്നത്.
സിനിമയുടെ imdb റേറ്റിംഗ്:8.6
ട്രെയിലർ കാണാം:Click Here.
3.ഫാര്‍ഗോ (Fargo)
നടന്ന സംഭവത്തെ ആസ്പദമാക്കി പുറത്തിറങ്ങിയ ത്രില്ലർ സിനിമകളിൽ ഏറ്റവും വിഖ്യാതമായ ചിത്രം. ഭാര്യയെ കൊല്ലുവാനായി രണ്ടു ക്രിമിനലുകൾക്ക് ഭർത്താവ് കൊട്ടേഷൻ കൊടുക്കുന്നതും, എന്നാൽ അതു പരാജയപ്പെടുന്നതും തുടർന്നുണ്ടാകുന്ന സംഭവ പരമ്പരകൾ ഗർഭിണിയായ പോലീസ് ഉദ്യോഗസ്ഥയുടെ അന്വേഷണത്തിലൂടെ ചുരുളഴിയുന്നതുമാണ് ഫാർഗോയുടെ ഇതിവൃത്തം. സിനിമയുടെ സിനിമയുടെ
imdb റേറ്റിംഗ്:8.1
ട്രെയിലർ കാണാം:Click Here.
4, പ്രിസണേഴ്സ് (Prisoners)
ഇവിടെ പരിചയപ്പെടുത്തുന്നതിൽ ഏറ്റവും പുതിയ ചിത്രം. 2013ലാണ് ചിത്രം പുറത്തിറങ്ങുന്നത്. രണ്ടു പെൺകുട്ടികളെ കാണാതാവുന്നതും വരെ കണ്ടെത്തുവാനുള്ള പോലീസ് അന്വേഷണവുമാണ് സിനിമയുടെ ഇതിവൃത്തം, മകളെ കണ്ടെത്തുവാൻ ഏതറ്റംവരെയും പോകുന്ന അച്ഛന്റെയും എത്രയും വേഗം ആ പെൺകുട്ടിയെ കണ്ടെത്തുവാൻ കിണഞ്ഞു പരിശ്രമിക്കുന്ന പോലീസ് ഡിക്ടറ്റീവിന്റെയും സിനിമ പുരോഗമിക്കുന്നു. അടുത്തകാലത്ത് ഇറങ്ങിയ ഏറ്റവും മികച്ച ക്രൈം ത്രില്ലറുകളിൽ ഒന്നാണ് പ്രിസണേഴ്സ്.
സിനിമയുടെ imdb റേറ്റിംഗ്:8.1
ട്രെയിലർ കാണാം:Click Here.
5. ഷട്ടര്‍ ഐലന്‍ഡ് (Shutter Island)
സൈക്കോളജിക്കൽ ത്രില്ലര്‍ വിഭാഗത്തില്‍ പെടുത്താവുന്ന സിനിമയാണ് ഷട്ടര്‍ ഐലന്‍ഡ്. മാനസികരോഗികളെ പാര്‍പ്പിച്ചിരിക്കുന്ന ഒരു അസൈലത്തില്‍ നിന്ന് കാണാതായ രോഗിയെ അന്വേഷിച്ചെത്തുന്ന രണ്ടു പോലീസുകാരെ ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്. 2010ൽ പുറത്തിറങ്ങിയ ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത് വിഖ്യാത ഹോളിവുഡ് ചലച്ചിത്രകാരൻ മാർട്ടിൻ സ്കോർസെസിയാണ്. imdb റേറ്റിംഗ്:8.2
ട്രെയിലർ കാണാം:Click Here.
Must Watch Crime Thrillers
ഇതുകൂടി വായിക്കുക;