ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്താൽ പലപ്പോഴും ഫ്ലൈറ്റ് പുറപ്പെടുന്നതിന് വളരെ മുന്നേ തന്നെ കാലാവസ്ഥ അറിയാൻ സാധിക്കുന്നു. ടർബുലൻസ്, ഘോരവർഷം (storm) എന്നിങ്ങനെയുള്ള കാലാവസ്ഥ വ്യതിയാനങ്ങൾ എയർക്രാഫ്റ്റിലെ നൂതന സംവിധാനങ്ങൾ ഉപയോഗിച്ച് മനസ്സിലാക്കാനും പ്രതിരോധിക്കാനും സാധിക്കാറുണ്ട്. എങ്കിലും പെട്ടെന്നുണ്ടാവുന്ന കാലാവസ്ഥ വ്യതിയാനങ്ങൾ വിമാനയാത്രയ്ക്ക് ഒരു ഭീഷണി തന്നെയാണ്. ഇങ്ങനെ പെട്ടെന്നുണ്ടാവുന്ന കാലാവസ്ഥ വ്യതിയാനം മൂലം പല തരത്തിലുള്ള അപകടങ്ങൾ സംഭവിക്കാറുണ്ട്. പ്രത്യേകിച്ച് വിമാനത്തിന്റെ ടേക്ക് ഓഫ് സമയത്തും അപ്രോച്ച് സമയത്തും. ഇത്തരത്തിൽ വലിയ ഭീഷണി ഉയർത്തുന്ന രണ്ടു കാലാവസ്ഥാ പ്രതിഭാസങ്ങളാണ് windshear, microburst എന്നിവ
എയർക്രാഫ്റ്റിന്റെ ലാൻഡിംഗിൻ്റെയും ടേക്ക് ഓഫിൻ്റെയും സമയത്ത് ഈ പ്രതിഭാസങ്ങൾ മൂലം എന്തെങ്കിലും പിഴവ് സംഭവിച്ചാൽ അത് അപകടങ്ങളിലേക്ക് നയിച്ചേക്കാം.
Wind shear
കാറ്റിന്റെ വേഗതയിലോ ദിശയിലോ ഉള്ള ദ്രുതമായ വ്യതിയാനം ആണിത്.
ഒരു നിശ്ചിത ദൂരത്തിൽ, പ്രത്യേകിച്ച് ചെറിയ ദൂരങ്ങളിൽ കാറ്റിന്റെ ദിശയിലോ വേഗതയിലോ മാറ്റം വരുമ്പോഴാണ് വിൻഡ് ഷിയർ സംഭവിക്കുന്നത്.
അന്തരീക്ഷത്തിൽ ഈ പ്രതിഭാസം വ്യത്യസ്ത അളവുകളിൽ ആണ് സംഭവിക്കുന്നത്. ചുഴലിക്കാറ്റിന്റെ രൂപപ്പെടൽ പോലുള്ള നിരവധി പ്രശ്നങ്ങൾക്ക് ശക്തമായ വിൻഡ് ഷിയർ കാരണമായേക്കാം.
വിമാനത്തിന്റെ ഉയരത്തിലും വേഗതയിലും പെട്ടെന്ന് മാറ്റങ്ങൾ വരുത്താൻ ഇതിന് കഴിയും. പലപ്പോഴും വിമാനം പൈലറ്റിന്റെ നിയന്ത്രണത്തിനു വിധേയമാകാത്ത സാഹചര്യങ്ങളിലേക്കും ഇത് കൊണ്ടെത്തിക്കുന്നു.
Wind shearൽപ്പെട്ട വിമാനത്തിന്റെ വീഡിയോ കാണാം:Click Here.
Micro burst
ഇടിമിന്നൽ ഉള്ള സമയത്ത് വരണ്ട വായു തുടർച്ചയായ മഴയുമായി കലരാൻ തുടങ്ങുമ്പോൾ, മേഘത്തിലെ ബാഷ്പീകരണ പ്രക്രിയയിലൂടെ അന്തരീക്ഷ വായുവിലെ താപനില താഴേക്ക് പോകുന്നു.
ഇങ്ങനെ മഴയും തണുത്ത വായുവും ശക്തിയായി തിരിച്ചു ഭൂമിയിലേക്ക് പതിക്കുന്നു. ഈ സമയത്ത് കാറ്റിന്റെ വേഗത 160 km/h വരെ ഉയരുന്നു.ഈ പ്രതിഭാസം മുൻകൂട്ടി പ്രവചിക്കുന്നത് എളുപ്പമല്ല.
കുറച്ചുനേരം മാത്രം നിലനിൽക്കുന്ന പ്രതിഭാസം ആണെങ്കിലും ഇതിന്റെ തീവ്രത വളരെയധികമാണ്. ശക്തമായി വായുവും ജലവും താഴേക്ക് പതിക്കുന്ന സമയത്ത് ഇതിൽ പെട്ടുപോകുന്ന വിമാനത്തെ വീശിയടിക്കുന്ന കാറ്റ് താഴത്തേക്ക് വലിക്കുന്നു.
ഒരു മൈക്രോബർസ്റ്റിലൂടെ പറക്കുമ്പോൾ വിമാനത്തിന്റെ നിയന്ത്രിക്കുന്നത് ശ്രമകരമാണ്. നിരവധി വിമാന അപകടങ്ങൾക്ക് കാരണമായ ഒരു പ്രതിഭാസമാണിത്.
Micro burstന്റെ വീഡിയോ കാണാം:
Click Here.
വിമാനങ്ങൾക്ക് മൈക്രോബർസ്റ്റ് കണ്ടെത്താനാകുമോ?
പല വിമാനത്താവളങ്ങളിലും,പ്രത്യേകിച്ച് ഈ പ്രതിഭാസങ്ങൾക്ക് സാധ്യതയുള്ള വിമാനത്താവളങ്ങളിൽ- ഇപ്പോൾ ലോ ലെവൽ വിൻഡ് ഷിയർ അലേർട്ടിംഗ് സിസ്റ്റം (LLWAS) കൂടാതെ ഒരു ടെർമിനൽ ഡോപ്ലർ വെതർ റഡാർ (TDWR) എന്നീ സജ്ജീകരണങ്ങൾ ഉണ്ട്. ഇവയ്ക്ക് മൈക്രോബർസ്റ്റുകൾ കണ്ടെത്താനും അവയുടെ തീവ്രതയെ കുറിച്ച് മുന്നറിയിപ്പ് നൽകാനും കഴിയും.
ഇത് നേരത്തെ അറിയാൻ സാധിച്ചാൽ പൈലറ്റിന് പ്രതിരോധനടപടികൾ സ്വീകരിക്കാനാകും. പൈലറ്റിന് microburst ഒഴിവാക്കാൻ ലോങ്ങ് റൂട്ട് എടുക്കുകയോ ചുറ്റി പോവുകയോ ചെയ്യാം. അല്ലെങ്കിൽ പ്രതിഭാസം മാറുന്നതുവരെ ലാൻഡിങ് നീട്ടി വെക്കാം. ഇനി ഈ വിവരം പൈലറ്റിന് നേരത്തെ ലഭിച്ചില്ലെങ്കിൽ പോലും ഫ്ലൈറ്റിൽ ഉള്ള റഡാർ സംവിധാനമുപയോഗിച്ച് ഇത് കണ്ടെത്തുവാനും ഇവയെ പ്രതിരോധിക്കാനും ആകും.
windshear microburst