Visit museums Virtually : മുൻപ് ഗൂഗിൾ ആർട്ട് പ്രോജക്ട് എന്ന് വിളിച്ചിരുന്ന ഗൂഗിൾ ആർട്സ് ആൻഡ് കൾച്ചർ എന്ന ആപ്പ് പങ്കാളിത്തമുള്ള കൾച്ചറൽ ഓർഗനൈസേഷനുകളുടെ സംരക്ഷണയിലുള്ള പെയിന്റിങ്ങുകളുടെയും കലാ ശില്പങ്ങളുടെയും ഹൈ റെസല്യൂഷനിലുള്ള ചിത്രങ്ങളും വീഡിയോകളും ലോകം മുഴുവൻ എത്തിക്കുന്ന ഒരു ഓൺലൈൻ പ്ലാറ്റ്ഫോമാണ്.
ആർട്ട് വർക്കുകളുടെ രൂപഘടനയും സാന്ദര്ഭികമായ വിവരങ്ങളും മനസ്സിലാകാൻ സാധിക്കുന്ന രീതിയിലുള്ള ഹൈ റെസല്യൂഷൻ ഇമേജ് ടെക്നോളജി ആണ് ഇതിനായി ഉപയോഗിക്കുന്നത്
ആപ്പ് ഡൗൺലോഡ് ചെയ്യാം
Android : Download Here
Iphone: Download Here
ഗൂഗിൾ ആർട്സ് ആൻഡ് കൾച്ചർ ആപ്പിന്റെ പ്രത്യേകതകൾ
Virtual ഗ്യാലറി ടൂർ
വിർച്വൽ ഗ്യാലറി ടൂർ വഴി ഈ ഓർഗനൈസേഷനുകളുടെ ഗ്യാലറിയിൽ കൂടി വിർച്വൽ വാക്ക് നടത്താൻ സാധിക്കും.
ആർട്ട് വർക്ക് വ്യൂ
മൈക്രോ സ്കോപ്പ് വ്യൂ അല്ലെങ്കിൽ ഗ്യാലറി വ്യൂ ഉപയോഗിച്ച് ഉപയോക്താക്കൾക്ക് കലാസൃഷ്ടികളെ സൂം ചെയ്ത് നിരീക്ഷിക്കാൻ സാധിക്കും. ഏകദേശം 32,000 ഹൈ റെസല്യൂഷൻ ചിത്രങ്ങൾ ഇവിടെ ലഭ്യമാണ്. വെറുമൊരു നിരീക്ഷണത്തിൽ ഒതുങ്ങാതെ ഉപയോഗിക്കുന്നവർക്ക് ഓരോ കലാസൃഷ്ടിയുടെയും പ്രത്യേകതകൾ; അതായത് വലിപ്പം, ഉപയോഗിച്ചിരിക്കുന്ന വസ്തുക്കൾ, നിർമാതാവ് എന്നീ വിവരങ്ങളും ആ വർക്കുകളെ സംബന്ധിച്ചുള്ള ചരിത്രം, അതുമായി ബന്ധപ്പെട്ട വിവരങ്ങൾ എന്നിവയും മനസ്സിലാക്കാൻ സാധിക്കും.
ആർട്ട് വർക്ക് കളക്ഷൻ
ഉപയോക്താക്കൾക്ക് തങ്ങൾക്ക് താൽപര്യമുളള ചിത്രങ്ങൾ സേവ് ചെയ്യാനും അവരുടേത് തന്നെയായ ഒരു ഗ്യാലറി നിർമിക്കാനും ഇവിടെ സൗകര്യമുണ്ട്. ഇത് സോഷ്യൽ മീഡിയകളിലൂടെ മറ്റുള്ളവരുമായി പങ്കുവയ്ക്കുവാനും സാധിക്കും
ആശയ വികസനം
ഗൂഗിൾ ഉപയോഗിക്കുന്നവരുടെ മികച്ച അഭിപ്രായം നേടിയ ഈ ഒരു പ്ലാറ്റ്ഫോമിൻ്റേ വികസനം ഗൂഗിളിൻ്റെ 20-percent time എന്ന പോളിസിയിൽ നിന്നുമാണ്. ഈ പോളിസി അനുസരിച്ച് ഗൂഗിളിലെ ജീവനക്കാർ അവരുടെ ജോലി സമയത്തിൻ്റെ 20% എങ്കിലും അവരുടെ താല്പര്യത്തിലുള്ള ഇന്നോവേറ്റിവ് ആയിട്ടുള്ള പ്രോജക്ടുകളിൽ ഏർപ്പെടണം എന്നാണ്. ഇത്തരം ഒരു പോളിസിയിൽ ഒരു കൂട്ടം ആളുകളുടെ ചിന്തയിൽ തോന്നിയതാണ് ഈ പ്ലാറ്റ്ഫോം.
ഇതിനെ തുടർന്ന് 2009 യിൽ ഗൂഗിൾ എക്സിക്യൂട്ടിവുകൾ ഈ പ്രോജക്ട് ചെയ്യാം എന്ന് സമ്മതിക്കുകയും ഈ പ്ലാറ്റ്ഫോമിൻ്റെ വികസനം ആരംഭിക്കുകയും ചെയ്തു.
2011 ഫെബ്രുവരി 1 നാണ് ഗൂഗിൾ കാൾച്വാറൽ ഇൻസ്റ്റിറ്റ്യൂട്ട് ഈ പ്ലാറ്റ്ഫോം ലോഞ്ച് ചെയ്യുന്നത്. ടേറ്റ് ഗ്യാലറി ലണ്ടൻ, ന്യുയോർക്ക് സിറ്റിയിലെ മെട്രോപോളിറ്റൻ മ്യൂസിയം തുടങ്ങിയ ഇൻ്റർനാഷണൽ മ്യൂസിയങ്ങളുടെ സഹായത്തോടെയാണ് ഇത് നടപ്പിലാക്കിയത്. 2012 ഓടെ ഈ പ്ലാറ്റ്ഫോം 40 രാജ്യങ്ങളിലായി വരുന്ന 150 മ്യുസിയങ്ങളിലൂടെ കൂടുതൽ വികസിച്ചു.
Visit museums Virtually
Read : ഈ വെബ്സൈറ്റിലൂടെ ലോകത്തിന്റെ പല കോണുകളിലേക്ക് ജാലകങ്ങൾ തുറക്കാം