തൻ്റെ ലക്ഷ്യങ്ങൾ പൂർത്തീകരിക്കാനായി ഓരോ നിക്ഷേപങ്ങൾ ആരംഭിക്കുന്നവരുണ്ട്. മക്കളുടെ വിദ്യാഭ്യാസം, വിവാഹം, വീട് നിർമാണം, കാർ വാങ്ങൽ, ജോലിയിൽ നിന്ന് വിരമിക്കലിനു ശേഷമുള്ള ജീവിതം അങ്ങനെ ഓരോ ലക്ഷ്യവും ഉറപ്പിച്ച് വ്യത്യസ്ത നിക്ഷേപങ്ങൾ തെരഞ്ഞെടുക്കാം (Sukanya Samriddhi yojana).
സുകന്യ സമൃദ്ധി യോജന- മക്കളുടെ ഭാവി മുന്നിൽ കണ്ടുള്ള നിക്ഷേപമാണെങ്കിൽ രക്ഷിതാക്കൾക്ക് തിരഞ്ഞെടുക്കാവുന്ന ഏറ്റവും അനുയോജ്യമായ നിക്ഷേപമാണ് സുകന്യ സമൃദ്ധി യോജന.
ബാങ്കിനെക്കാളും പലിശ നിരക്കും പൂർണമായും നികുതിയിളവും നൽകുന്ന കേന്ദ്രസർക്കാർ സമ്പാദ്യ പദ്ധതിയാണിത്.
Also read:നിങ്ങളുടെ സിബില്‍ സ്കോര്‍ എത്രയെന്നറിയാമോ?
ബാങ്കിലോ പോസ്റ്റ് ഓഫീസിലോ സുകന്യ സമൃദ്ധി യോജന അക്കൗണ്ട് ആരംഭിക്കാവുന്നതാണ്. പദ്ധതിയുടെ വിശദാംശങ്ങൾ ചുവടെ കൊടുത്തിട്ടുണ്ട്:
ആർക്കൊക്കെ ചേരാം?
- സുകന്യ സമൃദ്ധി യോജന പെൺകുട്ടികളുടെ ഭാവി സുരക്ഷിതാമാക്കാനുള്ള നിക്ഷേപമാണ്.
- 10 വയസിന് താഴെ പ്രായമുള്ള പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ക്കാണ് അക്കൗണ്ട് ആരംഭിക്കാൻ സാധിക്കുക.
- ഒരു പെൺകുട്ടിയുടെ പേരിൽ ഒരു അക്കൗണ്ട് മാത്രമെ അനുവദിക്കുകയുള്ളൂ.
- ഒരു രക്ഷിതാവിന് രണ്ട് പെൺമക്കളുടെ പേരിലാണ് അക്കൗണ്ട് ആരംഭിക്കാൻ സാധിക്കുക. ഇരട്ടകുട്ടികളാണെങ്കിൽ ഇതിൽ ഇളവ് ലഭിക്കും.
പെണ്കുഞ്ഞുങ്ങള്ക്കുള്ള നിക്ഷേപ പദ്ധതിയായ സുകന്യ സമൃദ്ധി അക്കൗണ്ട് തുറക്കുന്നതിനുള്ള കുറഞ്ഞ നിക്ഷേപം 250 രൂപയാണ്.
Also read:ക്രെഡിറ്റ് കാർഡ്; വേണമോ വേണ്ടയോ?
ഓരോ വര്‍ഷവും ചുരുങ്ങിയത് 250 രൂപ അക്കൗണ്ടില്‍ അടച്ചാല്‍ മതി. ഒരോ സാമ്പത്തിക വര്‍ഷവും പരമാവധി നിക്ഷേപിക്കാവുന്ന തുക 1.50 ലക്ഷം രൂപയാണ്. രക്ഷാകര്‍ത്താവിന് പെണ്‍കുട്ടിയുടെ പേരില്‍ പോസ്റ്റ്ഓഫീസില്‍ അക്കൗണ്ട് തുറക്കാം. അക്കൗണ്ട് തുടങ്ങി 14 വര്‍ഷംവരെ നിക്ഷേപം നടത്തിയാല്‍ മതി. 21 വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ നിക്ഷേപത്തുകയും പലിശയും തിരികെ ലഭിക്കും. നിക്ഷേപത്തിന് ഇപ്പോള്‍ 8.1 ശതമാനം നിരക്കില്‍ പലിശ ലഭിക്കും. പെണ്‍കുട്ടിക്ക് 18വയസ്സ് കഴിയുമ്പോള്‍ അവരുടെ ഉന്നത വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി മുന്‍ സാമ്പത്തികവര്‍ഷം വരെയുള്ള നിക്ഷേപത്തിന്റെ 50 ശതമാനംവരെ പിന്‍വലിക്കാം. പെണ്‍കുട്ടിയുടെ വിവാഹസമയത്ത് ഈ അക്കൗണ്ട് ക്ലോസ് ചെയ്യാം. അക്കൗണ്ട് തുറക്കാന്‍ ഏറ്റവും അടുത്തുള്ള പോസ്റ്റ് ഓഫീസ് സന്ദര്‍ശിക്കുക.
പെണ്‍കുട്ടിക്ക് 1 വയസ്സുള്ളപ്പോൾ അക്കൗണ്ട് തുറന്നാൽ തുടർച്ചയായി 14 വര്‍ഷത്തേക്ക് നിക്ഷേപം തുടരണം. പെൺകുട്ടിക്ക് 21 വയസ്സ് എത്തുമ്പോൾ നിക്ഷേപ കാലാവധിയെത്തും. മാസം അക്കൗണ്ടിൽ 12,500 രൂപ നിക്ഷേപിച്ചാൽ നിലവിലെ പലിശ നിരക്ക് തുടര്‍ന്നാല്‍ ഒടുവിൽ 64 ലക്ഷം രൂപ നേടാന്‍ സാധിക്കും.
രക്ഷകര്‍ത്താവിന്റെ 3 ഫോട്ടോയും ആധാര്‍ കാര്‍ഡും കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റ് എന്നിവയും അപേക്ഷയ്ക്ക് ഒപ്പം നല്‍കണം.
സുകന്യ അക്കൗണ്ടിൽ ഓരോ വർഷവും അടയ്ക്കുന്ന തുകയ്ക്ക് രക്ഷിതാവിന് നികുതി ഇളവ് ലഭിക്കും. ആദായ നികുതി വകുപ്പ് 80(സി) പ്രകാരം മറ്റ് അനുവദനീയമായ നിക്ഷേപങ്ങൾക്ക് ഒക്കെക്കൂടി ലഭ്യമായ 1.5 ലക്ഷം രൂപ വരെയുളള പരിധിക്കുളളിൽ മാത്രമേ ആദായ നികുതി ഇളവ് ലഭിക്കുന്നുളളു എന്ന പോരായ്മയുണ്ട്. സുകന്യ നിക്ഷേപത്തിന് ലഭിക്കുന്ന വാർഷിക പലിശയ്ക്കും തിരിച്ചുകിട്ടുന്ന തുകയ്ക്കും ആദായ നികുതി നൽകേണ്ടതില്ല.
കൂടുതൽ വിവരങ്ങൾക്ക്:
Click Here.
Sukanya Samriddhi Yojana