Sunday, July 3, 2022

കൊച്ചിയിലെ 30 സ്കൂളുകളിൽ കൗമാരക്കാർക്ക് ലൈംഗിക വിദ്യാഭ്യാസം

Date:

കൊച്ചി: കൗമാരക്കാർക്കിടയിൽ ലൈംഗികതയെയുംലൈംഗിക ആരോഗ്യത്തെയും പറ്റിയുള്ള തെറ്റിദ്ധാരണകളുടെയും, വർദ്ധിച്ചു വരുന്ന കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങളുടെയും അടിസ്ഥാനത്തിൽ എറണാകുളം ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് 30 സ്കൂളുകളിലെ കുട്ടികൾക്കായി സമഗ്ര ലൈംഗിക വിദ്യാഭ്യാസ പദ്ധതി ആരംഭിക്കുന്നു.

യുപി തലം മുതൽ ഹൈസ്കൂൾ, ഹയർ സെക്കൻഡറി തലം വരെയുള്ള കുട്ടികൾക്കായാണ് പദ്ധതി.

കുട്ടികൾക്കിടയിൽ വർദ്ധിച്ചു വരുന്ന ഓൺലൈൻ പോർണോഗ്രഫി സൈറ്റുകളുടെ അമിത ഉപയോഗവും മറ്റും അവർക്ക് കൃത്യമായ ലൈംഗിക വിദ്യാഭ്യാസം നൽകേണ്ട ആവശ്യകതയിലേക്കാണ് വിരൽ ചൂണ്ടുന്നത്.

Our Responsibility to Children”(ORC) എന്നതാണ് പ്രോഗ്രാമിൻ്റെ പേര്. കുട്ടികളെ നല്ല സ്പർശനവും(good touch) മോശം സ്പർശനവും(bad touch) തമ്മിലുള്ള വ്യത്യാസത്തെ കുറിച്ച് ബോധവാൻമാരാക്കുക, സ്ത്രീകളിലെ ആർത്തവാവസ്ഥയെയും,പ്രത്യുൽപാദന സംവിധാനത്തെയും, സ്ത്രീകളിലും പുരുഷന്മാരിലും ഉണ്ടാകുന്ന ശാരീരിക മാറ്റങ്ങളെ കുറിച്ചും അവരെ പറഞ്ഞ് മനസ്സിലാക്കുക എന്നിവയാണ് ഈ പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്.ഈ പ്രോഗ്രാമിൻ്റെ ഭാഗമായി ആദ്യ ക്ലാസ്സ് നടത്തിയത് ഒരു ഗേൾസ് ഒൺലി സ്കൂളിലാണ്.

ORC യുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് ഹൈപ്പർ ആക്ടീവ് ആയ, മാനസികമായ പ്രശ്നങ്ങൾ നേരിടുന്ന,കുടുംബത്തിൽ നിന്നും ഒറ്റപ്പെടൽ നേരിടുന്ന കുട്ടികളെ കണ്ടെത്തുകയും അവരുടെ പ്രശ്നങ്ങൾ പരിഹരിക്കുകയും അവർക്ക് ഒരു കൈത്താങ്ങായി കൂടെ നിൽക്കുക എന്നതുമാണ്.

ഇത് കൂടാതെ POCSO നിയമങ്ങളെ പറ്റിയും കുട്ടികളെ പഠിപ്പിക്കും. ലൈംഗിക ഉദ്ദേശത്തോടുകൂടി ഉള്ള സ്പർശനം, ലൈംഗിക ചുവയുള്ള സംസാരം എന്നിവയെല്ലാം ലൈംഗികാതിക്രമത്തിൽ വരുന്നതാണ്. ഇത്തരം കുറ്റകൃത്യങ്ങളെക്കുറിച്ച് കുട്ടികൾക്കിടയിൽ ഒരു ധാരണയുണ്ടാക്കുക എന്നതുകൂടിയാണ് ORC യുടെ ലക്ഷ്യം. അതോടൊപ്പം കുട്ടികൾക്കെതിരെയുള്ള ഇത്തരം അതിക്രമങ്ങൾ തടയുന്നതിൻ്റെ ഭാഗമായി ആത്യന്തികമായി അവരെ “No” പറയാൻ കൂടി പ്രാപ്തരാക്കേണ്ടതുണ്ട് എന്നാണ് ORC പ്രൊജക്റ്റ് അസിസ്റ്റൻ്റ് ആർ.രജിഷ അഭിപ്രായപ്പെട്ടത്.

 

കുട്ടികൾ നേരിടുന്ന ഫിസിക്കൽ അബ്യൂസുകളെ പറ്റി അവർ രക്ഷകർത്താക്കളോട് തുറന്നു സംസാരിക്കേണ്ടതിൻ്റെ ആവശ്യകത കൂടി അവർ കൂട്ടിച്ചേർത്തു. സ്കൂളുകളിലും വീടുകളിലും വളരെ സൗഹൃദപരമായ ഒരന്തരീക്ഷം സൃഷ്ടിച്ചെടുത്തെങ്കിൽ മാത്രമേ കുട്ടികൾക്ക് അവർക്കിടയിലെ ലൈംഗിക സംബന്ധമായ തെറ്റിദ്ധാരണകളും സംശയങ്ങളും എല്ലാം യാതൊരു മടിയും കൂടാതെ തുറന്ന് സംസാരിക്കാൻ കഴിയുള്ളൂ എന്നും അവർ അഭിപ്രായപ്പെട്ടു.

 

ബന്ധപ്പെട്ട കാര്യങ്ങൾ

വോയ്‌സ്, വീഡിയോ കോളുകൾക്കായി ഇത്തിസലാത്തിന്റെ സൗജന്യ ആപ്പ്

പ്രാദേശികവും അന്തർദേശീയവുമായ പണ കൈമാറ്റങ്ങൾ, വാർത്തകൾ, ഗെയിമുകൾ, ഹോം സേവനങ്ങൾ എന്നീ...

സൗദിയിൽ എക്സിറ്റ് റീ എൻട്രി വിസ എങ്ങനെ പ്രിന്റ് ചെയ്യാം?

അബ്‌ഷർ അക്കൗണ്ട് വഴിയും ജവാസാത്ത് വെബ്‌സൈറ്റ് വഴിയും ആശ്രിതർക്ക് എക്‌സിറ്റ് റീ...