40% വരെ ഡാറ്റ ലാഭിച്ചു കൊണ്ട് ഇന്റർനെറ്റ് ഉപയോഗിക്കാവുന്ന എളുപ്പവും വേഗതയേറിയതുമായ മാർഗമാണ് Google Go. വേഗത കുറഞ്ഞ കണക്ഷനുകളിലും സ്റ്റോറേജ് കുറവായ സ്മാർട്ട്ഫോണുകളിലും Google Go ഉപയോഗിച്ച് സെർച്ച് റിസൾട്ടുകൾ വേഗത്തിൽ ലഭിക്കുന്നതാണ്. 12MB മാത്രം സൈസുള്ള ഈ ആപ്പ് മൊബൈൽ ഡാറ്റ ലാഭിക്കാനുള്ള മികച്ച മാർഗമാണ് (Search faster with low data app).സ്മാർട്ട് ടെക്സ്റ്റ് ഓപ്ഷനും ടെക്സ്റ്റ് ടു സ്പീച്ച് സംവിധാനത്തിനുമൊപ്പം ട്രെൻഡിങ് ആയ വാർത്തകളും വിവരങ്ങളും ഈ ആപ്പ് നിങ്ങളിലേക്ക് എത്തിക്കുന്നതാണ്. ഇന്റർനെറ്റിൽ സെർച്ച് ചെയ്ത് ലഭിക്കുന്ന വിവരങ്ങൾ വായിച്ചു കേൾക്കാനും ഈ ആപ്പിൽ സൗകര്യമുണ്ട്.
പ്രവാസികൾക്കാണ് ഈ ആപ്പ് ഏറ്റവും കൂടുതൽ ഉപയോഗപ്രദമാകുക. ഗൂഗിൾ ലെൻസ് ഉപയോഗിച്ച് വിദേശ ഭാഷകൾ തർജ്ജമ ചെയ്യാനും ഈ ആപ്പിലൂടെ സാധിക്കുന്നു.
നിങ്ങളുടെ പ്രിയപ്പെട്ട ആപ്പുകൾ, വെബ്സൈറ്റുകൾ എന്നിവയോടൊപ്പം ചിത്രങ്ങൾ, വീഡിയോകൾ, നിങ്ങൾക്ക് താൽപ്പര്യമുള്ള വിവരങ്ങൾ എന്നിവ എളുപ്പത്തിലും വേഗത്തിലും Google Go യിലൂടെ ആക്സസ് ചെയ്യാവുന്നതാണ്. താഴെ നൽകിയിരിക്കുന്ന ലിങ്കിലൂടെ ആപ്പ് ഡൗൺലോഡ് ചെയ്യാം;