പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനായി സര്‍ക്കാര്‍ നിരവധി സ്കോളര്‍ഷിപ്പ് പദ്ധതികളാണ് ആവിഷ്കരിച്ചിട്ടുള്ളത്. ചെറിയ ക്ലാസുകള്‍ക്കു മുതല്‍ ഉന്നതവിദ്യാഭ്യാസത്തിനുവരെയുള്ള സ്കോളര്‍ഷിപ്പുകളുണ്ട്. പെണ്കുട്ടികള്ക്കുമാത്രം അപേക്ഷിക്കാവുന്ന സ്കോളര്‍ഷിപ്പുകളാണ് ഇവിടെ വിവരിക്കുന്നത് (Scholarship Schemes For Woman).
ബീഗം ഹസ്രത്ത് മഹല്‍ നാഷണല്‍ സ്കോളര്‍ഷിപ്പ് ഫോര്‍ ഗേള്‍സ്
ഒന്‍പതാം ക്ലാസ് മുതല്‍ പ്ലസ് ടു വരെയുള്ള ക്ലാസുകളില്‍ പഠിക്കുന്ന ന്യൂനപക്ഷസമുദായങ്ങളിലെ(മുസ്ലിം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധിസ്റ്റ്, പാഴ്സി, ജെയിന് സമുദായങ്ങള്‍) പെണ്‍കുട്ടികള്‍ക്കാണ് അപേക്ഷിക്കാവുന്നത്. മുന്‍വര്‍ഷം 50 ശതമാനം മാര്‍ക്ക് നേടിയവര്‍ക്കെല്ലാം അപേക്ഷിക്കാം.
രക്ഷിതാക്കളുടെ വാര്‍ഷിക വരുമാനം രണ്ട് ലക്ഷത്തില്‍ കവിയരുത്. ഒന്‍പതും പത്തും ക്ലാസുകളില്‍ 5000 രൂപ വീതവും 11,12 ക്ലാസുകളില്‍ 6000 രൂപ വീതവുമാണ് സ്കോളര്‍ഷിപ്പ് തുകയായി ലഭിക്കുന്നത്. കേന്ദ്ര ന്യൂനപക്ഷമന്ത്രാലയമാണ് സ്കോളര്‍ഷിപ്പ് നല്‍കുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്ക്:Click Here.
സി.ബി.എസ്.ഇ ഒറ്റപെണ്‍കുട്ടി സ്കോളര്‍ഷിപ്പ്
സി.ബി.എസ്.ഇ സിലബസ് അടിസ്ഥാനമാക്കി പത്താം ക്ലാസും തുടര്‍ന്ന് ഹയര്‍ സെക്കന്‍ഡറിയും പഠിക്കുന്ന പെണ്‍കുട്ടികള്‍ക്കാണ് സ്കോളര്‍ഷിപ്പ് നല്‍കുന്നത്. പത്താം ക്ലാസ് 60 ശതമാനം മാര്‍ക്കോടെ പാസായിരിക്കണം. രക്ഷിതാക്കള്‍ക്ക് ഒരു പെണ്‍കുട്ടി മാത്രമേ ഉണ്ടാകാന്‍ പാടുള്ളു.
ഒറ്റ പ്രസവത്തില്‍ ഉണ്ടായ ഒന്നില്‍ കൂടുതല്‍ പെണ്‍കുട്ടികള്‍ക്കും അപേക്ഷിക്കാം. പ്രതിമാസം 500 രൂപയാണ് സ്കോളര്‍ഷിപ്പ് തുക.
കൂടുതല്‍ വിവരങ്ങള്‍ക്ക്:Click Here.
യു.ജി.സി പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്ദിരാഗാന്ധി ഒറ്റപെണ്‍കുട്ടി സ്കോളര്‍ഷിപ്പ്
ബിരുദാനന്തരരബിരുദത്തിനു പഠിക്കുന്ന ഒറ്റപെണ്കുട്ടികള്ക്ക് അപേക്ഷിക്കാവുന്ന സ്കോളര്‍ഷിപ്പാണിത്. റെഗുലര്‍ ഫുള്‍ടൈം കോഴ്സുകള്‍ ചെയ്യുന്നവര്‍ക്കുമാത്രം അപേക്ഷിക്കാം. യു ജി സി യാണ് സ്കോളര്‍ഷിപ്പ് നല്‍കുന്നത്. പ്രായപരിധി 30 വയസ്. ഓരോ വര്‍ഷവും 36200 രൂപയാണ് സ്കോളര്‍ഷിപ്പ് തുകയായി ലഭിക്കുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്ക്:Click Here.
എ.ഐ.സി.ടി.ഇ പ്രഗതി സ്കോളര്‍ഷിപ്പ് (ടെക്നിക്കല്‍ ഡിഗ്രി)
സാങ്കേതിക ബിരുദത്തിനു പഠിക്കുന്ന പെണ്‍കുട്ടികള്‍ക്കായുള്ള സ്കോളര്‍ഷിപ്പാണ് എ.ഐ.സി.ടി.ഇ പ്രഗതി സ്കോളര്‍ഷിപ്പ്. ഓള് ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്നിക്കല്‍ എജ്യുക്കേഷനാണ് സ്കോളര്‍ഷിപ്പ് നല്‍കുന്നത്. ഡിഗ്രി ആദ്യവര്‍ഷം മുതല്‍ അപേക്ഷിക്കാം.
വാര്‍ഷിക കുടുംബ വരുമാനം എട്ടുലക്ഷം രൂപയില്‍ കൂടരുത്. ഓരോ വര്‍ഷവും 50000 രൂപ വീതമാണ് സ്കോളര്‍ഷിപ്പ് തുകയായി ലഭിക്കുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്ക്:Click Here.
എ.ഐ.സി.ടി.ഇ പ്രഗതി സ്കോളര്‍ഷിപ്പ് (ടെക്നിക്കല്‍ ഡിപ്ലോമ)
സാങ്കേതിക ഡിപ്ലോമ കോഴ്സുകള്‍ പഠിക്കുന്ന പെണ്‍കുട്ടികള്‍ക്കായുള്ള സ്കോളര്‍ഷിപ്പാണിത്. ആദ്യവര്‍ഷം മുതല്‍ അപേക്ഷിക്കാം. കുടുംബത്തിന്റെ വാര്‍ഷികവരുമാന പരിധി എട്ട് ലക്ഷം രൂപയാണ്. വര്‍ഷാവര്‍ഷം 50000 രൂപയാണ് ലഭിക്കുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്ക്:Click Here.
ഡിഫന്‍സ് റിസെര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഓര്ഗനൈസേഷന് സ്കോളര്‍ഷിപ്പുകള്‍
ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയം പെണ്‍കുട്ടികള്‍ക്കായി നല്കുന്ന സ്കോളര്‍ഷിപ്പാണിത്. എയ്റോസ്പേസ് എന്‍ജിനിയറിംഗ്, എയ്റോനോട്ടിക്കല്‍ എന്‍ജിനിയറിംഗ്, സ്പേസ് എന്‍ജിനിയറിംഗ് ആന്‍ഡ് റോക്കട്രി, ഏവിയോണിക്സ്, എയര്‍ക്രാഫ്റ്റ് എന്‍ജിനിയറിംഗ് തുടങ്ങിയ കോഴ്സുകള്‍ പഠിക്കുന്നവര്‍ക്കാണ് സ്കോളര്‍ഷിപ്പിന് അര്‍ഹതയുള്ളത്.
ബന്ധപ്പെട്ട വിഷയങ്ങളില്‍ ബിരുദമോ, ബിരുദാനന്തരബിരുദമോ പഠിക്കുന്നവര്‍ക്ക് സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം.
ബിരുദ പഠനത്തിന് വര്‍ഷം 120000 രൂപയോ അല്ലെങ്കില്‍ കോഴ്സ് ഫീസോ, കുറവേതാണോ അത് ലഭിക്കും.
പരമാവധി നാലുവര്‍ഷത്തേക്കാണ് സ്കോളര്‍ഷിപ്പ് ലഭിക്കുക. ജെ.ഇ.ഇ മെയിന്‍ സ്കോര്‍ നേടി പ്രവേശനം ലഭിച്ചവര്‍ക്കുമാത്രമേ സ്കോളര്‍ഷിപ്പ് ലഭിക്കുകയുള്ളു.
ബിരുദാനന്തരബിരുദ പഠനത്തിന് മാസം 15500 രൂപയാണ് ലഭിക്കുക. വര്‍ഷം പരമാവധി 186000 രൂപ വരെ ലഭിക്കും.
രണ്ടുവര്ഷത്തേക്കുമാത്രമേ ലഭിക്കുകയുള്ളു. ഗേറ്റ് സ്കോര്‍ ഉള്ളവരെയാണ് പരിഗണിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് :Click Here.
Scholarship Schemes For Woman