സെൻട്രൽ സെക്ടർ സ്കോളർഷിപ്
പ്ലസ് ടു /വൊക്കേഷനൽ കോഴ്സുകളിൽ 80 ശതമാനം മാർക്കോ അതിന് മുകളിലോ നേടിയ പ്രഫഷനൽ കോഴ്സ് ഉൾപ്പെടെയുള്ള ബിരുദപഠനത്തിന് തയാറെടുക്കുന്ന എല്ലാ വിഭാഗത്തിൽപെട്ട ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം. കുടുംബത്തിൻ്റെ വാർഷിക വരുമാനം എട്ടു ലക്ഷത്തിൽ കൂടുതലാവാൻ പാടില്ല.
ഈ സ്കീം അനുസരിച്ച് ബിരുദത്തിന് ഓരോ വർഷവും 10,000 രൂപയും ബിരുദാനന്തര ബിരുദത്തിന് 20,000 രൂപയും സ്കോളർഷിപ്പായി ലഭിക്കും.
കൂടുതൽ വിവരങ്ങൾക്ക് : Click Here
ഒ.ബി.സി പ്രീമെട്രിക് സ്കോളർഷിപ്
ഒന്ന് മുതൽ പത്ത് വരെയുള്ള ക്ലാസുകളിൽ സർക്കാർ /എയ്ഡഡ്/ മറ്റ് അംഗീകാരമുള്ള സ്കൂളുകൾ എന്നിവയിൽ പഠിക്കുന്ന പിന്നാക്ക സമുദായങ്ങളിൽ (ഒ.ബി.സി) ഉൾപ്പെട്ട വിദ്യാർഥികൾക്ക് ആണ് ഇതിൽ അപേക്ഷിക്കാൻ അവസരം. കുടുംബ വാർഷിക വരുമാനം രണ്ടര ലക്ഷം രൂപയിൽ കവിയരുത്. മുൻവർഷത്തെ വാർഷിക പരീക്ഷയിൽ 80 ശതമാനത്തിൽ കുറയാത്ത മാർക്ക് നേടിയിരിക്കുന്നവർക്ക് ആണ് ഇതിനു അർഹതയുള്ളത്. ഓരോ വർഷവും 1500/- രൂപ വെച്ചിട്ടാണ് സ്കോളർഷിപ് ലഭിക്കുന്നത്.
കൂടുതൽ വിവരങ്ങൾക്ക് : Click here
ബീഗം ഹസ്റത്ത് മഹൽ നാഷനൽ സ്കോളർഷിപ്
ഒമ്പതാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള ക്ലാസുകളിൽ പഠിക്കുന്ന ന്യൂനപക്ഷ വിഭാഗങ്ങളിലെ പെൺകുട്ടികൾക്ക് മൗലാനാ ആസാദ് എജുക്കേഷനൽ ഫൗണ്ടേഷൻ നൽകുന്ന സ്കോളർഷിപ്പാണിത്. അപേക്ഷകർ ന്യൂനപക്ഷ മത വിഭാഗങ്ങളായ മുസ്ലിം, ക്രിസ്ത്യൻ, സിഖ്, പാഴ്സി, ബുദ്ധിസ്റ്റ്, ജൈന സമുദായങ്ങളിൽ ഉഉൾപ്പെട്ടവരായിരിക്കണം മുൻവർഷത്തെ വാർഷിക പരീക്ഷയിൽ 50 ശതമാനം മാർക്ക് നേടിയിരിക്കണം. വാർഷിക വരുമാനം രണ്ടു ലക്ഷം രൂപയിൽ കവിയരുത്. ഒമ്പത് പത്ത് എന്ന ക്ലാസ്സുകളിലെ പഠനത്തിന് രണ്ട് തവണകളായി 10,000 രൂപയും പതിനൊന്ന് പന്ത്രണ്ട് ക്ലാസിലെ പഠനത്തിന് രണ്ട് തവണകളായി 12,000 രൂപയും ലഭിക്കും.
കൂടുതൽ വിവരങ്ങൾക്ക് : Click Here
സ്നേഹപൂർവം സ്കോളർഷിപ്
മാതാവോ പിതാവോ അല്ലെങ്കിൽ രണ്ടുപേരും നഷ്ടപ്പെട്ട വിദ്യാർഥികൾക്ക് സാമൂഹിക സുരക്ഷാമിഷൻ നൽകിവരുന്ന സ്കോളർഷിപ്പാണിത്. അർഹതപ്പെട്ട വിദ്യാർഥി പഠിക്കുന്ന സ്ഥാപനത്തിൻ്റെ അധികാരി മുഖേനയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. വരുമാനപരിധി 22,375 ൽ കവിയാൻ പാടില്ല.
ഈ സ്കോളർഷിപ് സ്കീം അനുസരിച്ച് ഒന്നുമുതൽ അഞ്ചു വരെയുള്ള ക്ലാസ്സിൽ പഠിക്കുന്നവർക്ക് 300 രൂപ, ആറു മുതൽ പത്തു വരെയുള്ള ക്ലാസിൽ ഉള്ളവർക്ക് 500 രൂപ, പ്ലസ് വൺ, പ്ലസ് ടു പഠിക്കുന്നവർക്ക് 750 രൂപ ഡിഗ്രി / പ്രഫഷനൽ കോഴ്സ് പഠിക്കുന്നവർക്ക് 1000രൂപ എന്നിങ്ങനെയാണ് പ്രതിമാസ തുക.
ഈ സ്കോളർഷിപ്പിന് അപേക്ഷിക്കുന്ന കുട്ടികൾക്കും മാതാപിതാക്കൾക്കും ആയി ജോയിൻ്റ് ബാങ്ക് അക്കൗണ്ട് ഉണ്ടായിരിക്കണം.
കൂടുതൽ വിവരങ്ങൾക്ക് : Click here
പ്രതിഭ സ്കോളർഷിപ്
കേരള ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗൺസിൽ നൽകുന്ന സ്കോളർഷിപ്പാണിത്. ഹയർസെക്കൻഡറിതലത്തിൽ ഉന്നത വിജയം ലഭിച്ച, മാത്തമാറ്റിക്കൽ സയൻസ്, ഫിസിക്കൽ സയൻസ്, ലൈഫ് സയൻസ് തുടങ്ങിയ അടിസ്ഥാന ശാസ്ത്രവിഷയങ്ങളിൽ പഠിക്കുന്ന ആദ്യവർഷ ബിരുദക്കാർക്ക് ഇതിന് അപേക്ഷിക്കാവുന്നതാണ്.
ഈ സ്കീം അനുസരിച്ച് ആദ്യ വർഷം 12,000 രൂപയാണ് ലഭിക്കുക. തുടർന്നുള്ള വർഷങ്ങളിൽ 18,000, 24,000 എന്നിങ്ങനെ ലഭിക്കും. ബിരുദ കോഴ്സിന് 75 ശതമാനം മാർക്ക് നേടിയാൽ ബിരുദാനന്തര ബിരുദത്തിനും സ്കോളർഷിപ് നൽകും. ആദ്യ വർഷം 40,000 രൂപയും രണ്ടാം വർഷം 60,000 രൂപയും ആയിരിക്കും ലഭിക്കുക.
കൂടുതൽ വിവരങ്ങൾക്ക് : Click here