സന്ദർശകരെ എക്കാലത്തും ഇരുകയ്യും നീട്ടി സ്വീകരിച്ചിട്ടുള്ള ഒരു രാജ്യമാണ് സൗദി അറേബ്യ. ഇവിടെ വിസിറ്റിംഗ് വിസയിൽ എത്തുന്നവർക്ക് പുതിയ ഒരു സന്തോഷ വാർത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
സൗദി അറേബ്യയില്‍ വിസിറ്റിംഗ് വിസയിലെത്തുന്നവര്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ പരമാവധി ഒരു ലക്ഷം റിയാല്‍ വരെ ഇന്‍ഷുറന്‍സ് ലഭിക്കും. കൗണ്‍സില്‍ ഓഫ് ഹെല്‍ത്ത് ഇന്‍ഷുറന്‍സാണ് ഇക്കാര്യം അറിയിച്ചത്. ഇത്തരത്തിൽ എത്തുന്നവരിലെ സ്ത്രീകള്‍ക്ക് ഗര്‍ഭ ചികിത്സയും അടിയന്തര പ്രസവ ചെലവിലേക്ക് പോളിസി കാലയളവില്‍ പരമാവധി 5000 റിയാല്‍ വരെ ഇന്‍ഷുറസ് തുകയും ലഭിക്കും. ഇതിനായി സൗദി വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ ഇന്‍ജാസ് പ്ലാറ്റ്ഫോം വഴിയാണ് പുതിയ അപേക്ഷ സമർപ്പിക്കേണ്ടത്. വിസ കാലാവധി നീട്ടാൻ വേണ്ടിയുള്ളവർക്ക് ആ കാലയളവിലേക്ക് ഇൻഷുറൻസ് നീട്ടാൻ സാധിക്കും. വിസ കാലാവധി നീട്ടാൻ പോകുമ്പോൾ തന്നെ ഇൻഷുറൻസ് കാലാവധിയും നീട്ടാൻ അപേക്ഷ കൊടുക്കേണ്ടതാണ്. സന്ദര്‍ശക വിസ നീട്ടിക്കഴിഞ്ഞ് പുതിയ മെഡിക്കല്‍ ഇന്‍ഷുറന്‍സ് ഇഷ്യൂ ചെയ്തതിന് ശേഷം ഇന്‍ഷുറന്‍സുമായി ബന്ധപ്പെട്ട വെബ്സൈറ്റ് വഴി തങ്ങളുടെ ഇന്‍ഷുറന്‍സ് സ്റ്റാറ്റസും പരിശോധിക്കാവുന്നതാണ്. അതേസമയം പരിശോധിച്ച ശേഷം ഇന്‍ഷുറന്‍സ് നടപടികള്‍ പൂര്‍ത്തിയായിട്ടില്ല എന്നാണെങ്കില്‍ സന്ദര്‍ശകര്‍ക്ക് പരാതിയും ബോധിപ്പിക്കാവുന്നതാണ്. ഈ പ്രൊസസ്സ് കംപ്ലീറ്റ് ആക്കി കഴിഞ്ഞാൽ ഇത് സൈറ്റിൽ കാണാവുന്നതാണ്. അതേസമയം ഇന്‍ഷുറന്‍സ് സ്റ്റാറ്റസില്‍ ഇത് കാണാൻ സാധിക്കുന്നില്ല എന്നുണ്ടെങ്കിൽ ഗുണഭോക്താവ് രാജ്യത്തിന് പുറത്ത് നിന്നുള്ള സന്ദര്‍ശകനാണെന്നും, ഫലപ്രദമായ ഇന്‍ഷുറന്‍സ് കൈവശം വെച്ചിട്ടില്ലെന്നും പ്രതിരോധ ശേഷിയില്ലാത്ത സന്ദര്‍ശകനായും കണക്കാക്കും. അതിനാൽ തന്നെ ഇതിന് വേണ്ടി കൃത്യമായ നടപടി ക്രമങ്ങൾ സ്വീകരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക്: Click here