സൗദിയിൽ ക്വിവ പോർട്ടലിൽ തൊഴിലാളിയുടെ യോഗ്യത എങ്ങനെ പരിശോധിക്കാം
സൗദി അറേബ്യയിലെ മാനവ വിഭവശേഷി-സാമൂഹിക വികസന മന്ത്രാലയം തൊഴിലാളികളുടെ കഴിവുകൾ പരിശോധിക്കുന്നതിനായി കഴിഞ്ഞ വർഷം ഒരു പ്രൊഫഷണൽ വെരിഫിക്കേഷൻ പ്രോഗ്രാം ആരംഭിച്ചു.
സൗദിയിലേക്ക് പ്രവേശിക്കുവാൻ ആഗ്രഹിക്കുന്ന വിദേശത്തു നിന്നുള്ള എല്ലാ വിദഗ്ധ തൊഴിലാളികളെയും നിലവിൽ ഇവിടെയുള്ളവരെയും പരിശോധിക്കുന്നതിനാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്. ക്വിവ പ്ലാറ്റ്ഫോം വഴി ഒരു തൊഴിലാളിയുടെ യോഗ്യത ഓൺലൈനിൽ എങ്ങനെ പരിശോധിക്കാമെന്ന് ഇവിടെ വിശദീകരിക്കുന്നു.
ഓൺലൈനായി ഒരു തൊഴിലാളിയുടെ യോഗ്യത പരിശോധിക്കുന്നതിന്
ക്വിവ പോർട്ടലിൽ ഒരു തൊഴിലാളിയുടെ യോഗ്യത പരിശോധിക്കുന്നതിന്, ആദ്യം
Qiwa വെബ്സൈറ്റിലേക്ക് പോകുക, അതിനുള്ള ലിങ്ക് തൊട്ടു താഴെ നൽകിയിട്ടുണ്ട്
QIWA PORTAL
ആദ്യ ഓപ്ഷനിൽ ക്ലിക്ക് ചെയ്യുമ്പോൾ തുറന്നു വരുന്ന
ഇഖാമ നമ്പർ,അന്താരാഷ്ട്ര തൊഴിലാളികൾക്കുള്ള പാസ്പോർട്ട് നമ്പർ ,
എന്നിവയിലേതെങ്കിലുമൊന്ന് തെരഞ്ഞെടുത്ത് രണ്ടാമത്തെ കോളത്തിൽ ആ നമ്പർ എന്റർ ചെയ്യുക.
“I’m not a robot” എന്ന ടിക് ബോക്സിൽ ക്ലിക്ക് ചെയ്യുക.
ആവശ്യപ്പെടുന്ന ഇമേജുകൾ തെരഞ്ഞെടുത്ത് verify ക്ലിക്ക് ചെയ്യുക.
അതിനുശേഷം ഏറ്റവും താഴെയുള്ള “Check” ബട്ടണിൽ ക്ലിക്ക് ചെയ്യുക.
അവിടെ പേജിന്റെ ചുവടെ, തൊഴിലാളിയുടെ യോഗ്യതയെക്കുറിച്ചുള്ള വിവരങ്ങൾ നിങ്ങൾക്ക് കാണാൻ കഴിയും.
സൗദി പ്രവാസികൾക്കുള്ള അറിയിപ്പ് ഗ്രൂപ്പിൽ ചേരുക : https://chat.whatsapp.com/JnbdmGHAoZ2SvKXM
ക്വിവ പോർട്ടലിൽ നിങ്ങൾക്ക് തൊഴിലാളികളുടെ യോഗ്യത പരിശോധിക്കണമെങ്കിൽ, ഇതിൽ പറഞ്ഞിരിക്കുന്ന ഘട്ടങ്ങൾ പിന്തുടരുക. തൊഴിലാളിയുടെ യോഗ്യതയെ കുറിച്ചുള്ള വിവരങ്ങൾ അപ്പോൾ നിങ്ങൾക്ക് കാണാൻ കഴിയുന്നു.