വിമാനയാത്ര നടത്തുന്ന പലരുടെയും ജീവിതത്തിലെ ഏറ്റവും ബോറിംഗ് ആയിട്ടുള്ള സമയമായിരിക്കും വിമാനത്തിനായി കാത്തിരിക്കുന്ന സമയം. കൂടുതൽ പേരും ഈ സമയം തങ്ങളുടെ മൊബൈൽ ഫോണുകൾ ഉപയോഗിച്ചാണ് വിരസത മാറ്റുന്നത്. എന്നാൽ ഈ സമയത്ത് ഫോൺ ബാറ്ററി തീർന്നുപോയാൽ എന്തുചെയ്യും ? സോഭാവികമായും എയർപോർട്ടിലെ ചാർജ്ജിങ് സ്റ്റേഷനെ ആശ്രയിക്കും (Safety of Airport Phone Charging Stations).
എന്നാലിത്തരമൊരു പ്രവർത്തി ഏതൊക്കെ രീതിയിൽ സുരക്ഷിതമാണ് എന്നത് ഒരു ചോദ്യമാണ്. എയർപോർട്ട് സ്റ്റേഷനിൽ ഫോൺ ചാർജ് ചെയ്യുന്നതിന് വലിയ തുക ആവശ്യമാണെന്നത് ഒരു സത്യം. അത് മാത്രമല്ല ഇവിടെ പ്രശ്നം.
Also read: എയർപോർട്ടിൽ ഒരിക്കലും ചെയ്യരുതാത്ത കാര്യങ്ങൾ
IBM X – force നൽകിയ വിവരങ്ങൾ അനുസരിച്ച് സൈബർ ക്രിമിനലുകൾക്ക് എയർപോർട്ട് ചാർജ്ജിംഗ് സ്റ്റേഷനുകളെ മോഡിഫൈ ചെയ്യാൻ സാധിക്കും. ഇതുവഴി ഉടമയുടെ അനുവാദമില്ലാതെ അവരുടെ ഡാറ്റ ഡൗൺലോഡ് ചെയ്യാനും ഏതെങ്കിലും തരത്തിലുള്ള മാൽവെയറുകൾ ഫോണിലേക്ക് ഇൻസ്റ്റാൾ ചെയ്യാനും സാധിക്കും.
IBM സെക്യൂരിറ്റി ഫോഴ്സിൻ്റെ വൈസ് പ്രസിഡൻ്റ് ആയിരുന്ന കെയ്ലബ് ബാർലോ പറയുന്നതനുസരിച്ച് പബ്ലിക് ആയി കൊടുത്തിരിക്കുന്ന യുഎസ്ബി കേബിളുകൾ ചാർജിങ് ചെയ്യാനായി ഉപയോഗിക്കുമ്പോൾ ഇത് നമ്മുടെ പേർസണൽ ഡാറ്റകൾ കൈമാറ്റം ചെയ്യുന്നതിനായി ഉപയോഗിക്കുന്ന ഒരു പാസ്സേജായി മാത്രമേ കാണാൻ കഴിയൂ.
Also read:നോർക്ക ഐഡി കാർഡ് പുതുക്കാം
വളരെ ലളിതമായി പറഞ്ഞാൽ ഇത്തരത്തിൽ ചാർജ്ജ് ചെയ്യുന്നത് മറ്റാരെങ്കിലും ഉപയോഗിച്ച ഒരു ടൂത്ത് ബ്രഷ് ഉപയോഗിച്ച് പല്ല് തേക്കുന്നതിന് തുല്യമാണ്.
IBM X – force സർവ്വേ ഫലമനുസരിച്ച് 2017 യില് ഏറ്റവും കൂടുതൽ അറ്റാക്ക് നടന്നിട്ടുള്ള സെക്ടറുകളിൽ പത്താം സ്ഥാനത്തായിരുന്നു ട്രാൻസ്പോർട്ടേഷൻ സെക്ടർ.
എന്നാൽ 2018 ആയപ്പോൾ ഇത് രണ്ടാം സ്ഥാനത്തേക്ക് എത്തി. സൈബർ അറ്റാക്ക് നടത്തുന്നവർ ഓരോ തവണയും പുതിയ പുതിയ മാർഗങ്ങളാണ് കണ്ടെത്തുന്നത്. അതിനാൽ തന്നെ ഇത് തടയുക എന്നത് അത്ര എളുപ്പമല്ലതാനും.
ഇത്തരമൊരു സാഹചര്യത്തിൽ നമ്മുടെ പ്രൈവസിയും ഡാറ്റയും പുർണമായും സംരക്ഷിക്കാനുള്ള മാർഗം എന്നത് പൊതു ഇടങ്ങളിൽ ലഭ്യമാകുന്ന ചർജ്ജിങ് സംവിധാനം ഉപയോഗിക്കുന്നത് ഒഴിവാക്കി സ്വന്തം ചാർജ്ജറോ പവർ ബങ്കോ ഉപയോഗിക്കാൻ ശ്രമിക്കുക എന്നതാണ്. പ്രൈവസി എന്നത് ഒരോരുത്തരുടെയും അവകാശമാണ്. ഇതിലേക്ക് ആരെയും ഇടിച്ചുകയറാൻ അനുവദിച്ചുകൂടാ.
Safety of Airport Phone Charging Stations