ചിത്രത്തിൽ കൊടുത്തിരിക്കുന്നത് പോലുള്ള ഒരു കോഡ് നിങ്ങൾ സൗദിയിലെ ഡ്രൈവിങ് ലൈസൻസിൽ ശ്രദ്ധിച്ചിരിക്കും.
ഈ ലൈസൻസിന്റെ ഉടമസ്ഥന് വാഹനമോടിക്കുമ്പോൾ എന്തൊക്കെ പരിമിതികൾ ഉണ്ടെന്ന് അടയാളപ്പെടുത്തിയിരിക്കുന്നതാണിത്.
ഓരോ കോഡും എന്താണ് അർത്ഥമാക്കുന്നത് എന്ന് വിശദീകരിക്കുകയാണിവിടെ
“0” അല്ലെങ്കിൽ ” بدون قيود” – പരിമിതികൾ ഒന്നുമില്ല (no restrictions)
ഈ കോഡുള്ള ലൈസൻസാണ് നിങ്ങളുടെ പക്കലുള്ളതെങ്കിൽ നിങ്ങൾക്ക് വാഹനം ഓടിക്കുന്നതിന് യാതൊരുവിധ പരിധികളും പരിമിതികളും ഇല്ലെന്നാണ് അർത്ഥം.”١(1)” എന്ന കോഡാണ് ഉള്ളതെങ്കിൽ ഓട്ടോമാറ്റിക് വാഹനങ്ങൾ മാത്രമേ ഓടിക്കുവാൻ സാധിക്കുകയുള്ളൂ.(automatic only)
” ٢ (2) ” എന്ന കോഡ് ആണ് ഉള്ളതെങ്കിൽ ഡ്രൈവർ അംഗവൈകല്യമുള്ളയാളും കൃത്രിമ അവയവങ്ങൾ ഉപയോഗിക്കുന്ന ആളാണെന്നുമാണ് അർത്ഥം.( using prosthetics)”٣ (3)” എന്ന കോഡുള്ള ലൈസൻസ് കണ്ണാടിയോ ലെൻസോ ഉപയോഗിക്കുന്ന ഡ്രൈവറെ സൂചിപ്പിക്കുന്നു.(corrective eye glasses or lenses)
” ٤ (4)” എന്ന കോഡ് ആണ് ലൈസൻസിൽ ഉള്ളതെങ്കിൽ പകൽ സമയത്ത് മാത്രമേ അതിന്റെ ഉടമസ്ഥന് വാഹനം ഓടിക്കാൻ അനുവാദമുള്ളൂ. കൃത്യമായി പറഞ്ഞാൽ സൂര്യോദയത്തിന് ഒന്നര മണിക്കൂർ ശേഷവും സൂര്യാസ്തമയത്തിനു ഒന്നര മണിക്കൂർ മുമ്പും.(only drive in day time)
“٥ (5)” ഈ കോഡ് സൂചിപ്പിക്കുന്നത് ലൈസൻസിന്റെ ഉടമ ശ്രവണോപകരണങ്ങൾ (hearing aid) ഉപയോഗിക്കുന്നു എന്നാണ്.”٦ (6)” ലൈസൻസിലെ ഈ കോഡിന്റെ അർത്ഥം ഉടമയ്ക്ക് സൗദി അറേബ്യയുടെ പരിധിക്കുള്ളിൽ മാത്രമേ വാഹനം ഓടിക്കാൻ അനുവാദമുള്ളൂ എന്നാണ്.(driving within saudi arabia)” ٧ (7)” ഈ കോഡ് കൊണ്ട് ഉദ്ദേശിക്കുന്നത് കൈ കൊണ്ടു മാത്രം നിയന്ത്രിക്കാവുന്ന വാഹനങ്ങളേ ഓടിക്കുവാൻ അനുവാദമുള്ളൂ എന്നാണ്. അതായത് ആക്സിലറേറ്ററിനും ബ്രേക്കിനും ഹാൻഡ് കൺട്രോളുകൾ ഉള്ള വാഹനങ്ങൾ.(adapted vehicles)
“٨ (8)” ഈ കോഡിന്റെ അർത്ഥം സ്വന്തം ആവശ്യത്തിനുവേണ്ടി മാത്രമേ വാഹനം ഓടിക്കാൻ അനുവാദമുള്ളൂ എന്നാണ് അതായത് തൊഴിൽ ആവശ്യത്തിനുവേണ്ടി വാഹനം ഓടിക്കാൻ അനുവാദമില്ല എന്ന്. (No commercial use)