Thursday, August 11, 2022

പബ്ജി വീണ്ടും നിരോധിച്ചു

Date:

കോടിക്കണക്കിന് ഉപഭോക്താക്കളെ നിരാശരാക്കി പബ്ജി ഗെയിം ഇന്ത്യയില്‍ വീണ്ടും നിരോധിച്ചു. നിരോധിക്കാനുള്ള കാരണം സംബന്ധിച്ച് ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ ഭാഗത്തുനിന്ന് ഔദ്യോഗിക വിശദീകരണമൊന്നും വന്നിട്ടില്ല (PUBG Banned Once Again).

പബ്ജി മൊബൈല്‍ എന്ന ചൈനീസ് കമ്പനിയാണ് ഗെയിം പുറത്തിറക്കിയത് മുന്‍പ് 2020 ലും ഗെയിം നിരോധിച്ചിരുന്നു. 10 മാസങ്ങള്‍ക്കു ശേഷം ബാറ്റില്‍ ഗ്രൗണ്ട്‌സ് മൊബൈല്‍ ഇന്ത്യ എന്ന പേരില്‍ കമ്പനി ഇന്ത്യയില്‍ റിലോഞ്ച് ചെയ്തു പ്രവര്‍ത്തിക്കുകയാണുണ്ടായത്.

ഇന്ത്യന്‍ ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചൈനീസ് അധികൃതര്‍ക്കു കൈമാറുന്നു എന്ന സംശയത്തിലാണ് ഗെയിം നിരോധിക്കാന്‍ ഇന്ത്യന്‍ ഗവണ്‍മെന്റ് മുതിര്‍ന്നതെന്നാണ് കരുതപ്പെടുന്നത്.

ഗുഗിള്‍ പ്ലേ, ആപ്പിള്‍ ആപ്പ് സ്റ്റോര്‍ എന്നിവയില്‍ നിന്നു പബ്ജി ഗെയിം നീക്കം ചെയ്യാന്‍ കമ്പനികള്‍ക്ക് ഇന്ത്യന്‍ ഗവണ്‍മെന്റ് നിര്‍ദേശം കൊടുത്തിട്ടുണ്ട്.

PUBG Banned Once Again

 ഇതുകൂടി വായിക്കുക;
  1. ഈ ആപ്പിലൂടെ തൽസമയ ട്രാഫിക്ക് വിവരങ്ങൾ അറിയാം
  2. നത്തിംഗ് ഫോണ്‍ സംതിങ്ങ് സ്‌പെഷ്യല്‍
  3. യാത്രകൾ ഇഷ്ടപ്പെടുന്നവർക്കായി ഒരു ആപ്പ്
  4. സോഷ്യല്‍ മീഡിയ വരുമാനമാർഗമാക്കി മാറ്റാം

ബന്ധപ്പെട്ട കാര്യങ്ങൾ

സൗദി തൊഴിൽ വിസ സ്റ്റാമ്പ് ചെയ്യുന്നതിന് മുംബൈ കോൺസുലേറ്റിൽ പിസിസി നിർബന്ധം

പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഉണ്ടെങ്കിലേ ഇനിമുതൽ മുംബൈയിലെ സൗദി കോൺസുലേറ്റിൽ നിന്ന്...

ട്രാൻസ് ഗാർഡ് ഗ്രൂപ്പിൽ ജോലി നേടാം

വിദേശത്ത് ഒരു ജോലി നേടണം എന്നാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ ഇനി ടെൻഷനടിക്കുകയേ...