അഞ്ചുവര്‍ഷം കൊണ്ട് പരമാവധി 4.5 ലക്ഷം രൂപ വരെയാണ് വ്യക്തികള്‍ക്ക് ഇതില്‍ നിക്ഷേപിക്കാന്‍ കഴിയുക. ജോയിന്റ് അക്കൗണ്ട് സൗകര്യവും ഉണ്ട്. ഇതില്‍ പരമാവധി മൂന്ന് ആളുകള്‍ ചേര്‍ന്ന് അക്കൗണ്ട് എടുക്കാം. 9 ലക്ഷം രൂപ വരെ ജോയിന്റ് അക്കൗണ്ടുകളില്‍ നിക്ഷേപിക്കാം (Post Office Savings).
അഞ്ച് വര്‍ഷമാണ് മെച്ച്യൂരിറ്റി കാലയളവ് വേണമെങ്കില്‍ വീണ്ടും അഞ്ചുവര്‍ഷം കൂടി നീട്ടാം. അഞ്ചുവര്‍ഷം പല തവണകളായോ ഒറ്റത്തവണയായോ പൈസ നിക്ഷേപിക്കാം. അഞ്ചു വര്‍ഷം പൂര്‍ത്തിയായതിനുശേഷം 6.6 ശതമാനം വാര്‍ഷിക പലിശയോടെ നിങ്ങള്‍ക്ക് മാസാമാസം തിരിച്ചു ലഭിക്കും, അതായത് ഒമ്പത് ലക്ഷമാണ് നിങ്ങള്‍ നിക്ഷേപിക്കുന്നതെങ്കില്‍ മാസം 4950 രൂപയോളം മാസാമാസം നിങ്ങള്‍ക്കു ലഭിക്കും. 4.50 ലക്ഷമാണ് നിങ്ങള്‍ നിക്ഷേപിച്ചതെങ്കില്‍ 2475 രൂപയാണ് മാസം ലഭിക്കുക.
അക്കൗണ്ട് തുടങ്ങിയ ശേഷം ഒരുവര്‍ഷത്തിനു മുമ്പ് നിക്ഷേപം പിന്‍വലിക്കാന്‍ കഴിയില്ല. എന്നാല്‍ മെച്യൂരിറ്റി കാലയളവ് പൂര്‍ത്തിയാകുന്നതിനുമുമ്പ് പിന്‍വലിക്കുകയാണെങ്കില്‍ തുകയുടെ ശതമാനം മാത്രമേ അധികം ലഭിക്കുകയുള്ളു. അക്കൗണ്ട് തുടങ്ങാന്‍ കുറഞ്ഞത് ആയിരം രൂപ നിക്ഷേപിക്കണം.
നിക്ഷേപകര്‍ക്ക് മികച്ച പലിശ വാഗ്ദാനം ചെയ്യുന്ന പദ്ധതിയാണിത്. താത്പര്യമുള്ളവര്‍ക്ക് പോസ്റ്റ് ഓഫീസുകളില്‍ നേരിട്ടു ചെന്ന് അക്കൗണ്ട് തുടങ്ങാം.
Post Office Savings