പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഉണ്ടെങ്കിലേ ഇനിമുതൽ മുംബൈയിലെ സൗദി കോൺസുലേറ്റിൽ നിന്ന് തൊഴിൽ വിസകൾ സ്റ്റാമ്പ് ചെയ്തു ലഭിക്കൂ (PCC is Mandatory in Mumbai Saudi Consulate).
ആഗസ്റ്റ് 22 മുതൽ പുതിയ നടപടിക്രമം പ്രാബല്യത്തിൽ വരുമെന്ന് കോൺസുലേറ്റിൽ നിന്ന് അറിയിപ്പ് ലഭിച്ചിട്ടുണ്ട്. ഡൽഹിയിലുള്ള സൗദി വിദേശകാര്യ മന്ത്രാലയത്തിൽ ഈ നിയമം നേരത്തെ തന്നെ പ്രാബല്യത്തിലുണ്ട്.
കേരളത്തിൽ നിന്നുള്ള പ്രവാസികളെക്കാൾ പുതിയ നടപടിക്രമം ഉത്തരേന്ത്യയിലെ പ്രവാസികൾക്കാണ് വിനയായി മാറിയിരിക്കുന്നത്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് വേഗത്തിൽ ലഭിക്കുമെങ്കിലും ഇന്ത്യയിൽ മറ്റിടങ്ങളിൽ ഇത് ലഭിക്കുവാൻ ധാരാളം ദിവസമെടുക്കും. പെട്ടെന്ന് സൗദിയിലേക്ക് പോകേണ്ടിവരുന്നവർക്ക് ഇത് ബുദ്ധിമുട്ടുകളുണ്ടാക്കും.
PCC is Mandatory in Mumbai Saudi Consulate