Thursday, August 11, 2022

NTA JIPMAT 2022: രജിസ്ട്രേഷൻ ജൂൺ 15 വരെ

Date:

National Testing Agency (NTA) JIPMAT 2022ന് അപേക്ഷിക്കാനുള്ള അവസാന തീയതി ജൂൺ 9-ൽനിന്ന് ജൂൺ 15 ലേക്ക് നീട്ടി. മത്സരാർത്ഥികൾക്ക് ഒഫീഷ്യൽ വെബ്സൈറ്റ് ആയ http://jipmat.nta.ac.in ലൂടെ രജിസ്റ്റർ ചെയ്യാവുന്നതാണ്.NTA JIPMAT 2022 പരീക്ഷ ജൂലൈ 3 ന് ഓൺലൈനായി നടത്തുന്നതാണ്.

മത്സരാർത്ഥികൾ രജിസ്ട്രേഷൻ പ്രോസസ്സിന് മുന്നേ തന്നെ എലിജിബിലിറ്റി ക്രൈറ്റീരിയകൾ കൃത്യമായി പരിശോധിക്കേണ്ടതാണ്.

JIPMAT 2022: പ്രധാന തീയതികൾ

JIPMAT 2022 ആപ്ലിക്കേഷൻ ഫോം ഫിൽ ചെയ്യാനുള്ള അവസാന തീയതി-ജൂൺ 15,2022(5pm വരെ)

JIPMAT 2022 ആപ്ലിക്കേഷൻ ഫീ അടയ്ക്കാനുള്ള അവസാന തീയതി-ജൂൺ 15,2022(11.50 pm വരെ)

JIPMAT 2022 ആപ്ലിക്കേഷൻ തിരുത്തൽ – ജൂൺ 17 to ജൂൺ 18,2022

JIPMAT 2022 എക്സാം – ജൂലൈ 3,2022

JIPMAT 2022 ആപ്ലിക്കേഷൻ ഫോം എങ്ങനെ ഫിൽ ചെയ്യണം?

Step 1: മത്സരാർത്ഥികൾ ഒഫീഷ്യൽ വെബ്സൈറ്റ് ആയ jipmat.nta.ac.in സന്ദർശിക്കുക.

Step 2: ഇമെയിൽ ഐഡി, ഫോൺ നമ്പർ തുടങ്ങിയ ഡീറ്റെയിൽസ് ഉപയോഗിച്ച് JIPMAT 2022 ന് രജിസ്റ്റർ ചെയ്യുക

Step 3: JIPMAT 2022 ആപ്ലിക്കേഷൻ ഫോം ഫിൽ ചെയ്യുക

Step 4: സ്കാൻ ചെയ്ത ഡോക്യുമെൻ്റുകൾ അപ്‌ലോഡ് ചെയ്യുക.

Step 5: അതിനുശേഷം മത്സരാർത്ഥികൾക്ക് ആപ്ലിക്കേഷൻ ഫീ അടയ്ക്കാവുന്നതാണ്.

Step 6:ഒടുവിൽ ആപ്ലിക്കേഷൻ ഫോം 2022 സബ്മിറ്റ് ചെയ്യുക.

Step 7: അപേക്ഷയുടെ പ്രിൻറ് ഔട്ട് എടുത്തു സൂക്ഷിക്കുക.

JIPMAT 2022 രജിസ്ട്രേഷന് എന്തെല്ലാം ഡോക്യുമെൻ്റുകളാണ് വേണ്ടിവരിക?

 

1. ഗവൺമെൻറ് ഐഡി (ഉദാ: ആധാർ കാർഡ്)

2. അക്കാദമിക് ക്വാളിഫിക്കേഷൻ ഡോക്യുമെൻ്റ്സ്

3. മത്സരാർത്ഥിയുടെ സ്കാൻ ചെയ്ത ഫോട്ടോയും സിഗ്നേച്ചറും

4. Pwd സർട്ടിഫിക്കറ്റ് (ആവശ്യമെങ്കിൽ മാത്രം)

 

ബന്ധപ്പെട്ട കാര്യങ്ങൾ

സൗദി തൊഴിൽ വിസ സ്റ്റാമ്പ് ചെയ്യുന്നതിന് മുംബൈ കോൺസുലേറ്റിൽ പിസിസി നിർബന്ധം

പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഉണ്ടെങ്കിലേ ഇനിമുതൽ മുംബൈയിലെ സൗദി കോൺസുലേറ്റിൽ നിന്ന്...

ട്രാൻസ് ഗാർഡ് ഗ്രൂപ്പിൽ ജോലി നേടാം

വിദേശത്ത് ഒരു ജോലി നേടണം എന്നാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ ഇനി ടെൻഷനടിക്കുകയേ...