ടെക് ലോകം കാത്തിരുന്ന നത്തിംഗ് ഫോണ്‍ ഇന്ത്യൻ വിപണിയിലുമെത്തി (Nothing Phone in India). 32999 രൂപയാണ് പ്രാരംഭവില. 2020ലാണ് നത്തിംഗ് എന്ന ബ്രാന്‍ഡ് ആരംഭിച്ചത്. ഇയര്‍ബഡ്സ് പുറത്തിറക്കിയാണ് നത്തിംഗ് എന്ന ബ്രാന്‍ഡ് മൊബൈല്‍ ആക്സസറീസ് വിപണിയില്‍ ചുവടുവയ്ക്കുന്നത്. വണ്‍പ്ലസ് എന്ന ബ്രാന്‍ഡിന്റെ സ്ഥാപകരിലൊരാളായ കാള്‍ പീ എന്ന പ്രശസ്ത സംരംഭകനാണ് നത്തിംഗ് എന്ന ബ്രാന്‍ഡിനു പിന്നില്‍.
നത്തിംഗ് ഫോണ്‍ (Nothing Phone)
സാധാരണ സ്മാര്‍ട് ഫോണുകളില്‍ ഇതുവരെ കണ്ടുവരാത്ത ഡിസൈന്‍ രീതികള്‍ ഉള്‍പ്പെടുത്തിയതാണ് നത്തിംഗ് ഫോണ്‍ പുറത്തിറങ്ങും മുമ്പ് തന്നെ വലിയ ജനശ്രദ്ധ ലഭിക്കാന്‍ കാരണം. മിഡ് റേഞ്ച് ഫോണുകളുടെ ഗണത്തിലാണ് നത്തിംഗ് ഫോണ്‍ വിപണിയിലിറക്കുന്നത്. ഫ്ളിപ് കാര്‍ട്ടില്‍ നിന്ന് ഓണ്‍ലൈനായി നിങ്ങള്‍ക്ക് നത്തിംഗ് ഫോണ്‍ വാങ്ങാന്‍ സാധിക്കും. നത്തിംഗ് ഫോണില്‍ സ്റ്റോറേജ് എക്സ്പാന്‍ഡ് ചെയ്യാന്‍ സാധിക്കില്ല. മെമ്മറി കാര്‍ഡ് ഇടാനുള്ള സ്ലോട്ട് നല്‍കിയിട്ടില്ല. ചാര്‍ജറും ലഭിക്കുകയില്ല.
- 8 ജി ബി റാം 128 ജി ബി മെമ്മറി
- 8 ജിബി റാം 256 ജി ബി മെമ്മറി
- 12 ജി ബി റാം 256 ജിബി മെമ്മറി
എന്നീ വേരിയന്റുകളാണ് വിപണിയിലുള്ളത്.
വിലയും വിശദവിവരങ്ങളും:Click Here.
ചാര്‍ജിംഗ് അഡാപ്റ്റര്‍, പ്രൊട്ടക്ഷന്‍ കേസ് തുടങ്ങിയവ അഡീഷണലായി വാങ്ങിക്കുകയാണ് ചെയ്യേണ്ടത്.
ഫോണിന്റെ സവിശേഷതകള്‍
- അലുമിനിയം ഫ്രയിമും മുന്നിലും പിന്നിലും കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് പ്രോട്ടക്ഷനും.
- ഫോണിന്റെ പിന്‍വശത്ത് പ്രത്യേകരീതിയില്‍ ക്രമീകരിച്ചിരിക്കുന്ന എല്‍ ഇ ഡി സ്ട്രിപ് വിത്യസ്തമായ ഡിസൈന്‍ അനുഭവം നല്കുന്നു. നോട്ടിഫിക്കേഷനുകള്‍ തിരിച്ചറിയും വിധം ഈ ലൈറ്റ് സ്ട്രിപ് പ്രാകാശിക്കും.
- ഓ എല്‍ ഇ ഡി ഡിസ്പ്ലേ മികച്ചതാണ്.
- മികച്ച ഫീച്ചറുകളോടെയുള്ള ക്യാമറ
- എറ്റവും കാര്യക്ഷമമായ ചിപ്സെറ്റ് തുടങ്ങിയ അത്യാധുനിക ഫീച്ചറുകള്‍ ഫോണില്‍ ലഭ്യമാണ്.
- സോഫ്റ്റ്വെയര് ആന്‍ഡ്രോയിഡ് 12 അടിസ്ഥാനമാക്കിയുള്ള സ്റ്റോക് ആന്‍ഡ്രോയിഡാണ്.
മിഡ് റേഞ്ച് വിഭാഗത്തില്‍ നിലവിലുള്ള ഫോണ്‍ ബ്രാന്‍ഡുകള്‍ക്ക് ശക്തമായ മത്സരം നത്തിംഗ് ഫോണ്‍ നല്കുമെന്നതില് സംശയമില്ല. വാങ്ങാനാഗ്രഹിക്കുന്നവര്‍ക്ക് ഫോണിന്റെ സവിശേഷതകള്‍ പങ്കുവയ്ക്കുന്ന നിരവധി ഉപയോക്താക്കളുടെ റിവ്യൂകള്‍ സോഷ്യല്‍ മീഡിയകളില്‍ ലഭ്യമാണ്.
Nothing Phone in India