വാട്ട്സ്ആപ്പ് ചാറ്റിലെ ഡിസപ്പിയറിങ് സംവിധാനം ഓൺ ആക്കിയാണ് ഉപയോഗിക്കുന്നത് എങ്കിൽ ഇതിൽ വരുന്ന മെസേജുകളോ ഏതെങ്കിലും ഡോക്യുമെൻ്റുകളും സൂക്ഷിക്കുക എന്നത് സാധ്യമല്ല. ഇതിന് ഒരു മാറ്റമാണ് ഇപ്പൊൾ വന്നിരിക്കുന്നത്.
വാട്ട്സ്ആപ്പിന്റെ പുതിയ ‘’കെപ്റ്റ് മെസേജസ്’’ വിഭാഗം ആണ് ഇപ്പൊൾ പുതിയതായി അവതരിപ്പിക്കുന്നത്. ഇതിലൂടെ നമുക്ക് സൂക്ഷിക്കാന്‍ ആഗ്രഹിക്കുന്ന എല്ലാ സന്ദേശങ്ങളും ഡോക്യുമെൻ്റുകളും സൂക്ഷിച്ച് വയ്ക്കാൻ സാധിക്കും.
ഇതിനായി ഡിസപ്പിയറിങ് സന്ദേശങ്ങളിൽ നിന്ന് ആവശ്യമായവ ‘കെപ്റ്റ് മെസേജുകള്‍’ എന്നതിൽ സൂക്ഷിക്കണം. അത് ചാറ്റിലെ എല്ലാ ആളുകള്‍ക്കും ഉപയോഗിക്കാൻ സാധിക്കുമെന്ന് വാട്ട്സ്ആപ്പ് ട്രാക്കര്‍ വാബീറ്റാഇന്‍ഫോയുടെ റിപ്പോര്‍ട്ട് പറയുന്നു.
നേരത്തെ, വാട്ട്സ്ആപ്പ് ഗ്രൂപ്പിലെ മറ്റ് അംഗങ്ങളുടെ സന്ദേശങ്ങള്‍ ഇല്ലാതാക്കാന്‍ ഗ്രൂപ്പ് അഡ്മിന്മാരെ അനുവദിക്കുന്ന ഒരു പുതിയ ഫീച്ചര്‍ കമ്പനി അവതരിപ്പിച്ചിരുന്നു. ഗ്രൂപ്പിലെ ഏത് അംഗവും പോസ്റ്റ് ചെയ്ത സന്ദേശങ്ങള്‍ അവരോട് ആവശ്യപ്പെടാതെ തന്നെ നീക്കം ചെയ്യാനുള്ള അധികാരം വാട്ട്സ്ആപ്പ് ഗ്രൂപ്പുകളുടെ അഡ്മിന്മാര്ക്ക് നല്‍കുന്നതാണ് ഈ ഫീച്ചര്‍.
നേരത്തെ, വാട്ട്സ്ആപ്പ് ഗ്രൂപ്പിലെ മറ്റ് അംഗങ്ങളുടെ സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യുന്നതിന് ഗ്രൂപ്പ് അഡ്മിൻമാർക്ക് സാധിക്കുന്ന പുതിയ ഫീച്ചര്‍ കമ്പനി അവതരിപ്പിച്ചിരുന്നു. ഗ്രൂപ്പിലെ ഏത് അംഗവും പോസ്റ്റ് ചെയ്ത സന്ദേശങ്ങള്‍ അവരുടെ അനുവാദം ഇല്ലാതെ തന്നെ ഡിലീറ്റ് ചെയ്യാനുള്ള അധികാരം വാട്ട്സ്ആപ്പ് ഗ്രൂപ്പുകളുടെ അഡ്മിന്മാര്ക്ക് നല്കുന്നതായിരുന്നൂ ഈ ഫീച്ചര്‍.
നിങ്ങള്‍ ഒരു വാട്ട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിന് ആണെങ്കില്‍, ആൻഡ്രോയ്ഡ് ഫോണിൽ ഉള്ള വാട്ട്സ്ആപ്പ് ബീറ്റയുടെ ഭാവി അപ്ഡേറ്റില്‍ ഗ്രൂപ്പുകളിലെ മറ്റ് അംഗങ്ങളുടെ ഏത് സന്ദേശവും നീക്കം ചെയ്യാന്‍ നിങ്ങള്‍ക്ക് കഴിയുമെന്നാണ് ഇതുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ അറിയിക്കുന്നത്
ഈ പുതിയ ഫീച്ചര്‍ ഉപയോഗിച്ച് അഡ്മിനുകള്‍ക്ക് അവരുടെ ഗ്രൂപ്പുകളില്‍ നിന്ന് അശ്ലീലമോ വിവാദപരമോ ആയിട്ടുള്ള സന്ദേശങ്ങള്‍ നീക്കം ചെയ്യുന്നത് എളുപ്പമാക്കും
ഇതുകൂടി വായിക്കുക