Thursday, August 11, 2022

എസ്ബിഐയിൽ പുതിയ സുരക്ഷാസംവിധാനം

Date:

സാങ്കേതിക വിദ്യ വളർന്നുകൊണ്ടിരിക്കുന്ന ഇന്നത്തെ കാലത്ത് ഡാറ്റ സെക്യൂരിറ്റി വലിയ ഭീഷണി നേരിടുന്നുണ്ട്. ഈ ഭീഷണി പ്രബലമായിരിക്കുന്നത് ബാങ്കിംഗ് മേഖലയിലാണ്. പ്രത്യേകിച്ച് എടിഎം വഴിയുള്ള വിനിമയങ്ങളിൽ.

ഇന്ന് രാജ്യത്ത് ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ബാങ്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ് (SBI). അതിനാൽ തന്നെ എടിഎം വഴിയള്ള തട്ടിപ്പുകൾ നടക്കത്തിരിക്കാൻ  എസ്ബിഐ വലിയ രീതിയിൽ ജാഗ്രത പുലർത്താറുണ്ട്. എടിഎം വഴിയുള്ള തട്ടിപ്പുകൾ കൂടിവരുന്നതിനാൽ കൂടുതൽ നിയമങ്ങൾ ബാങ്ക് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. എസ്ബിഐ ബാങ്കിന്റെ ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് ഉടമകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി കാർഡ് ഉപയോഗിക്കുമ്പോൾ ഇപ്പോൾ രണ്ട്-ഘട്ട പരിശോധന ആവശ്യമാണ്.കൂടാതെ  10000 രൂപയ്ക്ക് മുകളിൽ തുക എസ്ബിഐ എടിഎമ്മുകളിൽ നിന്ന് പിൻവലിക്കാൻ കൃത്യമായ ഒ.ടി.പി ആവശ്യമാണ്.

2020 ജനുവരിയിലാണ് എസ്ബിഐ ഒടിപി നിയമം കൊണ്ടുവന്നത്. ഓരോ ട്രാൻസാക്ഷൻ നടക്കുമ്പോഴും ഓരോ ഒറ്റിപി നമ്പർ ആവശ്യമാണ്. ഓരോ ഒറ്റിപിക്കും നിശ്ചിത സമയത്തേക്ക് മാത്രം ആണ് വാലിഡിറ്റി ഉള്ളത്. ഈ സംവിധാനം അനുസരിച്ച് 10,000 രൂപയിൽ കൂടുതൽ തുക പിൻവലിക്കേണ്ടവർ ഇടപാട് നടത്തുമ്പോൾ ഡെബിറ്റ് കാ‍ർഡ് പിൻ നമ്പറിന് പുറമെ ഒടിപിയും നൽകണം. എടിഎം കൗണ്ടറുകൾ ഉപയോഗിച്ച് പണം തട്ടുന്നവരുടെ എണ്ണം കൂടിയ സാഹചര്യത്തിലാണ് ഈ സംവിധാനം കൊണ്ടുവന്നത്. ഇതിനായി നിങ്ങളുടെ ഡെബിറ്റ് കാർഡുമായി ബന്ധിപ്പിച്ച് രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ നമ്പറും എടിഎം സെൻററിലേക്ക് കൊണ്ടുവരണം.

ഇനി ഇത് എങ്ങനെയാണ് പ്രാവർത്തികമാക്കുന്നതെന്ന് നോക്കാം. ആദ്യം എടിഎം മെഷീനിൻെറ കാർഡ് ഇടേണ്ട സ്ലോട്ടിൽ ഡെബിറ്റ് കാർഡ് ഇടുക. 10000 രൂപയ്ക്ക് മുകളിലുള്ള ഒരു തുക പിൻവലിക്കാനായി ആവശ്യപ്പെടുക. ഈ സമയം ഒടിപി നൽകാൻ എടിഎം മെഷീൻ നിങ്ങളോട് ആവശ്യപ്പെടും.ഇതിനായിട്ടുള്ള ഒറ്റിപി നിങ്ങളുടെ രജിസ്ട്രേഡ് മൊബൈൽ നമ്പറിലേക്ക് എസ്എംഎസ് ആയി ലഭിക്കുന്നതാണ്. ഈ നമ്പർ തെറ്റാതെ ടൈപ്പ് ചെയ്യുക.

ഈ സംവിധാനം നിലവിൽ വന്ന ആരംഭകാലത്ത് രാവിലെ 8 മുതൽ രാത്രി 8 വരെ നടത്തുന്ന ട്രാൻസാക്ഷനുകൾക്ക് മാത്രമാണ് എസ്ബിഐ ഈ സൗകര്യം ഏർപ്പെടുത്തിയിരുന്നത്. പിന്നീട് 2020 സെപ്റ്റംബർ മുതൽ ഈ സൗകര്യം 24×7 മണിക്കൂറിലും ലഭ്യമാക്കിയിട്ടുണ്ട്. ഇതിലൂടെ എസ്ബിഐ അക്കൗണ്ട് ഉപയോഗിക്കുന്നവർക്ക് സെക്യൂരിറ്റി ഉറപ്പാക്കുന്നുണ്ട്.

ഇതിൽ ശ്രദ്ധിക്കേണ്ട കാര്യം  എസ്ബിഐ എടിഎമ്മുകളിൽ നിന്ന് പണം പിൻവലിക്കുന്നതിന് മാത്രമാണ് ഈ സേവനം ലഭ്യമാവുക എന്നതാണ്. ഇതിനെ തുടർന്ന് മറ്റ് ബാങ്കുകളും ഈ പാത പിന്തുടർന്ന് ഉപഭോക്താക്കളെ എടിഎം വഴിയുള്ള തട്ടിപ്പുകളിൽ നിന്ന് സുരക്ഷിതരാക്കുമെന്ന് കരുതാം.


ALERT !!!

നിങ്ങളുടെ സിബില്‍ സ്‌കോര്‍ എത്രയെന്നറിയാമോ?

ഈ ആപ്പിലൂടെ തൽസമയ ട്രാഫിക്ക് വിവരങ്ങൾ അറിയാം

ബന്ധപ്പെട്ട കാര്യങ്ങൾ

സൗദി തൊഴിൽ വിസ സ്റ്റാമ്പ് ചെയ്യുന്നതിന് മുംബൈ കോൺസുലേറ്റിൽ പിസിസി നിർബന്ധം

പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഉണ്ടെങ്കിലേ ഇനിമുതൽ മുംബൈയിലെ സൗദി കോൺസുലേറ്റിൽ നിന്ന്...

ട്രാൻസ് ഗാർഡ് ഗ്രൂപ്പിൽ ജോലി നേടാം

വിദേശത്ത് ഒരു ജോലി നേടണം എന്നാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ ഇനി ടെൻഷനടിക്കുകയേ...