Thursday, August 11, 2022

അൻപതു വയസുകഴിഞ്ഞവര്‍ക്കും സംരംഭകരാകാം

Date:

പ്രായം വെറും സംഖ്യകളായിമാത്രം കാണാന്‍ സാധിക്കുന്നവര്‍ക്ക് സംരഭകരാകാന്‍ അവസരമൊരുക്കുന്ന ഒരു പദ്ധതിയേക്കുറിച്ച് അറിയുമോ? നവജീവന്‍ എന്നാണ് ആ പദ്ധതിയുടെ പേര്. 50 നും 65 നും ഇടയില്‍ പ്രായമുള്ള തൊഴില്‍ രഹിതര്‍ക്കായിട്ടാണ് പദ്ധതി ആവിഷ്‌കരിച്ചിട്ടുള്ളത്. നാഷണല്‍ എംപ്ലോയ്‌മെന്റ് സര്‍വീസ് വകുപ്പിന്റേതാണ് പദ്ധതി (Navajeevan National Employment Service Scheme).

കേരളത്തിലെ എംപ്ലോയ്‌മെന്റ് എക്‌സേഞ്ചുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള തൊഴില്‍ രഹിതര്‍ക്കാണ് സ്വയംതൊഴിലിന് വായ്പ ലഭിക്കുന്നത്. മേല്‍പറഞ്ഞ പ്രായപരിധിയിലുള്ളവര്‍ക്ക് 50000 രൂപ വരെ ബാങ്ക് വായ്പ ലഭിക്കും. വായ്പ തുകയുടെ 25 ശതമാനം സബ്‌സിഡിയായും ലഭിക്കും. സബ്‌സിഡി കഴിഞ്ഞുള്ള തുക തിരിച്ചടച്ചാല്‍ മതിയാകും.

സ്വയം തൊഴില്‍ മേഖലകള്‍

പലചരക്കുകട, വസ്ത്ര വില്‍പ്പന, കുട നിര്‍മാണം, ഓട്ടോമൊബൈല്‍ സ്‌പെയര്‍ പാര്‍ട്ട്‌സ് വില്‍പ്പന, മെഴുകുതിരി നിര്‍മാണം, സോപ്പ് നിര്‍മാണം, ഡിടിപി, തയ്യല്‍ ഷോപ്പ്, ഇന്റര്‍നെറ്റ് കഫേ പോലുള്ള വിജയ സാധ്യതയുള്ള സംരംഭങ്ങളാണ് പരിഗണിക്കുക.

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കാം

നിലവില്‍ എംപ്ലോയ്‌മെന്റ് എക്‌സേഞ്ചില്‍ രജിസ്‌ട്രേഷന്‍ പുതുക്കിക്കൊണ്ടിരിക്കുന്നവര്‍ക്ക് മുന്‍ഗണ ലഭിക്കുന്നതായിരിക്കും. അനുവദിക്കുന്ന വായ്പകളില്‍ 25 ശതമാനം സ്ത്രീകള്‍ക്ക് ലഭ്യമാക്കും. 25 ശതമാനം സംവരണം ദാരിദ്ര്യ രേഖയ്ക്കു താഴെയുള്ളവര്‍ക്കുമുണ്ട്.

അപേക്ഷിക്കേണ്ടത് എങ്ങനെ?

എംപ്ലോയ്‌മെന്റ് എക്‌സേഞ്ചില്‍ നിലവില്‍ പേരുള്ളവരാണ് അപേക്ഷിക്കേണ്ടത്. വ്യക്തിഗത വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കൂടാന്‍ പാടില്ല. എഴുത്തും വായനയും അറിഞ്ഞിരിക്കണം.

ദേശസാത്കൃത, ഷെഡ്യൂള്‍ഡ് ബാങ്കുകള്‍, കെഎസ് എഫ് ഇ, കേരള ബാങ്ക്, മറ്റു പൊതുമേഖലാ ബാങ്കുകള്‍ എന്നിവയില്‍ വായ്പയ്ക്കായി അപേക്ഷിക്കാം. തിരച്ചടവ്, പലിശ മുതലായവ അതത് ധനകാര്യ സ്ഥാപനങ്ങളുടെ നിയമങ്ങള്‍ക്ക് വിധേയമായിരിക്കും.

ജാമ്യമായി ആരെയും ആവശ്യമില്ല. വ്യക്തിഗതമായോ, സംഘമായോ സംരഭങ്ങള്‍ തുടങ്ങുന്നതിനപേക്ഷിക്കാം. എംപ്ലോയ്‌മെന്റ് എക്‌സേഞ്ചുമായി ബന്ധപ്പെട്ടാണ് അപേക്ഷ നല്‍കേണ്ടത് അപേക്ഷാ ഫോറം ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നു ലഭിക്കും. വിശദവിവരങ്ങള്‍ക്ക് 04712301389 എന്ന നമ്പറില്‍ വിളിക്കാം.


അപേക്ഷാ ഫോറം ഡൗൺലോഡ് ചെയ്യാൻ:
Click Here.

Navajeevan National Employment Service Scheme

 ഇതുകൂടി വായിക്കുക;
  1. അടച്ചതിന്റെ ഇരട്ടി പൈസ തിരികെ : കിസാന്‍ വികാസ് പത്രയെക്കുറച്ച് കേട്ടിട്ടുണ്ടോ?
  2. കെ.എസ്.എഫ്.ഇയുടെ ചിട്ടി:മൂന്നുവര്‍ഷംകൊണ്ട് 9.5 ലക്ഷം
  3. എസ്ബിഐയുടെ എടിഎം വരുമാനമാർഗ്ഗമാക്കി മാറ്റാം

ബന്ധപ്പെട്ട കാര്യങ്ങൾ

സൗദി തൊഴിൽ വിസ സ്റ്റാമ്പ് ചെയ്യുന്നതിന് മുംബൈ കോൺസുലേറ്റിൽ പിസിസി നിർബന്ധം

പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഉണ്ടെങ്കിലേ ഇനിമുതൽ മുംബൈയിലെ സൗദി കോൺസുലേറ്റിൽ നിന്ന്...

ട്രാൻസ് ഗാർഡ് ഗ്രൂപ്പിൽ ജോലി നേടാം

വിദേശത്ത് ഒരു ജോലി നേടണം എന്നാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ ഇനി ടെൻഷനടിക്കുകയേ...