ഇന്ന് വിദ്യാർത്ഥികൾക്കിടയിൽ മൈക്രോ- മൊബിലിറ്റി എന്ന വാക്ക് ധാരാളമായി ഉയർന്നു കേൾക്കുന്നുണ്ട്. കോവിഡ് മഹാമാരിക്ക് ശേഷം ആളുകൾ കൂടുതൽ ശ്രദ്ധയോടെ ആണ് സമൂഹത്തിലേക്ക് ഇറങ്ങുന്നതും പ്രവർത്തിക്കുന്നതും. വളർന്നു വരുന്ന പോപ്പുലേഷനും അനുദിനം കൂടി വരുന്ന അന്തരീക്ഷ മലിനീകരണവും എല്ലാം ജന ജീവിതം ദുസ്സഹമാക്കി എന്ന് പറയാതെ വയ്യ. അതിനാൽ തന്നെ മൈക്രോ മൊബിലിറ്റി എന്ന ചിന്താഗതിക്ക് ഇന്ന് പ്രസക്തി വളരെ കൂടുതലാണ്.
മൈക്രോ മൊബിലിറ്റി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഇലക്ട്രിസിറ്റി ഉപയോഗിച്ച് പ്രവർത്തിക്കുന്ന സാധാരണ ഇരുചക്ര വാഹനങ്ങളെയാണ്. ഇതിൽ ഇലക്ട്രോണിക് സ്കൂട്ടർ ബൈസിക്കിൾ എന്നിവ ഉൾപ്പെടുന്നുണ്ട്. അന്തരീക്ഷ മലിനീകരണത്തിൽ 28% വാഹനങ്ങളിൽ നിന്നും ഉണ്ടാകുന്നതാണ്. അതിനാൽ തന്നെ ഗ്രീൻ ഹൗസ് ഗ്യാസിൻ്റെ അളവ് കുറയ്ക്കുക എന്നത് നമ്മുടെ ആവശ്യം തന്നെയാണ്. എങ്കിൽ മാത്രമേ ഒരു സുസ്ഥിരമായ വികസനം സാധ്യമാകൂ. കഴിഞ്ഞ ഏതാനും വർഷങ്ങളായി ലോകം മുഴുവനും മൈക്രോ മൊബിലിറ്റി കമ്പനികൾ കൂടുതൽ വളർന്നുവന്നത് നമുക്ക് കാണാം. ഒലെ, മൊബൈക്ക്, സിറ്റി ബൈക്ക്, ജംപ് ബൈക്ക് തുടങ്ങിയ കമ്പനികൾ മൈക്രോ മൊബിലിറ്റിയുടെ സ്വാധീനം കൂട്ടുകയും ചെയ്തിട്ടുണ്ട്. അതോടൊപ്പം തന്നെ വൻകിട മോഹ നിർമ്മാതാക്കളും ഈ മേഖലയിൽ ഇൻവെസ്റ്റ് ചെയ്തു തുടങ്ങിയിട്ടുണ്ട്.
പൈത്തൺ പ്രോഗ്രാമിംഗിലെ ജോലി സാധ്യതകൾ
വലിപ്പവും ഭാരവും കുറവുള്ള ബൈസിക്കിൾ, ഇ- ബൈക്ക്, ഇലക്ട്രിക് സ്കൂട്ടർ, ഇലക്ട്രിക് സ്കെയ്റ്റ് ബോർഡ്, തുടങ്ങിയവ ഇന്ന് ചെറുപ്പകാരുടെ ഇടയിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. 2021 യിൽ നടന്ന ഒരു സർവേയും മൈക്രോ മൊബിലിറ്റിയുടെ പ്രസക്തി കൂടിയതായി കണ്ടെത്തിയിട്ടുണ്ട്. 2030 ഓടെ 300 മുതൽ 500 ബില്യൺ ഡോളർ മൂല്യം ഉള്ളതായി മൈക്രോ മൊബിലിറ്റി മാർക്കറ്റ് മാറും എന്നാണ് പ്രവചനങ്ങൾ.
മൈക്രോ മൊബിലിറ്റി കരിയർ
മൈക്രോ മൊബിലിറ്റിയുടെ സാധ്യതകൾ അനുദിനം വളരുന്നതായി നമ്മൾ കണ്ടൂ. ഇതിൻ്റെ ഫലമായി മൈക്രോ മൊബിലിറ്റി പ്രോഗ്രാമുകൾക്കും പ്രസക്തി ഏറുകയാണ്.