സമ്പാദിക്കുന്ന പൈസ ചെറിയ രീതിയിലെങ്കിലും മിച്ചം പിടിച്ച് നിക്ഷേപിക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ കേന്ദ്ര സര്‍ക്കാറിന്റെ കിസാന്‍ വികാസ് പത്ര (Kisaan Vikas Patra) എന്ന പദ്ധതിയെക്കുറിച്ച് ഉറപ്പായും അറിഞ്ഞിരിക്കണം.
എന്താണ് കിസാന്‍ വികാസ് പത്ര ?
ഗവണ്മെന്റ് പിന്തുണയോടെ പോസ്റ്റ് ഓഫീസുകള്‍ വഴി നടപ്പാക്കുന്ന നിക്ഷേപ പദ്ധതിയാണ് കിസാന്‍ വികാസ് പത്ര പദ്ധതി. അംഗത്വം ഒരു സര്ട്ടിഫിക്കറ്റായാണു ലഭിക്കുന്നത്. നിക്ഷേപ കാലാവധി കഴിയുമ്പോള്‍ നിക്ഷേപിച്ച പൈസയുടെ ഇരട്ടി നിങ്ങള്‍ക്കു ലഭിക്കും. ചെറിയ ഗഡുക്കളായി നിക്ഷേപിക്കാവുന്നരീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. 1000 രൂപയോ അതിന്റെ ഗുണിതമോ ആയാണ് ഗഡുക്കള്‍ അടയ്ക്കേണ്ടത്.
പത്തുവര്‍ഷത്തേക്കാണ് കാലാവധി. പോസ്റ്റ് ഓഫീസുകള്‍ വഴിയോ. ദേശസാത്കൃത ബാങ്കുകള്‍ വഴിയോ പദ്ധതിയില്‍ അംഗമാകാം.
നിക്ഷേപത്തിനു ലഭിക്കുന്ന സുരക്ഷിതത്വവും ഗവണ്മെന്റ് നല്കുന്ന ഉറപ്പുമാണ് ഈ പദ്ധതിയുടെ പ്രധാന ആകര്‍ഷണം.
പലിശനിരക്ക് കേന്ദ്ര ഗവണ്മെന്റിന്റെ സാമ്പത്തികനയമനുസരിച്ച് മാറിവരും. ഈ സാമ്പത്തികവര്‍ഷം 6.9 ശതമാനമാണ് പലിശ.
നിക്ഷേപത്തിന് നികുതിയിളവും പ്രഖ്യാപിച്ചിട്ടുണ്ട്. ഒന്നരലക്ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്കാണ് നികുതിയിളവ് ഉള്ളത്.
കിസാന്‍ വികാസ് പത്ര സര്‍ട്ടിഫിക്കറ്റ് ആര്‍ക്കൊക്കെ വാങ്ങാം?
പ്രായപൂര്‍ത്തിയായ ഏതൊരാള്‍ക്കും പദ്ധതിയില്‍ ചേരാം
ജോയിന്റ് അക്കൗണ്ട് എന്ന രീതിയിലും പദ്ധതിയില്‍ ചേരാം. പരമാവധി മുന്നുപേര്‍ക്കാണ് ഇങ്ങനെ ചേരാവുന്നത്. ‘ജോയിന്റ് എ’, ‘ ജോയിന്റ് ബി’ എന്നീ രണ്ടുതരം അക്കൗണ്ടുകളാണുള്ളത്.
10 വയസിനു മുകളിലുള്ള പ്രായപൂര്‍ത്തിയാകാത്തവര്‍ക്കും അക്കൗണ്ട് എടുക്കാന്‍ കഴിയും
പ്രായപൂര്‍ത്തിയാകാത്തവര്‍ക്കുവേണ്ടിയോ മാനസികമായി വെല്ലുവിളി നേരിടുന്നവര്ക്കുവേണ്ടിയോ അവരുടെ ഉത്തരവാദിത്വപെട്ടവര്‍ക്ക് പദ്ധതിയില്‍ ചേരാവുന്നതാണ്.
എന്താണ് ഇന്ദിര ഗാന്ധി ദേശീയ വിധവ പെൻഷൻ സ്കീം?:Click Here.
ചേരേണ്ട വിധം
രാജ്യത്തെ എല്ലാ പോസ്റ്റ് ഓഫീസുകള്‍ വഴിയും പദ്ധതിയില്‍ ചേരാം. ആപ്ലിക്കേഷന്‍ ഫോമുകള്‍ ഓണ്‍ലൈനിലും ലഭ്യമാണ്. ദേശസാത്കൃത ബാങ്കുകളില്‍ നിന്നും ഫോം ലഭിക്കും.
ബാങ്കുകളില്‍ ഈടായി കിസാന്‍ വികാസ് പത്ര
സാമ്പത്തികനേട്ടത്തിനു പുറമേ ബാങ്കുകളില്‍ നിന്ന് ലോണ്‍ ലഭിക്കാനും കിസാൻ വികാസ് പത്ര സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കില്‍ എളുപ്പമാണ്. ബാങ്കുകളില്‍ ഈടായി ഈ സര്‍ട്ടിഫിക്കറ്റ് കൊടുക്കാന്‍ കഴിയും. നിങ്ങള്‍ക്ക് വികാസ് പത്ര ലഭിച്ച പോസ്റ്റ് ഓഫീസില്‍ ഒരു അപേക്ഷ കൊടുക്കണമെന്നുമാത്രം.
കാലാവധിക്കു മുമ്പേ തുക പിന്‍വലിക്കാന്‍ കഴിയുമോ?
കഴിയും. പക്ഷേ നിക്ഷേപിച്ചു തുടങ്ങി ഒരുവര്‍ഷത്തിനു മുമ്പില്‍ ആണെങ്കില്‍ പലിശ ഒന്നും ലഭിക്കില്ല. മാത്രമല്ല ഒരു നിശ്ചിത തുക പിഴയായി ഈടാക്കുകയും ചെയ്യും
ഒരുവര്‍ഷം കഴിഞ്ഞോ 2.5 വര്‍ഷം ആകുന്നതിനു മുമ്പോ ആണ് തുക പിന്‍വലിക്കുന്നതെങ്കില്‍ കുറഞ്ഞ നിരക്കില്‍ പലിശ ലഭിക്കും
2.5 വര്‍ഷം കഴിഞ്ഞാണെങ്കില്‍ പിഴയൊന്നും കൂടാതെ തന്നെ നിശ്ചയിച്ചിട്ടുള്ള പലിശയടക്കം തുക തിരിച്ചെടുക്കാം.
പദ്ധതിയില്‍ ചേരുമ്പോള്‍ കൊടുക്കേണ്ട രേഖകള്‍
- തിരിച്ചറിയല്‍ രേഖകള്‍ ഏതെങ്കിലും
- കിസാന്‍ വികാസ് പത്ര പൂരപ്പിച്ച അപേക്ഷാ ഫോറം
- വിലാസം തെളിയിക്കുന്ന രേഖ
- ജനനതിയതി തെളിയിക്കുന്ന രേഖ
ഈ ലിങ്കിലൂടെ അപേക്ഷാ ഫോം ഡൗണ്‍ലോഡ് ചെയ്യാം:Click Here.
Kisaan Vikas Patra