ഇന്ന് (ജൂൺ 15 ) പ്രസിദ്ധം ചെയ്യുന്ന 2022ലെ എസ്.എസ്.എൽ.സി പരീക്ഷാഫലം (SSLC result 2022) ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ പി.ആർ.ഡി ലൈവ് (PRD live) ആപ്പിലൂടെ വേഗത്തിലറിയാം. ഇന്ന് വൈകിട്ട് മൂന്നു മണിക്ക് വിദ്യാഭ്യാസ മന്ത്രി ഔദ്യോഗിക ഫലപ്രഖ്യാപനം നടത്തിയതിനുശേഷം നാലു മണിയോടുകൂടി ആപ്പിൽ നിന്ന് നേരിട്ട് ഫലമറിയാനാകും.
ആപ്പിന്റെ ഹോം പേജിൽത്തന്നെയുള്ള ലിങ്കിലൂടെ രജിസ്റ്റർ നമ്പർ മാത്രം നൽകിയാൽ പരീക്ഷാഫലം അറിയാനാകുന്നതാണ്.തിരക്ക് വർദ്ധിക്കുന്ന അവസരങ്ങളിൽ ബാൻഡ് വിഡ്തും വികസിക്കുന്ന ഓട്ടോ സ്കെയിലിംഗ് സംവിധാനം ഉപയോഗിച്ചിരിക്കുന്നതിനാൽ തടസ്സങ്ങളോ ബുദ്ധിമുട്ടുകളോ ഇല്ലാതെ ആവശ്യപ്പെടുന്ന ഉടൻതന്നെ റിസൾട്ട് ലഭിക്കുന്നതാണ്.
താഴെ നൽകിയിരിക്കുന്ന ലിങ്കിലൂടെ പി. ആർ.ഡി ലൈവ് ആപ്പ് ആപ്പ്സ്റ്റോറുകളിൽ നിന്നും ഡൗൺലോഡ് ചെയ്യാം;
Android | iphone