Sunday, July 3, 2022

വാർത്തകൾ വായിച്ചു കേൾക്കുവാനായ് ഒരു ആപ്പ്.

Date:

വായനക്കാരന്റെ സമയത്തിന് പ്രാധാന്യം നൽകി തത്സമയ വാർത്തകൾ, കൂടുതലറിയേണ്ട വിവരണങ്ങൾ, തൊഴിലവസരങ്ങൾ, എന്നിവ അൻപതോളം ഉറവിടങ്ങളുടെ സഹായത്തോടെ പത്തിലധികം വിഭാഗങ്ങളിലായി ഏത് സമയത്തും വളരെ ചുരുങ്ങിയ സമയത്തിൽ കേട്ടും, വായിച്ചുമറിയാമെന്നതാണ് കഥ എന്ന ഓൺലൈൻ മീഡിയയുടെ (Katha info news app)ഏറ്റവും വലിയ ആകർഷണം.

Katha info news app

ഹാൻഡ് ഫ്രീ യൂസേജിനോട് നൂറ് ശതമാനം നീതി പുലർത്തുന്ന കഥ, ഓരോ തത്സമയ വാർത്തകളെയും വിവരിക്കുന്നതിന് 15 സെക്കന്റ്‌ മാത്രം സമയമെടുക്കുന്നതിനാൽ സുപ്രധാന വിവരങ്ങൾ വളരെ പെട്ടെന്ന് തന്നെ ഒരു വ്യക്തിയിലേക്കെത്തിക്കാൻ സാധിക്കുന്നു. ഓരോ ജില്ലകൾ അടിസ്ഥാനമാക്കിയുള്ള വാർത്തകൾക്കൊപ്പം തന്നെ ഗൾഫ് നാടുകളിലുള്ള പ്രേക്ഷകർക്ക് ഉപകാരമാകും വിധം സ്വദേശത്തെ വിവരങ്ങളും, പ്രവാസികൾ അറിയേണ്ട വാർത്തകളെല്ലാം യഥാക്രമം അവതരിപ്പിക്കുന്ന കഥ അതിവേഗത്തിലറിയേണ്ടവയെല്ലാം വ്യക്തമായി സജ്ജീകരിച്ചിരിക്കുന്നു. ബാക്ക്ഗ്രൗണ്ട് പ്ലേ എന്ന ഓപ്ഷനിലൂടെ, യാത്രാവേളകളിലും, ജോലി സമയത്തുമെല്ലാം കഥ ആപ്പ് ഉപയോഗിക്കാൻ കഴിയും.

പോസിറ്റീവ് വാർത്തകൾക്കും, സ്റ്റോറീസിനും പ്രത്യേക പരിഗണന നൽകുന്ന കഥ,വാർത്താ ചൂടിൽ നിന്നും ഒരു പടി ഉയർന്ന് പരസ്യങ്ങളുടെ വിരസതകളില്ലാതെ, പ്രേക്ഷകന് വലിയൊരു ഫീൽ ഗുഡ് അനുഭവം കൂടെയാണ് സമ്മാനിക്കുന്നത്.

ഇന്ത്യക്കകത്തും പുറത്തുമുള്ള ഗവണ്മെന്റ്, തൊഴിൽ അവസരങ്ങളെയും സാധ്യതകളെയും പരിചയപ്പെടുത്തുന്ന കഥ,വിദ്യാർത്ഥികൾക്കും തൊഴിൽ തേടുന്നവർക്കും ഒരു പോലെ ഉപകാരപ്രദമാണ്.സമൂഹമാധ്യമങ്ങളിലെയും മറ്റും തെറ്റായ വാർത്തകളുടെ പ്രചാരണത്തിലെ വസ്തുതകൾ തിരിച്ചറിയുന്നതിനോടൊപ്പം,ഓരോ ദിവസത്തെയും പ്രധാന സംഭവങ്ങളെയും, വിവരണങ്ങളെയുമാസ്പദമാക്കിയുള്ള ചോദ്യോത്തര മത്സരവുമേർപ്പെടുത്തിയിരിക്കുന്നത് വിനോദത്തോടൊപ്പം പൂർണ്ണമായ സാമൂഹ്യാവബോധം നേടാനും സഹായിക്കുന്നു.

എല്ലാ സ്മാർട്ട്‌ ഫോണുകളിലും ഇൻസ്റ്റാൾ ചെയ്യാവുന്ന കഥ, സമയ ലാഭത്തിന് പ്രധാന്യം നൽകി വാർത്തയിലെയും, വിവരങ്ങളിലെയും മൂല്യമൊട്ടും ചോരാതെ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിക്കുന്നു.


കഥ ഇൻഫോ ആപ്പ് ഡൗൺലോഡ് ചെയ്യാം : Click Here.

ബന്ധപ്പെട്ട കാര്യങ്ങൾ

വോയ്‌സ്, വീഡിയോ കോളുകൾക്കായി ഇത്തിസലാത്തിന്റെ സൗജന്യ ആപ്പ്

പ്രാദേശികവും അന്തർദേശീയവുമായ പണ കൈമാറ്റങ്ങൾ, വാർത്തകൾ, ഗെയിമുകൾ, ഹോം സേവനങ്ങൾ എന്നീ...

സൗദിയിൽ എക്സിറ്റ് റീ എൻട്രി വിസ എങ്ങനെ പ്രിന്റ് ചെയ്യാം?

അബ്‌ഷർ അക്കൗണ്ട് വഴിയും ജവാസാത്ത് വെബ്‌സൈറ്റ് വഴിയും ആശ്രിതർക്ക് എക്‌സിറ്റ് റീ...