Sunday, July 3, 2022

മെഡിക്കൽ ടെക്നോളജിയിൽ മാസ്റ്റേഴ്സ്,PhD പ്രോഗ്രാമുമായി IIT Jodhpur,AIIMS Jodhpur

Date:

Indian Institute of Technology (IIT) ജോധ്പൂർ,All India Institute of Medical Science (AIIMS) ജോധ്പൂർ എന്നിവ ചേർന്ന് മെഡിക്കൽ ടെക്നോളജിയിൽ Joint -Masters,Masters-PhD, PhD പ്രോഗ്രാമുകൾ പ്രദാനം ചെയ്യുന്നു.

വളർന്നുവരുന്ന ഹെൽത്ത് കെയർ ടെക്നോളജികളിൽ മുഖ്യപങ്ക് വഹിക്കുന്ന രണ്ട് സ്ഥാപനങ്ങളിലേയും വിദഗ്ധരായ ടീച്ചിങ് ഫാക്കൽറ്റികളുടെ സേവനം ഒരുമിച്ച് ഈ അവസരത്തിലൂടെ വിദ്യാർഥികൾക്ക് ലഭിക്കുന്നു. അപേക്ഷിക്കാനുള്ള അവസാന തീയതി ജൂൺ 15,2022.

IIT ജോധ്പൂർ,AIIMS ജോധ്പൂർ സംയുക്തമായി നടത്തുന്ന എഴുത്ത് പരീക്ഷയും ഇൻറർവ്യൂവും പാസാകുന്ന മത്സരാർത്ഥികൾക്കാണ് കോഴ്സിന് ചേരാനുള്ള അവസരം ലഭിക്കുന്നത്.മെഡിസിൻ, എൻജിനീയറിങ് ബിരുദധാരികൾക്ക് തുല്യ സീറ്റുകളാണ് അലോട്ട് ചെയ്തിരിക്കുന്നത്.

മെഡിക്കൽ ,എൻജിനീയറിംഗ് മേഖലയിലുള്ളവർക്ക് അവരുടെ അറിവുകൾ പങ്കുവെക്കാനും ഒരേ കുടക്കീഴിൽ അണിചേരാനും ഉള്ള അവസരമാണ് ഒരുങ്ങിയിരിക്കുന്നത്.

“നമ്മുടെ രാജ്യത്താണ് ഏറ്റവും മികച്ച ഡോക്ടർമാരും എൻജിനീയർമാരും ഉള്ളത്.ഒരുമിച്ചുള്ള പ്രയത്നത്തിൻ്റെ ഫലമായി നമുക്ക് മെഡിക്കൽ സാങ്കേതികവിദ്യയെ കൂടുതൽ മെച്ചപ്പെടുത്താൻ കഴിയും” എന്നാണ് ഐഐടി ജോധ്പൂർ ഡയറക്ടർ കൂടിയായ ശന്തനു ചൗധരി അഭിപ്രായപ്പെട്ടത്.

 

ബന്ധപ്പെട്ട കാര്യങ്ങൾ

ഒരു കരിയർ തെരഞ്ഞെടുക്കുന്നതിനു മുമ്പ് ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

ഒരു ജോലി എന്നത് എല്ലാവരുടെയും സ്വപ്നമാണ്. പഠനത്തിന് ശേഷം ഏത് ജോലി...

വോയ്‌സ്, വീഡിയോ കോളുകൾക്കായി ഇത്തിസലാത്തിന്റെ സൗജന്യ ആപ്പ്

പ്രാദേശികവും അന്തർദേശീയവുമായ പണ കൈമാറ്റങ്ങൾ, വാർത്തകൾ, ഗെയിമുകൾ, ഹോം സേവനങ്ങൾ എന്നീ...