Sunday, July 3, 2022

വി. പി.എൻ വഴി ഇന്റർനെറ്റിൽ സുരക്ഷിതത്വവും സ്വാതന്ത്ര്യവും ഉറപ്പാക്കാം

Date:

ഉപയോക്താവിന്റെ ഐഡൻഡിറ്റി ഇൻറർനെറ്റിൽ നിന്നും മറച്ചു വെക്കാൻ വേണ്ടിയാണ് VPN ( virtual private network) ഉപയോഗിക്കുന്നത്. ഇൻറർനെറ്റിൽ സ്വകാര്യത ആഗ്രഹിക്കുന്നവർക്ക് അവരുടെ ഐഡി മറച്ചുവെക്കുന്നതിനായി ഈ ഒരു പ്രോട്ടോകോൾ ഉപയോഗിക്കാവുന്നതാണ്.

ഉപയോഗിക്കുന്ന ഡിവൈസിന്റെ വിലാസമായ ഐപി അഡ്രസ് വി. പി.എൻ വഴി മറച്ചു വയ്ക്കുന്നതിലൂടെ നിങ്ങളെ ഇന്റാർനെറ്റ് വഴി ട്രാക്ക് ചെയ്യുന്നത് അസാധ്യമാകുന്നു.

ഇതോടൊപ്പം തന്നെ നമ്മുടെ ഗവൺമെന്റ് തീരുമാനിക്കുന്നതനുസരിച്ചുള്ള വിലക്കുകളെ മറികടക്കുവാനും വി. പി. എൻ വഴി സാധിക്കുന്നു. അതായത് ഒരു രാജ്യത്തെ ഗവൺമെന്റ് നിരോധിച്ചിട്ടുള്ള വെബ്സൈറ്റുകൾ മറ്റൊരു രാജ്യത്തിന്റെ സെർവറുകൾ ഉപയോഗിച്ച് ആക്സസ് ചെയ്യുവാനും വി.പി.എൻ സൗകര്യം വഴി സാധിക്കുന്നതാണ്.

സൗജന്യമായും അല്ലാതെയും വി. പി. എൻ സർവീസുകൾ ലഭിക്കുന്നതാണ്. Turbo VPN സർവീസിൻ്റെ സൗജന്യ ആപ്പാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.പ്ലേ സ്റ്റോറിൽ നിന്നും ഈ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിനായി താഴെകൊടുത്തിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക:

Click here.

ആപ്പ് സ്റ്റോറുകളിലുള്ള വി.പി.എൻ ആപ്പുകളെല്ലാം പ്രവർത്തിക്കുന്നത് ഏകദേശം ഒരുപോലെയാണ്.സൗകര്യത്തിനനുസരിച്ച് ഇഷ്ടമുള്ള സർവീസ് തിരഞ്ഞെടുക്കാവുന്നതാണ്.

 

  •  ആപ്പ് ഇൻസ്റ്റാൾ ചെയ്തു തുറക്കുമ്പോൾ ഒരു മുയലിന്റെ ചിത്രത്തിന് കീഴിൽ Tap to Connect എന്ന് കാണാം.
  • അതിനു താഴെയുള്ള കാരറ്റ് ചിഹ്നമുള്ള ഐക്കൺ ക്ലിക്ക് ചെയ്യുക.
  • അല്പസമയത്തിനുള്ളിൽ തന്നെ വളരെ വേഗതയുള്ള ഒരു വിദേശ സെർവറിൽ നിങ്ങളുടെ ഡിവൈസ് കണക്റ്റാകുന്നതാണ്.
  • മുകളിൽ വലതു വശത്തായുള്ള ഭൂമിയുടെ ഐക്കൺ ക്ലിക്ക് ചെയ്ത്. ഇഷ്ടമുള്ള രാജ്യത്തെ സെർവർ തിരഞ്ഞെടുക്കാം.

 

 

ബന്ധപ്പെട്ട കാര്യങ്ങൾ

വോയ്‌സ്, വീഡിയോ കോളുകൾക്കായി ഇത്തിസലാത്തിന്റെ സൗജന്യ ആപ്പ്

പ്രാദേശികവും അന്തർദേശീയവുമായ പണ കൈമാറ്റങ്ങൾ, വാർത്തകൾ, ഗെയിമുകൾ, ഹോം സേവനങ്ങൾ എന്നീ...

സൗദിയിൽ എക്സിറ്റ് റീ എൻട്രി വിസ എങ്ങനെ പ്രിന്റ് ചെയ്യാം?

അബ്‌ഷർ അക്കൗണ്ട് വഴിയും ജവാസാത്ത് വെബ്‌സൈറ്റ് വഴിയും ആശ്രിതർക്ക് എക്‌സിറ്റ് റീ...