കേരള മെഡിക്കൽ എൻജിനീയറിങ് പ്രവേശന പരീക്ഷയിൽ രണ്ടാം വർഷ പ്ലസ് ടു പരീക്ഷയിലെ സയൻസ് വിഷയങ്ങളിലെ മാർക്കുകളാണ് പരിഗണിക്കുന്നത്. എൻജിനീയറിങ്ങിൽ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നീ വിഷയവും മെഡിക്കൽ പരീക്ഷയിൽ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് ബയോളജി എന്നി വിഷയവും. റാങ്ക് ലിസ്റ്റ് തയാറാക്കുമ്പോൾ എല്ലാ വിഷയങ്ങൾക്കും തുല്യ പ്രാധാന്യമാണ് ഉള്ളത്. ഇത് കൂടാതെ നോർമലൈസ് ചെയ്ത മാർക്കയിരിക്കും പരിഗണിക്കുക.
Keam പരീക്ഷയുടെ ഫലം വന്നതിനു ശേഷം അവസാന വർഷ പ്ലസ് ടൂ പരീക്ഷയുടെ മാർക്കുകൾ അപ്ലോഡ് ചെയ്യാൻ പറയുന്നതായിരിക്കും. ഈ സമയത്താണ് മാർക്ക് അപ്ലോഡ് ചെയ്യേണ്ടത്. ഇത്തരത്തിൽ പരീക്ഷ കമ്മീഷണറിൻ്റെ ഉത്തരവ് പ്രകാരം അപ്ലോഡ് ചെയ്യുന്ന മാർക്ക് ആയിരിക്കും റാങ്ക് ലിസ്റ്റ് തയാറാക്കുമ്പോൾ ഉപയോഗിക്കുന്നത്. ഇത് പിന്നീട് മാറ്റാൻ സാധിക്കുന്നതല്ല.
അപേക്ഷകർ ഇംപ്രൂവ്മെൻ്റ് പരീക്ഷ എഴുതി മാർക്കുകൾക്ക് വ്യത്യാസം വരുത്തിയെങ്കിൽ ഇതിൽ നിന്നും ലഭിക്കുന്ന സർട്ടിഫിക്കറ്റ് കൂടി അപ്ലോഡ് ചെയ്യാൻ സാധിക്കും. എന്നാൽ മാർക്ക് ലിസ്റ്റ് അപ്ലോഡ് ചെയ്യേണ്ട സമയത്ത് ഈ സർട്ടിഫിക്കറ്റ് ലഭ്യമായില്ല എന്നുണ്ടെങ്കിൽ കൈയ്യിൽ ലഭ്യമായ മാർക്ക് ആയിരിക്കണം അപ്ലോഡ് ചെയ്യേണ്ടത്. ഇതിന് ശേഷം മാർക്കിൽ വ്യത്യാസം വരുത്താൻ സാധിക്കുന്നതല്ല. ഇത് കൃത്യമായി ചെയ്യാതിരിക്കുകയും കൺഫർമേഷൻ കൊടുക്കേണ്ട സമയത്ത് കൊടുക്കാതിരിക്കുകയും ചെയ്താൽ റാങ്ക് ലിസ്റ്റ് തയാറാക്കുന്നതിനായി അപേക്ഷ പരിഗണിക്കുന്നതല്ല.
റാങ്ക് ലിസ്റ്റ് പ്രഖ്യാപിച്ചതിന് ശേഷം ലിസ്റ്റിലുൾപ്പെട്ടിട്ടുണ്ടെങ്കിൽ അലോട്ട്മെൻ്റിൽ ആവശ്യമുള്ള ഓപ്ഷൻ കൊടുത്ത് പങ്കെടുത്ത് പ്രവേശന സമയത്ത് വിദ്യഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ ഹാജരാക്കി പ്രവേശനം നേടേണ്ടതാണ്. ഈ സമയത്ത് പുതുക്കിയ മാർക്ക്
കാണിക്കുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതിയാകും.