ഒരു ഇൻ്റർവ്യൂവിൽ പങ്കെടുക്കുമ്പോഴോ ജോലിക്കായി ഇ. മെയിൽ അയക്കുമ്പോഴോ അപേക്ഷകനെ പരിചയപ്പെടുത്തുന്ന രേഖയാണ് Resume. സംഗ്രഹം എന്നാണ് Resumé എന്ന ഫ്രഞ്ച് വാക്കിനർത്ഥം. വാക്ക് സൂചിപ്പിക്കുന്ന പോലെ തന്നെ ഉദ്യോഗാർഥിയുടെ വിദ്യാഭ്യാസ യോഗ്യതയും മറ്റ് കഴിവുകളും ഒരു നല്ല Resume അവതരിപ്പിക്കുന്നു.
ഫസ്റ്റ് ഇംപ്രഷൻ എന്നത് ലാസ്റ്റ് ഇമ്പ്രെഷൻ ആവണം എന്നില്ല, പക്ഷേ ഫസ്റ്റ് ഇമ്പ്രഷൻ നല്ലതായിരിക്കുക എന്നത് വളരെ പ്രധാനമാണ്. ഉദ്യോഗാർഥിയുടെ കഴിവുകളും യോഗ്യതകളും ഭംഗിയായി Resumeയിലൂടെ അവതരിപ്പിക്കുമ്പോൾ ഉദ്യോഗാർഥി തൊഴിൽ ദാതാവിൽ നല്ലൊരു മതിപ്പുണ്ടാക്കുന്നു. നല്ല രീതിയിൽ മനോഹരമായ ഒരു റെസ്യൂമെ എങ്ങനെ തയാറാക്കാം എന്ന് നമുക്ക് നോക്കാം.
Resumeയ്ക്ക് പ്രധാനമായും അഞ്ചു ഭാഗങ്ങളുണ്ട്
കോൺടാക്റ്റ് ഡീറ്റെയിൽസ്
ആമുഖം
വിദ്യാഭ്യാസത യോഗ്യത
തൊഴിൽ പശ്ചാത്തലം
കഴിവുകൾ
ഉദ്യോഗാർഥിയെ ബന്ധപ്പെടുവാനുള്ള ഓൺലൈൻ ഓഫ്ലൈൻ വിലാസങ്ങൾക്കാണ് Resumeയിൽ ഏറ്റവും പ്രാധാന്യം.
Resume ആരംഭിക്കുന്നത് ലളിതമായ ഭാഷയിലായിരിക്കണം. ജോലിയിൽ പ്രവേശിക്കാനുള്ള ഉദ്യോഗാർഥിയുടെ ആഗ്രഹവും താല്പര്യവും ചുരുങ്ങിയ വാക്കുകളിൽ അവതരിപ്പിക്കുക.
വിദ്യാഭ്യാസയോഗ്യത, തൊഴിൽ പശ്ചാത്തലം, കഴിവുകൾ എന്നിവ പ്രത്യേകം എടുത്തു പറയുവാനും ശ്രദ്ധിക്കണം.
കീവേർഡ്
ഒരു റെസ്യൂമെ തയാറാക്കുന്നതിന് മുൻപ് നിങ്ങൾക്ക് താൽപര്യം തോന്നുന്ന ജോബ് പോസ്റ്റിങുകളും അവയുടെ വിവരണങ്ങളും പൂർണ്ണമായി വായിക്കുകയും അവയിൽ നിങ്ങളുടെ താല്പര്യങ്ങൾ കൃത്യമായി തിരിച്ചറിയുകയും വേണം. ഈ കീവേർഡുകൾ ആയിരിക്കണം നിങ്ങളുടെ Resumeയുടെ പ്രധാന ആകർഷണം. ഉദാഹരണത്തിന് ജോലിയുടെ പരസ്യത്തിൽ Creative, Enthusiastic, Passionate എന്നീ വാക്കുകൾ ഉപയോഗിച്ചിട്ടുണ്ടെങ്കിൽ നിങ്ങളുടെ Resumeയിലും അവ ഉചിതമായി കൂട്ടിച്ചേർക്കാൻ ശ്രദ്ധിക്കുക.
വിവിധ തരത്തിലുള്ള ഘടനകൾ
ഗൂഗിളിൽ resumeയുടെ വിവിധങ്ങളായ ഫോർമാറ്റുകൾ ലഭ്യമാണ്. ഇതിൽ നിന്നും നിങ്ങളുടെ ഫീൽഡിന് ചേരുന്ന ഫോർമാറ്റ് തിരഞ്ഞെടുക്കുക. അതിൽ തന്നിരിക്കുന്ന ഉദാഹരണങ്ങൾ അതെ പോലെ കോപ്പി ചെയ്യാതിരിക്കാൻ ശ്രദ്ധിക്കുക.
വലിയ അലങ്കാരങ്ങളും നിറംപിടിപ്പിക്കലുമൊന്നുമില്ലാത്ത ലളിതമായ Resume തന്നെയാണ് എപ്പോഴും നല്ലത്. ഇത്തരമൊരു Resume സൗജന്യമായും എളുപ്പത്തിലും തയ്യാറാക്കാൻ കഴിയുന്ന ഒരു വെബ്സൈറ്റിനെക്കുറിച്ച് ഈ ലേഖനത്തിന് ഒടുവിൽ പറയുന്നുണ്ട്.
പ്രധാന വിവരങ്ങൾ
പുതിയതായി വന്ന പഠനങ്ങൾ അനുസരിച്ച് ഹ്യൂമൻ റിസോഴ്സ് ഡിപ്പാർട്ട്മെന്റ് ലഭിക്കുന്ന Resumeകളിൽ ഏകദേശം 10 സെക്കൻഡ് മാത്രമാണ് ചെലവഴിക്കുന്നത്. അതിനാൽ പഠന വിവരങ്ങൾ, നേട്ടങ്ങൾ സ്കില്ലുകൾ തുടങ്ങി പ്രധാന വിവരങ്ങൾ മാത്രം ഉൾപ്പെടുത്താൻ ശ്രമിക്കുക. ശ്രദ്ധിക്കുക, ഔദ്യോഗികമായി അപേക്ഷകനെ പരിചയപ്പെടുത്തുക എന്ന ധർമ്മം മാത്രമേ Resumeയ്ക്കുള്ളു.
ഔദ്യോഗികമായ എഴുത്തുരീതി
ഒരു റെസ്യൂമെ തയാറാക്കുമ്പോൾ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യമാണ് എഴുതുന്ന സ്റ്റൈൽ. Times New Roman തുടങ്ങിയ ഫോണ്ടുകൾ Resume തയ്യാറാക്കുന്നതിനായി ഉപയോഗിക്കാം. അക്ഷരത്തിന്റെ സൈസ് 10 അല്ലെങ്കിൽ 12mm എന്നു ക്രമീകരിക്കുക.
Resume സൗജന്യമായും എളുപ്പത്തിലും ഓൺലൈനിൽ തയ്യാറാക്കാം: Click Here