പരമ്പരാഗതമായി പിന്തുടർന്ന് വരുന്ന പഠന മേഖലക്കപ്പുറത്തേക്ക് ഓരോരുത്തരുടെയും കഴിവും ഇഷ്ടവുമനുസരിച്ച് പുതിയ മേച്ചിൽപ്പുറങ്ങൾ തേടിപോകുന്നവരാണ് ഇന്നുകൂടുതൽ. പഠനത്തിനൊപ്പം തന്നെ പാഠ്യേതര പ്രവർത്തനങ്ങളിലും കൃത്യമായ പങ്കാളിത്തവും ഇവർ ഉറപ്പാക്കുന്നുണ്ട്.
പുസ്തകങ്ങളിൽ മാത്രമുള്ള അറിവിനെ മാത്രമാശ്രയിക്കാതെ അനുഭവത്തിൽ നിന്നും ക്രിയാത്മകമായ ചിന്തകളിൽ നിന്നുമെല്ലാം ഇവർ പാഠങ്ങൾ പഠിക്കുന്നു. ഡിജിറ്റൽ ഇന്ത്യയുടെ ഈ യുഗത്തിൽ ഓഫ്ലൈൻ കരിയറിനേക്കാൾ ഓൺലൈൻ കരിയറിനാണ് സാധ്യതകൾ. കഴിവും അധ്വാനിക്കാനുള്ള മനസ്സും ക്രിയാത്മകമായി ചിന്തിക്കാനുള്ള പ്രാപ്തിയും ഉണ്ടെങ്കിൽ വളർത്തിയെടുക്കാനും വിജയിക്കാനും സാധിക്കുന്ന ചില കരിയർ മേഖലകൾ പരിചയപ്പെടാം.
ഗ്രാഫിക് ഡിസൈനിംഗ്
ഇന്നത്തെ കാലത്ത് വളരെ അനേകം സാധ്യതകളുള്ളൊരു മേഖലയാണിത്. ചെറിയ കമ്പനികൾ മുതൽ വൻകിട കോർപ്പറേറ്റുകൾ വരെ ഒരുപോലെ ആശ്രയിക്കുന്ന കലാകാരന്മാരാണ് ഗ്രാഫിക് ഡിസൈനർമാർ. ലോഗോ നിർമാണം, ബ്രോഷർ നിർമാണം, പക്കേജിങ് മെറ്റീരിയലുകൾ, പരസ്യങ്ങൾ തുടങ്ങിയ മേഖലകളിൽ കഴിവുള്ള ഡിസൈനർമാർക്ക് ശോഭിക്കാൻ കഴിയും. കമ്പനിയിലെ ശമ്പളത്തോടെയുള്ള ജോലിക്കൊപ്പം ഫ്രീലാൻസ് വർക്കിനും സാധ്യത വളരെ വലുതാണ്.
അനിമേറ്റർ
വരുമാനത്തിന്റെ കാര്യത്തിൽ ഓരോ വർഷവും ഗെയ്മിങ് ഇൻഡസ്ട്രിയുടെയും അനിമേഷൻ മാർക്കറ്റിന്റെയും ഗ്രാഫ് ഉയർന്നു കൊണ്ടേയിരിക്കുന്നു. ആനിമേഷൻ സാധ്യത വളരെ വളർന്നു വരുന്ന ഇന്നത്തെ കാലത്ത് ഗെയിമിംഗ് രംഗത്തും സിനിമാമേഖലയിലും സാധ്യത വളരെ കൂടുതലാണ്.
കാർട്ടൂണിസ്റ്റ്
പത്രങ്ങൾ, ആനുകാലികങ്ങൾ, മറ്റ് പ്രസിദ്ധീകരണങ്ങൾ തുടങ്ങിയവയിൽ ഈ മേഖലയിലൂടെ ശോഭിക്കാം. കുട്ടികളുടെ മാസികകൾ, ഗ്രാഫിക് നോവലുകൾ തുടങ്ങിയവയെല്ലാം ഇന്നു നല്ല കാർട്ടൂണിസ്റ്റുകളെ തേടുകയാണ്.
ഇന്ത്യയിലെ പ്രമുഖ ഫൈൻആർട്സ് കോളേജുകളും കോഴ്സുകളും
കോളേജ് ഓഫ് ആർട്സ് ഡൽഹി (ഡൽഹി യൂണിവേഴ്സിറ്റി): അപ്ലൈഡ് ആർട്സ്
ആർട്ട് ഹിസ്റ്ററി, പെയിന്റിങ്
പ്രിന്റ് മേക്കിങ്, സ്കൾപ്ചർ
വിഷ്വൽ കമ്യൂണിക്കേഷൻ
ബാച്ച്ലർ ഓഫ് ഫൈൻ ആർട്സ്
ഫാക്കൽറ്റി ഓഫ് വിഷ്വൽ ആർട്സ്, വാരണസി (ബനാറസ് ഹിന്ദു സർവകലാശാല):
ബി.എഫ്.എ.-
പെയിന്റിങ്
പോട്ടറി ആൻഡ് സിറാമിക്സ്
ടെക്സ്റ്റൈൽ ഡിസൈൻ. എം.എഫ്.എ.- പെയിന്റിങ്
അപ്ലൈഡ് ആർട്സ്
പ്ലാസ്റ്റിക് ആർട്സ്
പോട്ടറി ആൻഡ് സിറാമിക്സ്
ടെക്സ്റ്റൈൽ ഡിസൈൻ
വഡോദര(മഹാരാജ സായാജിറാവു യൂണിവേഴ്സിറ്റി ഓഫ് ബറോഡ):
ആർട്ട് ഹിസ്റ്ററി, പെയിന്റിങ്
സ്കൾപ്ചർ വിഷയങ്ങൾ)
മാസ്റ്റർ ഓഫ് വിഷ്വൽ ആർട്സ് (അപ്ലൈഡ് ആർട്സ്
ആർട്ട് ഹിസ്റ്ററി
ഗ്രാഫിക് ആർട്സ്, പെയിന്റിങ്
സ്കൾപ്ചർ
മ്യൂസിയോളജി)
ഡിപ്ലോമ (അപ്ലൈഡ് ആർട്സ്, പെയിന്റിങ്മ്യൂസിയോളജി
പോസ്റ്റ് ഡിപ്ലോമ (അപ്ലൈഡ് ആർട്സ്, പെയിന്റിങ്, സ്കൾപ്ചർ, ഗ്രാഫിക് ആർട്സ്)
ജവഹർലാൽ നെഹ്രു ആർക്കിടെക്ചർ ആൻഡ് ഫൈൻ ആർട്സ് യൂണിവേഴ്സിറ്റി, ഹൈദരാബാദ്
ബി.എഫ്.എ
പെയിന്റിങ്
സ്കൾപ്ചർ
അപ്ലൈഡ് ആർട്സ്
ഫോട്ടോഗ്രാഫി
. എം.എഫ്.എ. (പെയിന്റിങ്
സ്കൾപ്ചർ
അപ്ലൈഡ് ആർട്സ്
ഫോട്ടോഗ്രാഫി
ഗവ. കോളേജ് ഓഫ് ഫൈൻആർട്സ്, ചെന്നൈ
ഇൻഡസ്ട്രിയൽ ഡിസൈൻ ഇൻ സെറാമിക്
ഇൻഡസ്ട്രിയൽ ഡിസൈൻ ഇൻ ടെക്സ്റ്റൈൽ
വിഷ്വൽ കമ്യൂണിക്കേഷൻ ഡിസൈൻ
പെയിന്റിങ്പെയിന്റിങ്
പ്രിന്റ് മേക്കിങ്
കേരളത്തിലെ പ്രധാന സർവകലാശാലകളും അവയ്ക്കു കീഴിലെ കോഴ്സുകളും
മഹാരാജാസ് കോളേജ് ഫോർ വിമൺ
ബി.എ. മ്യൂസിക്
എം.എ. ഇന്ത്യൻ മ്യൂസിക്.
രാജാ രവിവർമ കോളേജ് ഓഫ് ഫൈൻ ആർട്സ്, മാവേലിക്കര: ബി.എഫ്.എ.
പെയിന്റിങ്
സ്കൾപ്ചർ,
അപ്ലൈഡ് ആർട്ട്.
എം.ജി. സർവകലാശാല
സ്കൂൾ ഓഫ് ലെറ്റേഴ്സ്-
എം .ഫിൽ- തിയേറ്റർ ആർട്സ്
പി.എച്ച.ഡി- തിയേറ്റർ ആർട്സ്.
ശ്രീ ശങ്കരാചാര്യ സംസ്കൃ സർവകലാശാല, കാലടി
ഇന്റഗ്രേറ്റഡ് എം.ഫിൽ./എം.എ. മ്യൂസിക്
പി.എച്ച്.ഡി- വാസ്തുവിദ്യ.
എം.എ.- മ്യൂസിക്
തിയേറ്റർ
ബി.എ.-മ്യൂസിക്.
ബി.എഫ്.എ./എം.എഫ്.എ. കോഴ്സുകൾ: – പെയിന്റിങ് മ്യൂറൽ പെയിന്റിങ്, സ്കൾപ്ചർ.
കാലിക്കറ്റ് സർവകലാശാല
ഗവ.കോളേജ് ഓഫ് ഫൈൻ ആർട്സ് തൂശ്ശൂർ: പെയിന്റിങ്, സ്കൾപ്ചർ, അപ്ലൈഡ് ആർട്ട് എന്നിവയിൽ ബി.എഫ്.എ.
ഗവ. കോളേജ് ചിറ്റൂർ : ബി.എ. മ്യൂസിക് വിത്ത് മ്യൂസിക്കോളജി ആൻഡ് ഇൻസ്ട്രുമെന്റൽ മ്യൂസിക്. എം.എ.- മ്യൂസിക് വിത്ത് ഓപ്പറ കംപാരിറ്റീവ് മ്യൂസിക് (സ്പെഷ്യൽ സബ്ജക്ട്).
പാലക്കാട് ചെമ്പൈ മെമ്മോറിയൽ ഗവ.മ്യൂസിക് കോളേജ്: വോക്കൽ, വയലിൻ, വീണ, മൃദംഗം എന്നിവയിൽ ബി.എ., വോക്കലിൽ എം.എ.
കണ്ണൂർ സർവകലാശാല
സ്കൂൾ ഓഫ് വിഷ്വൽ ആൻഡ് ഫൈൻ ആർട്സിലെ മ്യൂസിക് ഡിപ്പാർട്ട്മെന്റ്: എം.എ. മ്യൂസിക്.
ലാസ്യ കോളേജ് ഓഫ് ഫൈൻ ആർട്സ്: കർണാട്ടിക് മ്യൂസിക്കിൽ .ബി.എ., ഭരതനാട്യത്തിൽ ബി.എ.യും എം.എ.യും.