Thursday, August 11, 2022

ഒരു കരിയർ തെരഞ്ഞെടുക്കുന്നതിനു മുമ്പ് ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

Date:

ഒരു ജോലി എന്നത് എല്ലാവരുടെയും സ്വപ്നമാണ്. പഠനത്തിന് ശേഷം ഏത് ജോലി മേഖല തിരഞ്ഞെടുക്കുന്നു എന്നത് കരിയറിനെത്തന്നെ നിയന്തിക്കുന്ന തീരുമാനമാണ്. അതിനാൽത്തന്നെ ഒരു നല്ല കരിയർ അഡ്വൈസ് കിട്ടുക എന്നത് ഒരു ജോലി മേഖല തിരഞ്ഞെടുക്കുന്നതിനോ അല്ലെങ്കിൽ ഒരു മേഖലയിൽ നിന്നും മറ്റൊന്നിലേക്ക് മാറുന്നതിനോ മാത്രമല്ല സഹായിക്കുന്നത്. മറിച്ച് ഒരു വ്യക്തിയുടെ  പേഴ്സണാലിറ്റി നന്നാക്കാനും ഇഷ്ടങ്ങളും താൽപര്യങ്ങളും തിരഞ്ഞെടുക്കാനും ഇത് സഹായിക്കും.

ചുറ്റും നടക്കുന്ന കാര്യങ്ങളെപ്പറ്റി കൃത്യമായ ബോധവും അറിവും എപ്പോഴും  ഉണ്ടാകണം. അതുപോലെ  മാറ്റങ്ങൾക്കനുസരിച്ച് പഠന രീതി മാറ്റുകയും വേണം. കോവിഡിന് ശേഷം ജോലി സാധ്യതകളിലും  വ്യത്യാസം വന്നിട്ടുണ്ട്. ഈ പുതിയ കാലത്ത് ഇനി നമ്മൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ് എന്ന് നോക്കാം.

ഉയർന്ന വൈദഗ്ദ്ധ്യം

കോവിഡ് മഹാമാരിക്ക് ശേഷം പുതിയൊരു തൊഴിൽ സംസ്കാരമാണ്  വളർന്നു വരുന്നത്. വർക്ക് ഫ്രം ഹോം എന്ന പുതിയ രീതി നമ്മൾ കേട്ട് പഴകി വരുന്നതേയുള്ളൂ. ഈ പുതിയ കാലത്ത്, അതും ഡിജിറ്റലൈസേഷൻ്റെ കാലത്ത് പുതിയ സ്‌കില്ലുകൾ വളർത്തി എടുക്കേണ്ടത് അത്യാവശ്യമാണ്. പുതിയതായി വരുന്ന തൊഴിൽ അവസരങ്ങളിൽ ഏകദേശം 82 ശതമാനവും ഡിജിറ്റൽ സ്കില്ലുകൾ ആവിശ്യമുള്ളതാണ്.

ജോലി സാധ്യതയുള്ള ടെക്നിക്കൽ സ്‌കില്ലുകൾ ഏതൊക്കെയാണെന്ന് നോക്കാം

ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, മെഷീൻ ലേണിങ്, സൈബർ സെക്യൂരിറ്റി, ഡാറ്റ സയൻസ് തുടങ്ങിയ മേഖലകൾക്ക് ഇപ്പൊൾ വളരെ സാധ്യതകളുണ്ട്.

എത്തിക്കൽ ഹാക്കിങ് ഒരു കരിയർ എന്ന നിലയിൽ

നെറ്റ്‌വർക്കിങ്

കോർപ്പറേറ്റ് ലോകത്ത് ജീവിക്കുമ്പോൾ വളരെ പ്രാധാന്യമുള്ള ഒന്നാണ് നെറ്റ് വർക്കിംഗ് എന്നത്. ഒരു കമ്പനിയിൽ നിന്നും മറ്റൊന്നിലേക്ക് മാറാനും പുതിയ തൊഴിൽ മേഖലകൾ തെരഞ്ഞെടുക്കാനും  ഇത് സഹായിക്കും.  പുതിയ ആളുകളെ കാണുന്നതും പരിചയപ്പെടുന്നതും എല്ലാം കരിയറിന്റെ വളർച്ചക്ക് സഹായകരമാണ് 

സാലറി പാക്കേജ്

ഒരു ജോലി തിരഞ്ഞെടുക്കുമ്പോൾ  പലപ്പോഴും എല്ലാവരുടെയും ശ്രദ്ധ  അതിൽ നിന്നും ലഭിക്കുന്ന സാലറിയിൽ തന്നെയായിരിക്കും. പക്ഷേ ഒരു ജോലിയും കരിയറും തമ്മിൽ ഒരിക്കലും കൺഫ്യൂഷൻ ആകരുത്. കാരണം ആവറേജ് സാലറിയുള്ള ഒരു നല്ല ജോലിയാണ് നല്ല ശമ്പളമുള്ള മോശം ജോലിയേക്കാൽ അഭികാമ്യം. ഇത് നമ്മുടെ ഭാവി തന്നെ തീരുമാനിക്കുന്ന ഒരു കാര്യമാണ്. ഇപ്പൊൾ ചെറിയ ശമ്പളം ആണെങ്കിലും നല്ല ഭാവി വളർത്താൻ ചെറിയ ജോലികൾ നമ്മളെ സഹായിക്കും.

കൃത്യമായ ലക്ഷ്യം

ഓരോ ദിവസവും 100 കണക്കിന് ജോലി സാധ്യതകൾ  പല വഴികളിലായി നിങ്ങളെ തേടി വരും. അതിൽനിന്ന്  എന്താണ് തെരഞ്ഞെടുക്കേണ്ടതെന്ന്   നല്ല ധാരണ ഉണ്ടായിരിക്കണം. നമ്മുടെ മുൻ പരിചയവും കഴിവുകളും എല്ലാം കൃത്യമായി വിശകലനം ചെയ്തതിന് ശേഷമായിരിക്കണം ഓരോ ജോലിയും തിരഞ്ഞെടുക്കേണ്ടത്.

വ്യക്തിവിവരണരേഖ

ഓരോ ഓരോ ജോലിക്കും അപേക്ഷിക്കും മുൻപേ ആ ജോലിയിൽ കേന്ദ്രീകൃതമായിട്ടുള്ള  റെസ്യൂമെ തയാറാക്കിയിരിക്കണം. ഇതിൽ നിങ്ങളുടെ കഴിവുകളും സ്കില്ലുകളും ഹൈലൈറ്റ് ചെയ്തിട്ടുണ്ടായിരിക്കണം.

സൗജന്യമായി ഓൺലൈനിൽ റെസ്യും തയ്യാറാക്കാം

(adsbygoogle = window.adsbygoogle || []).push({});

ബന്ധപ്പെട്ട കാര്യങ്ങൾ

സൗദി തൊഴിൽ വിസ സ്റ്റാമ്പ് ചെയ്യുന്നതിന് മുംബൈ കോൺസുലേറ്റിൽ പിസിസി നിർബന്ധം

പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഉണ്ടെങ്കിലേ ഇനിമുതൽ മുംബൈയിലെ സൗദി കോൺസുലേറ്റിൽ നിന്ന്...

ട്രാൻസ് ഗാർഡ് ഗ്രൂപ്പിൽ ജോലി നേടാം

വിദേശത്ത് ഒരു ജോലി നേടണം എന്നാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ ഇനി ടെൻഷനടിക്കുകയേ...