റോബോട്ട്സ് എന്നത് എല്ലാവർക്കും പരിചയമുള്ള ഒരു വാക്കാണ്. ഏതെങ്കിലും ഒരു പ്രവർത്തി ചെയ്യാൻ മനുഷ്യനെ സഹായിക്കുന്ന, എന്നാൽ മനുഷ്യന്റെ നേരിട്ടുള്ള നിയന്ത്രണമില്ലാതെതന്നെ പ്രവർത്തിക്കുന്ന യന്ത്രങ്ങളെയാണ് റോബോട്ടുകൾ എന്നു പറയുന്നത്. എൻജിനീയറിങ് മേഖലയുടെയും കമ്പ്യൂട്ടർ പ്രോഗ്രാമിങിന്റെയും ഒരു ബ്രാഞ്ച് ആണ് റോബോട്ടിക്സ് എന്ന് പറയാം. ഇതിൽ മെക്കാനിക്കൽ എൻജിനീയറിങ് ഉണ്ട്, ഇലക്ട്രോണിക്സ് ഉണ്ട്,ഒപ്പം കമ്പ്യൂട്ടർ സയൻസും ഉണ്ട്. റോബോട്ടുകളുടെ നിർമാണം അവയുടെ മാനേജ്മെൻ്റ് എന്നിവയെ പറ്റിയുള്ള പഠന മേഖലയാണ് റോബോട്ടിക്സ്.(How to Become a Robotics Engineer)
ഇന്ന് റോബോട്ടുകൾ കൂടുതലായും ഉപയോഗിക്കുന്നത് ഓട്ടോ– മൊബൈൽ ഇൻഡസ്ട്രിയിൽ ആണ്. പെയ്ൻ്റിംഗ്, വെൽഡിംഗ്, അസംബ്ലി തുടങ്ങിയ വിവിധങ്ങളായ പ്രവർത്തനങ്ങൾക്ക് ഇത് ഉപയോഗിക്കുന്നുണ്ട്. ഇത് കൂടാതെ കാര്യങ്ങളെ വിശകലനം ചെയ്ത് തീരുമാനം എടുക്കാൻ പ്രാപ്തമായ റോബോട്ടുകളും ഇന്നുണ്ട്. ഹാൻസൻ റോബോട്ടിക്സ് സോഫിയ, മെയ്ഫീൽഡ് റോബോട്ടിക്സ് കുരി തുടങ്ങിയവ ഉദാഹരണങ്ങൾ ആണ്. മനുഷ്യന് സാധിക്കാത്ത ബൗദ്ധികവും ശാരീരികവും ആയ കാര്യങ്ങൾ റോബോറ്റുകളെക്കൊണ്ട് നടപ്പാക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ശാസ്ത്രലോകം
ഇന്ത്യയിൽ എങ്ങനെ ഒരു റോബോട്ടിക്സ് എൻജിനീയർ ആകാം
കരിയർ പാത്ത് 1
കണക്ക് ഉൾപെട്ട സയൻസ് വിഷയം അടിസ്ഥാനമാക്കി പ്ലസ് ടൂ പഠിക്കുക.
റോബോട്ടിക്സ് എൻജിനീയറിങ് / മെക്കട്രോണിക്സ് എൻജിനീയറിങ് എന്ന ഏതെങ്കിലും വിഷയത്തിൽ B.Tech അല്ലെങ്കിൽ B.E പഠിക്കുക. ഇതേ തുടർന്ന് റോബോട്ടിക്സ് വിഷയത്തിൽ M.Tech പഠിക്കാം.
M.Tech ന് ശേഷം അതേ വിഷയത്തിൽ ph.D എടുക്കാം
കരിയർ പാത്ത് 2
കണക്ക് ഉൾപെട്ട സയൻസ് വിഷയം അടിസ്ഥാനമാക്കി പ്ലസ് ടൂ പഠിക്കുക.
ഇലക്ട്രോണിക്സ് എൻജിനീയറിങ് / മെക്കാനിക്കൽ എൻജിനീയറിങ് / ഇലക്ട്രിക്കൽ എൻജിനീയറിങ് എന്ന ഏതെങ്കിലും വിഷയത്തിൽ B.Tech അല്ലെങ്കിൽ B.E പഠിക്കുക. ഇതേ തുടർന്ന് റോബോട്ടിക്സ് / മെക്കട്രോണിക്സ് വിഷയത്തിൽ M.Tech പഠിക്കാം.
M.Tech ന് ശേഷം അതേ വിഷയത്തിൽ ph.D എടുക്കാം.
ALERT !!! സൗജന്യമായി ഓൺലൈനിൽ റെസ്യും തയ്യാറാക്കാം
അടിസ്ഥാനമായി വേണ്ട കഴിവുകൾ
പൈത്തൺ
എൻജിനീയറിങ് ഡിസൈൻ
ഹ്യൂമൻ മെഷീൻ ഇൻ്റർഫേസ്
കമ്പ്യൂട്ടർ എയ്ഡഡ് ഡ്രാഫ്റ്റിങ് ആൻഡ് ഡിസൈൻ
ക്രിട്ടിക്കൽ തിങ്കിങ്
റിസേർച്ച് ആൻഡ് ഡെവല്മെൻ്റ്
ഓട്ടോമേഷൻ
റോബോട്ടിക്സ് പഠിക്കാൻ സാധിക്കുന്ന ഇന്ത്യയിലെ പ്രധാനപെട്ട കോളേജുകൾ
ബിരുദം
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഖാർഗ്പൂർ
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ചെന്നൈ
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാൺപൂർ
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി റൂർക്കലെ
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി മുംബൈ
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി വാരണാസി
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഗുവാഹത്തി
ബിരുദാന്തര ബിരുദം
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഖർഗ്പൂർ
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ന്യൂ ഡൽഹി
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി മദ്രാസ്
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാൺപൂർ
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ബാംഗളൂർ
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി റൂർക്കലെ
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി മുംബൈ
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി വാരണാസി
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഗുവാഹത്തി
റോബോട്ടിക്സിൽ ഉള്ള കരിയർ ഓപ്ഷൻസ്
ഔട്ടോമേഷൻ എൻജിനീയർ
ഔട്ടോമേഷൻ എൻജിനീയറിങ് മാനേജർ
ഓട്ടോണമാസ് വെഹിക്കിൾ ഡിസൈൻ എൻജിനീയർ
ഡിസൈൻ എൻജിനീയർ
എൻജിനീയറിങ് വൈസ് പ്രസിഡൻ്റ്
ഫാക്ടറി ഓട്ടോമേഷൻ എൻജിനീയർ
റോബോട്ടിക്സ് സിസ്റ്റം എൻജിനീയർ
റോബോട്ടിക്സ് ആൻഡ് സിസ്റ്റം ലീഡ്
ഇതുകൂടി വായിക്കുക:
- ഇന്റർവ്യൂവിന് പോകുമ്പോൾ പുരുഷന്മാരുടെ വസ്ത്രധാരണം
- സ്ത്രീകൾ ഇന്റർവ്യൂവിന് പോകുമ്പോൾ വസ്ത്രധാരണത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- സൗജന്യമായി ഓൺലൈനിൽ റെസ്യും തയ്യാറാക്കാം
Highlights : How to Become a Robotics Engineer