എന്താണ് ഏകജാലക സംവിധാനം
നിങ്ങള്‍ ചേരാനാഗ്രഹിക്കുന്ന എല്ലാ ഗവ./എയഡഡ് സ്കൂളുകളിലേക്കും ഒറ്റ അപേക്ഷ കൊടുത്താല്‍ മതി എന്നതാണ് ഏകജാലക സംവിധാനത്തിന്റെ പ്രത്യേകത. നിങ്ങള്‍ തെരഞ്ഞെടുത്ത സ്കൂളുകളില്‍ പോയിന്റ് അടിസ്ഥാനത്തിലാണ് റാങ്ക് ലിസ്റ്റ് തയാറാക്കുന്നത് (Higher Secondary Admission 2022).
ഹയര്‍ സെക്കന്‍ഡറി കോഴ്സുകള്‍
നിങ്ങളുടെ കരിയര്‍ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് ഏറ്റവും ഉചിതമെന്നു തോന്നുന്ന സബ്ജറ്റ് കോമ്പിനേഷനുകളുള്ള കോഴ്സുകള്‍ തെരഞ്ഞെടുക്കാന്‍ കഴിഞ്ഞാല്‍ ഭാവിയിലേക്ക് ഗുണം ചെയ്യും. മുഖ്യമായും സയന്‍സ്, ഹ്യുമാനിറ്റീസ്, കൊമേഴ്സ്, എന്നീ വിഭാഗങ്ങളിലാണ് കോഴ്സുകള്‍ വരുന്നത്.
എല്ലാത്തിലും പഠിപ്പിക്കുന്ന വിഷയങ്ങളില്‍ ചില വ്യത്യാസങ്ങള്‍ ഉള്ള കോഴ്സുകള്‍ ഉണ്ട്. നിങ്ങളുടെ താത്പര്യത്തിനനുസരിച്ചുള്ള സബ്ജറ്റ് കോമ്പിനേഷനുകള്‍ തെരഞ്ഞെടുത്തു പഠിക്കാന്‍ സാധിക്കും.
സയന്‍സില്‍ ഒന്‍പത് സബ്ജറ്റ് കോംപിനേഷനുകളും ഹ്യുമാനിറ്റീസില്‍ 32 സബ്ജറ്റ് കോംപിനേഷനുകളും കൊമേഴ്സില്‍ നാല് സംബ്ജറ്റ് കോംപിനേഷനുകളുമാണ് പ്രധാനമായും ഉള്ളത്. ഓരോ കോംപിനേഷനും ഒരോ കോഡ് നമ്പറുകളും ഉണ്ട് ഇവ അറിഞ്ഞു വച്ചാല്‍ അപേക്ഷാഫോം പൂരിപ്പിക്കുമ്പോള്‍ എളുപ്പമായിരിക്കും.
സ്കൂളുകള്‍ എങ്ങനെ സെലക്ട് ചെയ്യാം
ഓരോ സ്കൂളുകള്‍ക്കും ഓരോ കോഡ് നമ്പര്‍ കൊടുത്തിട്ടുണ്ട്. നിങ്ങളുടെ ലിസ്റ്റിലുള്ള സ്കൂളുകളുടെ കോഡ് നമ്പര്‍ കണ്ടെത്തി അവ മുന്‍ഗണനാ ക്രമത്തിലാണ് അപേക്ഷയില്‍ കൊടുക്കേണ്ടത്. തെക്കന്‍ ജില്ലകളിലെ സ്കൂളുകള്‍ക്ക് നാല് അക്കമുള്ള കോഡ് നമ്പറുകളും വടക്കന്‍ ജില്ലകളിലെ സ്കൂളുകള്‍ക്ക് അഞ്ച് അക്കമുള്ള കോഡ് നമ്പറുകളുമാണുള്ളത്.
ബോണസ് പോയിന്റ്
കഴിഞ്ഞവര്‍ഷംവരെ ഉണ്ടായിരുന്ന ചില ബോണസ് പോയിന്റുകള്‍ ഈ വര്‍ഷമില്ല. അതിനാല്‍ ബോണസ് പോയിന്റ് ലഭിക്കാന്‍ അര്‍ഹതയുള്ള കാര്യങ്ങളുടെ സര്‍ട്ടിഫിക്കറ്റുകള്‍ അപേക്ഷ സമര്‍പ്പിക്കാന്‍ പോകുമ്പോള്‍ കൈയില്‍ കരുതണം.
എസ്.സി, എസ്.ടി, ഒ.ഇ.സി വിഭാഗക്കാരാണെങ്കില്‍ കമ്മ്യൂണിറ്റി, നേറ്റിവിറ്റി, ഇന്‍കം സര്‍ട്ടിഫിക്കറ്റുകളും കൈയില്‍ കരുതണം. പ്രവേശന സമയത്ത് ഇവ സ്കൂളുകളില്‍ ഹാജരാക്കേണ്ടതാണ്.
അപേക്ഷ സമര്‍പ്പിക്കുമ്പോള്‍
ഈ പോർട്ടലിലൂടെയാണ് അപേക്ഷ സമർപ്പിക്കേണ്ടത് : Click Here.
പോര്‍ട്ടലില്‍ പ്രവേശിക്കുമ്പോള്‍ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി എന്നിവയിലേക്ക് അപേക്ഷ സമര്‍പ്പിക്കാനുള്ള രണ്ടു ലിങ്കുകളാണുണ്ടാകുക. ഹയര്‍സെക്കന്‍ഡറിയിലേക്ക് പ്രവേശനം നേടാനാഗ്രഹിക്കുന്നവര്‍ ഹയര്‍സെക്കന്‍ഡറി പ്രവേശനത്തിനുള്ള ലിങ്ക് തെരഞ്ഞടുക്കുക.
തുറന്നുവരുന്ന പേജില്‍ പേരും മറ്റു പ്രധാന വിവരങ്ങളും രേഖപ്പടുത്തിയതിനുശേഷം ഉപയോഗിക്കുന്ന ഫോണ്‍ നമ്പര്‍ കൊടുക്കേണ്ടതാണ്. ശേഷം വരുന്ന ഒ.ടി.പി നമ്പര്‍ കൊടുത്ത് രജിസ്ട്രേഷന് പൂര്‍ത്തിയാക്കുക.
പിന്നീട് അപേക്ഷയുടെ രണ്ടാം ഭാഗത്തിലേക്കു കടക്കുമ്പോള്‍ കൂടുതല്‍ വിവരങ്ങള്‍ രേഖപ്പെടുത്തി അപേക്ഷയുടെ അടുത്ത ഘട്ടത്തിലേക്ക് പ്രവേശിക്കുക. അപേക്ഷയില്‍ തെറ്റുവന്നാല്‍ പ്രവേശനനടപടികളെ ബാധിക്കും.
യോഗ്യതാ പരീക്ഷയില്‍ ലഭിച്ച ഗ്രേഡും പോയിന്റുകളും അടുത്ത ഘട്ടത്തിലാണ് രേഖപ്പെടുത്തേണ്ടത്. ഈ വര്‍ഷം എസ് എല്‍ സി കഴിഞ്ഞവരാണെങ്കില്‍ നിങ്ങളുടെ എസ്.എസ്.എല്‍.സി റോള്‍ നമ്പര്‍ എന്റര്‍ ചെയ്താല്‍ വിവരങ്ങള്‍ താനെ പൂരിപ്പിക്കേണ്ട ഭാഗത്തേക്കു വരും. CBSE,ICSE പാസായ വിദ്യാര്‍ഥികള്‍ ഗ്രേഡുകള്‍ പൂരിപ്പിക്കേണ്ടിവരും.
പിന്നീട് സ്കൂള്‍, കോഴ്സ് തുടങ്ങിയവ രേഖപ്പെടുത്തന്ന ഘട്ടമാണ്. മുന്‍ഗണനാ ക്രമത്തിലാണ് സ്കൂളുകളും കോഴ്സുകളും രേഖപ്പെടുത്തേണ്ടത്. ചേരാന്‍ താത്പര്യമില്ലാത്ത സ്കൂളുകള്‍ ഒഴിവാക്കുന്നതാണ് നല്ലത്
ബാക്കിയുള്ള കാര്യങ്ങളും പൂരിപ്പിച്ച ശേഷം അപേക്ഷ സമര്‍പ്പിക്കുക. ശേഷം അപേക്ഷയുടെ പ്രിന്റ് എടുക്കുക.
കമ്യൂണിറ്റി ക്വാട്ട, അണ് എയഡഡ് പ്രവേശനം
അണ് എയഡഡ് സ്കൂളുകളിലാണ് നിങ്ങള്‍ ചേരുന്നതെങ്കില്‍ ഏകജാലക സംവിധാനത്തിലൂടെ അപേക്ഷിക്കാന്‍ കഴിയില്ല. നേരിട്ട് സ്കൂളില്‍ ചെന്ന് അപേക്ഷ സമര്‍പ്പിക്കുകയാണ് ചെയ്യേണ്ടത്.
കമ്യൂണിറ്റി ക്വാട്ടയില്‍ പ്രവേശനം നേടുന്നവരും സ്കൂളുകളില്‍ നേരിട്ടുചെന്ന് അപേക്ഷ കൊടുക്കുക. അപേക്ഷ പിന്നീട് കേന്ദ്രീകൃത അഡ്മിഷന് പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യുന്നതാണ്. അതുപ്രകാരം തയാറാക്കുന്ന റാങ്ക് ലിസ്റ്റ് അനുസരിച്ചായിരിക്കും ഇത്തരം സീറ്റുകളിലേക്കുള്ള പ്രവേശനം.
Higher Secondary Admission 2022