സര്‍ക്കാര്‍ നഴ്സിംഗ് സ്കൂളുകളിലേക്ക് പ്രവേശനത്തിന് അപേക്ഷിക്കാം. ആരോഗ്യ വകുപ്പിനു കീഴില്‍ കൊല്ലത്ത് സ്ഥിതി ചെയ്യുന്ന പട്ടികജാതി പട്ടിക വര്ഗക്കാര്ക്കുമാത്രമായുള്ള നഴ്സിംഗ് സ്കൂളടക്കം 15 നഴ്സിംഗ് സ്കൂളുകളാണ് പ്രവര്‍ത്തിക്കുന്നത് (Government Nursing School Admission).
ജനറല്‍ നഴ്സിംഗ് ആന്‍ഡ് മിഡ് വൈഫറി കോഴ്സിലേക്കാണ് പ്രവേശനത്തിന് അപേക്ഷിക്കാവുന്നത്. നവംബറിലായിരിക്കും കോഴ്സ് ആരംഭിക്കുക. ജൂലൈ 30 വരെ അപേക്ഷിക്കാം.
അപേക്ഷാ ഫോറവും പ്രോസ്പെക്ടസും ലഭിക്കുവാനായി ഗവ.വെബ്സൈറ്റ് തുറക്കാം: Click Here.
365 സീറ്റുകളാണ് നിലവിലുള്ളത്. 14 ജില്ലകളിലും സീറ്റുകളുടെ എണ്ണത്തില്‍ വ്യത്യാസമുണ്ട്. തിരുവനന്തപുരം 28 സീറ്റ്, കൊല്ലം 25 സീറ്റ്, പത്തനംതിട്ട 20 സീറ്റ്, ആലപ്പുഴ 23 സീറ്റ്, ഇടുക്കി- 20 സീറ്റ്, കോട്ടയം 20 സീറ്റ്, എറണാകുളം 30 സീറ്റ്്, തൃശൂര്‍ 28 സീറ്റ്, പാലക്കാട് 25 സീറ്റ്, മലപ്പുറം 26 സീറ്റ്, കോഴിക്കോട് 50 സീറ്റ്, വയനാട് 20 സീറ്റ്, കണ്ണൂര്‍ 30 സീറ്റ്, കാസര്‍ഗോഡ് 20 സീറ്റ് എന്നിങ്ങനെയാണ് സീറ്റുകള്‍ ജില്ലാടിസ്ഥാനത്തില്‍ ക്രമീകരിച്ചിരിക്കുന്നത്. അതാത് ജില്ലകളില്‍ മാത്രമേ അപേക്ഷിക്കാന്‍ സാധിക്കുകയുള്ളു.
ആണ്‍കുട്ടികള്‍ക്ക് 20 ശതമാനം സീറ്റുകളില്‍ പ്രവേശനം അനുവദിക്കും. മെറിറ്റ് അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. 40 ശതമാനം സീറ്റുകളില്‍ സംവരണമുണ്ടാകും.
ഫിസിക്സ്, കെമിസ്ട്രി,ബയോളജി വിഷയങ്ങളുള്ള പ്ലസ് ടു വിജയിച്ചവര്‍ക്കാണ് അപേക്ഷിക്കാവുന്നത്. ഇംഗ്ലീഷ് നിര്‍ബന്ധിത വിഷയമായി പഠിച്ചവരുമായിരിക്കണം.
40 ശതമാനം മാര്‍ക്ക് വാങ്ങി വിജയിച്ചവര്‍ക്ക് അപേക്ഷിക്കാം. എസ് സി എസ് ടി വിഭാഗക്കാര്‍ക്ക് വിജയിച്ചാല്‍ മാത്രം മതി. പ്രായ പരിധി 17 മുതല്‍ 27 വരെ. സംവരണത്തിന് അര്‍ഹതയുള്ളവര്‍ക്ക് പ്രായപരിധിയില്‍ ഇളവുണ്ട്.
അപേക്ഷ പൂരിപ്പിച്ചശേഷം അതത് ജില്ലയിലെ നഴ്സിംഗ് സ്കൂളുകളില്‍ നേരിട്ട് സമര്‍പ്പിക്കാവുന്നതാണ്.
അപേക്ഷ ഫീസ് ജനറല്‍ വിഭാഗത്തിന് 250 രൂപ, സംവരണവിഭാഗത്തിന് 750 രൂപ. അപേക്ഷാ ഫീസ് 0210-80-800-88 എന്ന തലക്കെട്ടോടെ ട്രഷറിയില്‍ ചെലാന്‍ അടയ്ക്കണം. ചെലാനും ബന്ധപ്പെട്ട രേഖകളും അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ടതാണ്.
Government Nursing School Admission