ലോകത്തിലെ സുപ്രധാന നഗരങ്ങളിലെ തെരുവോരക്കാഴ്ചകൾ നിങ്ങളുടെ ഫോണിലേക്ക് എത്തിക്കുന്ന ഗൂഗിളിന്റെ സ്ട്രീറ്റ് വ്യൂ ആപ്പിലൂടെ ഇന്ത്യയിലെ കാഴ്ചകളും ഇപ്പോൾ കാണാനാകും (Google Street View App).
ഹൈ ക്വാളിറ്റി ക്യാമറകൾ ഘടിപ്പിച്ച കാറുകളിലൂടെ പകർത്തിയെടുത്ത ദൃശ്യങ്ങളിലൂടെയാണ് സ്ട്രീറ്റ് വ്യൂ ഇത് സാധ്യമാകുന്നത്. നാലു വശങ്ങളിലെയും കാഴ്ചകൾ സംയോജിപ്പിച്ച് തെരുവിലൂടെ സഞ്ചരിക്കുന്ന യാത്രികൻ കാണുന്ന കാഴ്ചപോലെ ആപ്പിൽ ദൃശ്യങ്ങൾ അവതരിപ്പിച്ചിരിക്കുന്നു. ഈ ആപ്പ് ഗൂഗിൾ മാപ്പ് പോലെതന്നെ ഉപയോഗിക്കാവുന്നതാണ്. എന്നാൽ ഗൂഗിൾ മാപ്പിൽ കാണുന്ന സ്ഥലത്തെയും സ്ഥാപനങ്ങളെയും സൂചിപ്പിക്കുന്ന അടയാളങ്ങൾക്കുപകരം ആ സ്ഥലങ്ങളും സ്ഥാപനങ്ങളും അവിടെ നിൽക്കുന്നത് പോലെ തന്നെ നിങ്ങൾക്ക് ഫോണിലൂടെ കാണാവുന്നതാണ്.
സുരക്ഷാ പ്രശ്നങ്ങൾ കാരണം സ്ട്രീറ്റ് വ്യൂവിന് ഇന്ത്യൻ നഗരങ്ങൾ പകർത്താനുള്ള അനുമതി ഇപ്പോഴാണ് ലഭിച്ചത്. ലോകമെമ്പാടുമുള്ള പ്രധാനപ്പെട്ട നഗരങ്ങളുടെയെല്ലാം തെരുവ് കാഴ്ചകൾ സ്ട്രീറ്റ് വ്യൂ ആപ്പിൽ ലഭ്യമാണ്.
ഈ ലിങ്കിലൂടെ ആപ്പ് ഡൗൺലോഡ് ചെയ്യാവുന്നതാണ്
Android|IPhone
Google Street View App