കുവൈത്തുകാർക്ക് ഇനി സൗജന്യമായി സിനിമ കാണാം
തിയറ്ററിൽ സിനിമകൾ വരുന്നു, അല്ലെങ്കിൽ നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം എന്നിവയിൽ വരുന്നു. ഇതിലാകട്ടെ ഒരെണ്ണത്തിൽ നിങ്ങൾ സബ്സ്ക്രിപ്ഷൻ എടുത്താൽ വിചാരിച്ച സിനിമ ഇറങ്ങുന്നത് മറ്റൊരെണ്ണത്തിലും. തത്കാലം അതിനൊരു ശാന്തിയായി മലയാള സിനിമകൾ സൗജന്യമായി ആർക്കും കാണാൻ ഉള്ള ഒരു വഴിയേ പറ്റി പറയാം.
ഇന്നോ ഇന്നലെയോ ഇറങ്ങിയ സിനിമകളാണ് ഇതിൽ കാണാൻ കഴിയുക എന്ന് കരുതരുത്, എന്നാൽ എല്ലാവര്ക്കും ഇഷ്ട്ടപെട്ട ഉസ്താദ് ഹോട്ടൽ പോലുള്ള ഒരുപാട് സിനിമകൾ ഇവിടെ സൗജന്യമായി കാണാം
ബി4 മൂവീസ് എന്നത് മലയാള സിനിമകൾ സ്ട്രീം ചെയ്യുന്ന ജനപ്രീയമായ ഒടിടി പ്ലാറ്റ്ഫോം ആണ്. ആരംഭിച്ചിട്ട് 8 മാസം മാത്രമേ ആയിട്ടുള്ളു എങ്കിലും പതിനായിരത്തിൽ അധികം ഡൌൺലോഡ്സ് ആണ് ഈ ആപ്പ് നേടിയിട്ടുള്ളത്.
എങ്ങനെയാണു സൗജന്യ സേവനം ലഭിക്കുന്നത്?
ആപ്പ് എടുത്തതിനു ശേഷം,കാണേണ്ട സിനിമ എടുക്കുക. ഒന്നുകിൽ പണം നൽകി സിനിമ കാണാം, അല്ലെങ്കിൽ സൗജന്യമായി കാണാൻ, ഒരു പരസ്യം കാണുക. യൂട്യൂബിലെ വീഡിയോ കാണും മുമ്പ് പരസ്യം കാണുന്നത് പോലെ, ഒരു വീഡിയോ പരസ്യം കാണുക. അത്ര മാത്രം.
മികച്ച കണ്ടന്റുകൾ നൽകുന്ന ഈ ഒടിടി ആപ്പ് വികസിപ്പിച്ചെടുത്തത് ബി4 എന്റര്ടൈന്മെന്റ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ആപ്പ് ഡെവലപ്മെന്റ് ടീമാണ്. എല്ലാവര്ക്കും സൗജന്യമായൊരു വിനോദ മൂവി പ്ലാറ്റ്ഫോം എന്ന ലക്ഷ്യമാണ് ഈ ആപ്പിന് പിന്നിലുള്ളത്. സൗജന്യമായി സിനിമകള്‍ കാണാന്‍ ഇതിലൂടെ സാധിക്കും. ഇത് ഡൌൺലോഡ് ചെയ്യാനുള്ള ലിങ്ക് തൊട്ടു താഴെ നൽകിയിട്ടുണ്ട്.