Centre for Sustainable Employmentന്റെ കണ്ടെത്തലുകൾ പ്രകാരം ഏകദേശം 15.11%ത്തോളം ബിരുദധാരികൾ തൊഴിൽരഹിതരാണ്.Edtech കമ്പനികളുടെ വരവോടുകൂടി ഇതിനൊരു മാറ്റം സംഭവിക്കാൻ പോകുകയാണ്.On-Campus പ്ലേസ്മെൻ്റുകളുടെ സാധ്യതകളാണ് കൂടുതൽ വിദ്യാർത്ഥികളും യൂണിവേഴ്സിറ്റികൾ തിരഞ്ഞെടുക്കുന്നതിന് മാനദണ്ഡമായി കണക്കാക്കുന്നത്.
വ്യത്യസ്തമായ പ്ലേസ്മെൻ്റുകൾ ഉറപ്പ് നൽകുന്ന, നിങ്ങളുടെ സ്വപ്നങ്ങളിലേക്ക് ധൈര്യപൂർവ്വം സഞ്ചരിക്കാൻ നിങ്ങളെ പ്രാപ്തരാക്കുന്ന Edtech ൻ്റെ വിവിധ ബ്രാഞ്ചുകളെ പരിചയപ്പെടാം:
1.Imarticus Learning
ഇന്ത്യയിലെതന്നെ മുൻനിരയിലുള്ള പ്രൊഫഷണൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നാണ് Imarticus Learning. ലോകത്തിലെ തന്നെ പ്രമുഖ വ്യാവസായിക സ്ഥാപനങ്ങളുടെയും വിദഗ്ധരുടെയും പങ്കാളിത്തത്തോടുകൂടി പ്രവർത്തിക്കുന്ന ഈ സ്ഥാപനം വിദ്യാർത്ഥികൾക്ക് പ്രൊഫഷണൽ സർട്ടിഫിക്കറ്റുകളും അതോടൊപ്പം തന്നെ മികച്ച ജോബ് പ്ലേസ്മെൻ്റുകളും ഉറപ്പുനൽകുന്നു.
വ്യത്യസ്തമായ പാഠ്യപദ്ധതികൾ ,ലൈവ് ക്ലാസ് റൂമുകൾ, തുറന്ന ചർച്ചകളും സംവാദങ്ങളും,ഇൻഡസ്ട്രി ഓറിയൻ്റഡ് സെമിനാറുകൾ,സോഫ്റ്റ് സ്കിൽ ഇംപ്രൂവ്മെൻറ് സെക്ഷനുകൾ,വ്യാവസായിക വിദഗ്ധരുടെ മികച്ച പരിശീലനം തുടങ്ങിയവയാണ് Imarticus Learning ൻ്റെ സവിശേഷതകൾ.
Postgraduate Program in Banking and Finance,Certified Investment Banking Operations Professional, Postgraduate Program in Cybersecurity തുടങ്ങിയ കോഴ്സുകൾ എല്ലാം തന്നെ പ്ലേസ്മെൻ്റുകൾ ഉറപ്പു നൽകുന്നു.
2.BRIDGELABZ
2016 ൽ പ്രവർത്തനമാരംഭിച്ച ഐ. പി ഡ്രിവൺ ഇൻക്യുബേഷൻ ലാബുകളിൽ ഒന്നായ BridgeLabz ഇതിനോടകം തന്നെ 2, 000ത്തിലധികം എൻജിനിയർമാരെ വിവിധ മുൻനിര ഐടി കമ്പനികളിലേക്ക് പ്ലേസ് ചെയ്തിട്ടുണ്ട്.
എൻജിനീയറിങ് മേഖലകളിലെ പുത്തൻ താരോദയങ്ങളെയും അവരുടെ കഴിവുകളെയും പരിപോഷിപ്പിക്കുക എന്നതുകൂടിയാണ്ഈ പ്രോഗ്രാമിൻ്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്.
അവരുടെ മേക്കർ പ്രോഗ്രാമിലൂടെയാണ്(Industry-specific സ്കില്ലുകളുടെ ട്രെയിനിങ്) മികച്ച എൻജിനീയറിംഗ് ബ്രയിനുകളെ കണ്ടെത്തുന്നത്.
ക്രിയാത്മകമായ പദ്ധതികളിലൂടെയും സാങ്കേതിക തുകവുറ്റ പ്രവർത്തനങ്ങളിലൂടെയും 2025 ആകുമ്പോഴേക്കും പത്ത് ലക്ഷത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നതാണ് BridgeLabz ൻ്റെ ലക്ഷ്യം.
3.UNACADEMY
ബാംഗ്ലൂർ അടിസ്ഥാനമായി പ്രവർത്തിക്കുന്ന ഓൺലൈൻ ലേണിങ്ങിനായുള്ള Edtechൻ്റെ വിദ്യാഭ്യാസ കമ്പനിയാണ് Unacademy. 50,000ത്തിലധികം
രജിസ്ട്രേഡ് അധ്യാപകർ പിന്തുണയ്ക്കുന്ന ഈ കമ്പനി പ്രൊഫഷണൽ മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് ഒരു മുതൽക്കൂട്ടാണ്. സൗജന്യമായും സബ്സ്ക്രിപ്ഷനോടുകൂടിയും ലൈവ് ക്ലാസ്സുകൾ Unacademy യിൽ ലഭ്യമാണ്.
മെയ് 2021 ന് തൊഴിലന്വേഷകർക്ക് വേണ്ടി മറ്റൊരു പ്ലാറ്റ്ഫോം കൂടി ഒരുക്കിയിരിക്കുകയാണ് Unacademy.Relevel എന്ന പേര് നൽകിയിരിക്കുന്ന ഈ പ്ലാറ്റ്ഫോമിലൂടെ ആപ്ലിക്കേഷൻ നൽകി 15 ദിവസത്തിനകം തന്നെ തൊഴിലന്വേഷകർക്ക് തൊഴിൽ കണ്ടെത്താനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്.
4.UDACITY
വിദ്യാർത്ഥികൾക്ക് അവരുടെ കഴിവുകൾ വളർത്തിയെടുക്കാനും തൊഴിൽ സ്വപ്നങ്ങൾ സാക്ഷാത്ക്കരിക്കാനുമായുള്ള ലേണിംഗ് പ്ലാറ്റ്ഫോം ആണ് Udacity.
Udacity Nanodegree പ്രോഗ്രാമുകൾ ഓൺലൈൻ കോഴ്സുകളും ഡേറ്റാ സയൻസ് മുതൽ ഡിജിറ്റൽ മാർക്കറ്റിംഗ് വരെയുള്ള വിഷയങ്ങളിൽ പ്രോജക്ടുകളും നൽകുന്നുണ്ട്.
5.COURSERA
Massive Open Online Courses (MOOC), വിവിധ ഡിഗ്രികൾ തുടങ്ങിയ സേവനങ്ങൾ പ്രദാനം ചെയ്യുന്ന ഓൺലൈൻ ലേണിങ് പ്ലാറ്റ്ഫോമാണ് Coursera.
എൻജിനീയറിങ്, മെഷീൻ ലേണിങ്, ഡേറ്റാ സയൻസ്, മാത്തമാറ്റിക്സ്,ബിസിനസ്, ഡിജിറ്റൽ മാർക്കറ്റിംഗ്, കമ്പ്യൂട്ടർ സയൻസ് ,ഹ്യുമാനിറ്റീസ്, ബയോളജി, സോഷ്യൽ സയൻസ് തുടങ്ങിയ വിഷയങ്ങളിൽ ഓൺലൈൻ കോഴ്സുകൾ Coursera നൽകുന്നു.