ജേണലിസം ഒരു കരിയർ സ്വപ്നമായി കൊണ്ട് നടക്കുന്നവർക്ക് ഇതാ തങ്ങളുടെ സ്വപ്ന സാക്ഷാത്കാരത്തിലേക്ക് പുത്തൻ അവസരങ്ങൾ തുറന്നിട്ട് MASCOM(Manorama School of Communication). മാധ്യമ പ്രവർത്തന പരിശീലന രംഗത്തെ മുൻനിര സ്ഥാപനങ്ങളിൽ ഒന്നായ മാസ്കോം ‘പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ജേർണലിസം’ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു. സെപ്റ്റംബർ 12ന് തുടങ്ങുന്ന 10 മാസം ദർൈഘ്യമുള്ള ഈ കോഴ്സിൽ പ്രധാനമായും രണ്ട് സ്പെഷ്യലൈസ്ഡ് സെക്ഷനുകൾ ആണുള്ളത്:
1) പ്രിന്റ്/ഡിജിറ്റൽ
2) ബ്രോഡ്കാസ്റ്റ്/ഡിജിറ്റൽ
അപേക്ഷിക്കാനുള്ള അവസാന തീയതി ജൂലൈ 4 ആണ്. ഓൺലനൈായി പ്രോസസിംഗ് ചാർജ് ഉൾപ്പെടെയാണ് ഫീസ് അടയ്ക്കേണ്ടത്. ഒരു കോഴ്സിന് അപേക്ഷിക്കാൻ 590 രൂപ. ഓഫ്ലൻൈ ആയി അപ്ലിക്കേഷൻ ഫോം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ചും അയക്കാവുന്നതാണ്.
യോഗ്യത:ഏതെങ്കിലും വിഷയത്തിലുള്ള സർവകലാശാല ബിരുദം. അവസാനവർഷ പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം.
ജൂലൈ 23 ന് നടത്തുന്ന ഓൺലൻൈ പരീക്ഷയിലൂടെ ആണ് തിരഞ്ഞെടുപ്പ്. തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർഥികൾക്ക് ഇൻറർവ്യൂ ഉണ്ടായിരിക്കുന്നതാണ്. ഒബ്ജക്ടീവ് ടപ്പൈ് ചോദ്യങ്ങൾ അടങ്ങിയതാണ് ഓൺലൻൈ എഴുത്തുപരീക്ഷ.
വിശദവിവരങ്ങൾക്ക് മാസ്കോമിന്റെ ഒഫീഷ്യൽ വെബ്സറ്റൈ് ആയ www.manoramajschool.com സന്ദർശിക്കുക.