എന്താണ് ഡിജി ലോക്കർ?
Digilocker Explained in Malayalam
ഇനി ഔദ്യോഗിക രേഖകൾ ഒന്നും തന്നെ പ്രിന്റ് ചെയ്ത് എടുക്കേണ്ടതില്ല, കേന്ദ്ര സർക്കാരിന്റെ ഈ വെബ്സൈറ്റ് വഴി ഡിജിറ്റലായി സൂക്ഷിക്കാം.
ഔദ്യോഗിക രേഖകൾ എല്ലാം തന്നെ ഓൺലൈനായി സൂക്ഷിക്കുവാനുള്ള കേന്ദ്ര ഗവൺമെന്റിന്റെ ഒരു ക്ലൗഡ് സർവീസാണ് ഡിജിലോക്കർ (digilocker).
കേന്ദ്ര ഗവൺമെന്റിന്റെ ഡിജിറ്റൽ ഇന്ത്യ ഇനിഷൈറ്റീവിന്റെ ഭാഗമായി ഇലക്ട്രോണിക്സ് & ഐടി മന്ത്രാലയത്തിനു കീഴിൽ സജ്ജീകരിച്ചിട്ടുള്ള ഈ സേവനമുപയോഗിച്ച് ഗവൺമെന്റിൽ നിന്നും ലഭിച്ച ഏതൊരു രേഖയും ഇന്റർ നെറ്റിൽ സുരക്ഷിതമായി സൂക്ഷിക്കാവുന്നതാണ്. ഈ സേവനം എങ്ങനെ ഉപയോഗപ്പെടുത്താമെന്നാണ് ഇവിടെ വിശദീകരിക്കുന്നത്.
ലേഖനം : പിവിസി ആധാർ – എടിഎം കാർഡ് സൈസ് ആധാർ എങ്ങനെ എടുക്കാം
ഓരോ ഉപയോക്താക്കൾക്കും ഒരു ജിബി വരെ ഫയലുകൾ അപ്ലോഡ് ചെയ്യുവാൻ ലഭിക്കുന്നതാണ്. അപ്ലോഡ് ചെയ്യുന്ന ഓരോ ഫയലും 10 എം.ബിയിൽ താഴെയായിരിക്കണം എന്നുമാത്രം. ഡിജിലോക്കറിന്റെ സൈറ്റിൽ നിന്ന് ലഭിക്കുന്ന വിവരം അനുസരിച്ച് ഒൻപതു കോടിയിൽ അധികം ഉപയോക്താക്കൾ 475 കോടിയിലധികം ഫയലുകൾ ഈ ഈ സേവനം ഉപയോഗിച്ച് അപ്ലോഡ് ചെയ്തിട്ടുണ്ട്.
ഉപയോക്താക്കൾക്ക് വാട്സ്ആപ്പ് വഴിയും അപ്ലോഡ് ചെയ്ത ഫയലുകൾ ആവശ്യത്തിനനുസരിച്ച് ലഭിക്കുന്നതാണ്.
ഡിജിലോക്കറിൽ സൈൻ-അപ്പ് ചെയ്യുന്നതെങ്ങനെ?
വെബ്സൈറ്റ് വഴിയോ ആപ്പ് ഉപയോഗിച്ചോ ഡിജിലോക്കർ സംവിധാനം ആക്സസ് ചെയ്യാവുന്നതാണ്. വെബ്സൈറ്റ് ലിങ്ക്, ആൻഡ്രോയിഡ് ആപ്പ് ലിങ്ക്, ആപ്പിൾ ആപ്പ് ലിങ്ക് എന്നിവ താഴെ നൽകിയിട്ടുണ്ട്.
മൊബൈൽ ഫോണോ കമ്പ്യൂട്ടറോ വഴി ഡിജിലോക്കറിന്റെ ഹോംപേജ് തുറന്നതിനു ശേഷം താഴെ കൊടുത്തിരിക്കുന്ന ഘട്ടങ്ങളിലൂടെ സൈൻ അപ്പ് ചെയ്യാവുന്നതാണ്.
-
ഹോം പേജിന്റെ മുകളിൽ വലതുഭാഗത്തായി കാണുന്ന ‘Sign up’ ഐക്കൺ ക്ലിക്ക് ചെയ്യുക.
-
അക്കൗണ്ട് തുറക്കുവാനുള്ള പേജിലേക്ക് അതു നയിക്കും ഇവിടെ,
-
ആധാറിൽ ഉള്ളതുപോലെ പേര്
-
ജനനത്തീയതി
-
മൊബൈൽ നമ്പർ
-
ഈമെയിൽ ഐഡി.
-
ആറക്ക സെക്യൂരിറ്റി പിൻ
എന്നിവ നൽകുക.
-
ശേഷം ‘Submit’ ക്ലിക്ക് ചെയ്യുക.
-
ഫോണിൽ മെസ്സേജായി ലഭിക്കുന്ന ഒ. ടി. പി എന്റർ ചെയ്ത് ‘Submit’ ക്ലിക്ക് ചെയ്യുക.
-
യൂസർനെയിം കൂടി നൽകി ‘Submit’ ചെയ്താൽ അക്കൗണ്ട് റെഡിയായിക്കഴിഞ്ഞു.
പിന്നീട് നിങ്ങളുടെ അക്കൗണ്ട് തുറക്കുവാനായി മൊബൈൽ നമ്പർ/ ആധാർ നമ്പർ, നൽകിയ ആറക്ക സെക്യൂരിറ്റി പിൻ എന്നിവ ആവശ്യമാണ്.
ഡിജിലോക്കറിലേക്ക് ഫയലുകൾ അപ്ലോഡ് ചെയ്യുന്ന പ്രക്രിയ ആപ്പിലും വെബ്സൈറ്റിലും സമാനമാണ്. താഴെ പറഞ്ഞിരിക്കുന്ന സ്റ്റെപ്പുകളിലൂടെ ഫയലുകൾ ഡിജിലോക്കറിൽ അപ്ലോഡ് ചെയ്യാവുന്നതാണ്.
അപ്ലോഡ് ചെയ്യുന്നത് എങ്ങനെ?
- ഡിജിലോക്കർ പ്ലാറ്റ്ഫോമിൽ സൈൻ ഇൻ ചെയ്തു കഴിഞ്ഞാൽ ഡോക്യുമെന്റുകൾ അപ്ലോഡ് ചെയ്യുവാനുള്ള ഒരു ഐക്കൺ കാണാൻ കഴിയും. ആപ്പിൽ മുകളിൽ ഇടതുവശത്തായാണ് ഇത് ഉണ്ടാവുക. ഈ ഐക്കണിൽ ക്ലിക്ക് ചെയ്യുക.
- അടുത്ത പേജിലെ “Upload” എന്ന ഐക്കണിൽ ക്ലിക്ക് ചെയ്യുക.
- ബിജു ലോക്കറിൽ അപ്ലോഡ് ചെയ്യേണ്ട ഫയലുകൾ തിരഞ്ഞെടുക്കുക.
ഉപയോഗങ്ങൾ
ഇന്റർനെറ്റ് ഉപയോഗിച്ച് എപ്പോൾ വേണമെങ്കിലും ഈ ഫയലുകൾ ആക്സസ് ചെയ്യാവുന്നതാണ്. അതിനായി ഡിജിലോക്കർ ആപ്പോ വെബ്സൈറ്റോ തുറക്കണമെന്നുതന്നെയില്ല. വാട്സാപ്പിലൂടെ ഉപയോക്താക്കൾക്ക് ആവശ്യാനുസരണം ഫയലുകൾ ലഭ്യമാകുന്നതാണ്.
വാട്സാപ്പ് വഴി ഫയലുകൾ ഡൗൺലോഡ് ചെയ്യുവാൻ
9013151515 എന്ന നമ്പർ ഫോണിൽ സേവ് ചെയ്ത ശേഷം വാട്ട്സ് ആപ്പ് തുറക്കുക. Mygov Helpdesk എന്ന ഐഡിയിൽ പച്ച ടിക്ക്മാർക്കോടുകൂടിയ അക്കൗണ്ട് ആയിരിക്കും ഈ നമ്പറിൽ ഉണ്ടായിരിക്കുക.
-
ഈ നമ്പറിലേക്ക് ‘hi’ എന്നൊരു മെസ്സേജ് അയച്ചാൽ Cowin services, digilocker services എന്നിങ്ങനെ രണ്ട് മെനു ഓപ്ഷൻ ലഭിക്കുന്നതായിരിക്കും. അതിൽ digilocker services തെരഞ്ഞെടുക്കുക.
-
നിലവിൽ ഡിജിലോക്കർ അക്കൗണ്ട് ഉണ്ടോ എന്ന ചോദ്യത്തിന് “yes” ഉത്തരമായി നൽകുക. തുറന്നു ആധാർ നമ്പർ ടൈപ്പ് ചെയ്ത് അയക്കുക.
-
ഫോണിൽ മെസേജായി ലഭിക്കുന്ന ഒ.ടി.പി കൂടി നൽകുക.
-
ഡിജി ലോക്കറിൽ അപ്ലോഡ് ചെയ്തിട്ടുള്ള രേഖകൾ റിപ്ലൈയായി വരുന്നതാണ്. ഇതിൽ നിങ്ങൾക്ക് ആവശ്യമായ രേഖയുടെ നേരെയുള്ള നമ്പർ ടൈപ്പ് ചെയ്ത് നൽകിയാൽ. ആ രേഖ പി.ഡി.എഫ് ഫോർമാറ്റിൽ ലഭിക്കുന്നതാണ്.
പിജി കഴിഞ്ഞവർക്ക് : കോളേജ് ഗസ്റ്റ് അധ്യാപക രജിസ്ട്രേഷൻ – ചെയ്യേണ്ടത് ഇങ്ങനെ
മറ്റ് ഉപയോഗങ്ങൾ
- നിങ്ങളുടെ പത്താംക്ലാസ് sslc ബുക്കോ, സർട്ടിഫിക്കറ്റോ ഇതിലേക്ക് സൂക്ഷിക്കാം.
- പ്ലസ്ടൂ, ഡിഗ്രി, പിജി തുടങ്ങിയ ഏത് സർട്ടിഫിക്കറ്റും ഇങ്ങനെ സൂക്ഷിക്കാം
- ഡ്രൈവിംഗ് ലൈസൻസ്, വണ്ടിയുടെ ആർ സി, ആധാർ, തിരിച്ചറിയൽ വോട്ടർ ഐഡി, ഡ്രൈവിങ് ലൈസൻസ് എന്നിവയുമിതു പോലെ സൂക്ഷിക്കാം.
പെട്ടെന്ന് എവിടെയെങ്കിലും പോയാൽ, അത്യാവശ്യത്തിനു നിങ്ങൾക്ക് ഇതിൽ നിന്ന് ഡോക്യൂമെന്റുകൾ ഉപയോഗിക്കാം, ഇപ്പോഴും ഒറിജിനലോ കോപ്പികളോ കൊണ്ടുനടക്കണം എന്നില്ല.
ലേഖനം തയ്യാറാക്കിയത് : സത്യജിത്ത് വെഞ്ഞാറമൂട്, സീനിയർ എഡിറ്റർ, പഠനം